Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അര്‍ഹിക്കുന്ന ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 08:47 pm IST
in Vicharam

രാജ്യത്തെ നടുക്കുകയും ലോകം ഉറ്റുനോക്കുകയും ചെയ്ത ദല്‍ഹി മാനഭംഗക്കേസില്‍ പ്രതികള്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ്‌ ലഭിച്ചിരിക്കുന്നത്‌. നാലുപ്രതികള്‍ക്കും വധശിക്ഷയാണ്‌ ദല്‍ഹി സാകേത്‌ കോടതി വിധിച്ചത്‌. പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനും നിഷ്ഠൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ സംഭവത്തിലെ മുഖ്യപ്രതി രാംസിംഗ്‌ റിമാണ്ടിലിരിക്കെ ജയിലില്‍ ആത്മഹത്യചെയ്തിരുന്നു. പ്രതികള്‍ ക്രൂരകൃത്യം ചെയ്ത ബസ്സിന്റെ ഡ്രൈവറായിരുന്നു രാംസിംഗ്‌.

രാംസിന്റെ ആത്മഹത്യയിലൂടെ തന്നെ പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ഏതെന്ന്‌ വ്യക്തമാക്കുകയായിരുന്നു. അവശേഷിച്ച പ്രതികള്‍ക്ക്‌ കോടതി വിധിച്ചതും കൊലക്കയറായത്‌ സ്വാഭാവികം. പ്രതികളെ ഈ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കാന്‍ മാനുഷിക പരിഗണനയും ജീവിക്കാനുള്ള അവകാശവും ഗാന്ധിജിയുടെ വാക്കുകളുമെല്ലാം പ്രതിഭാഗം അണിനിരത്തിയതാണ്‌. എന്നാല്‍ പ്രതികള്‍ ഒരു പെണ്‍കുട്ടിയെ പിച്ചിചീന്തിയത്‌ ഒരു ദയയും അര്‍ഹിക്കുംവിധമല്ലെന്ന്‌ ലോകമനസാക്ഷിതന്നെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകമുള്‍പ്പെടെ ചുമത്തിയ 12 കുറ്റങ്ങള്‍ നില നില്‍ക്കുന്നതാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസാണെന്നും മനുഷ്യത്വരഹിതമായ ക്രൂരതയാണെന്നുംഅഡീഷനല്‍ സെഷന്‍സ്‌ ജഡ്ജി യോഗേഷ്‌ ഖാന്ന വിലയിരുത്തി. വിധി കേട്ടയുടന്‍ ഒരു പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. കോടതിക്കും അഭിഭാഷകര്‍ക്കും പൊലീസിനും നന്ദിയെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. അഭിഭാഷകര്‍ കോടതിയില്‍ കരഘോഷം മുഴക്കി. വിധി ശ്രമിച്ചത്‌ തന്നെ മനുഷ്യമനസ്സിന്റെ പ്രതിഫലനമായി കാണാവുന്നതാണ്‌.

ശിക്ഷ ജീവപര്യന്തമായി കുറച്ചു ദയ കാണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ അപേക്ഷ. ഇതു കോടതി പൂര്‍ണമായും തള്ളി. ഏഴുമാസം നീണ്ടുനിന്ന വിചാരണാ നടപടികള്‍ക്കൊടുവിലാണ്‌ വിധി പ്രസ്താവിച്ചത്‌. കേസില്‍ ആകെ ആറു പ്രതികളാണുണ്ടായിരുന്നത്‌. ഒന്നാംപ്രതി രാം സിങ്‌ വിചാരണക്കാലത്ത്‌ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചെങ്കിലും അയാള്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു കഴിഞ്ഞയാഴ്ച ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ മൂന്നു വര്‍ഷത്തെ തടവ്‌ വിധിച്ചിരുന്നു. ചുമത്തിയ 13 കുറ്റങ്ങളില്‍ 12 എണ്ണം പ്രതികള്‍ ചെയ്തതായാണു കോടതിയുടെ കണ്ടെത്തല്‍.
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക്‌ നല്‍കിയത്‌ നിസ്സാര ശിക്ഷയായെന്നാരോപിച്ച്‌ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16നു രാത്രിയാണ്‌, സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഫിസിയോ തെറപ്പി വിദ്യാര്‍ഥിനി (23) ഓടുന്ന ബസില്‍ കൂട്ട മാനഭംഗത്തിനിരയായത്‌. ഇന്ത്യയിലും സിംഗപ്പൂരിലുമായി രണ്ടാഴ്ച നീണ്ട ചികില്‍സയ്‌ക്കിടെ ഡിസംബര്‍ 29നു പെണ്‍കുട്ടി മരിച്ചു. വിചാരണ കഴിഞ്ഞ മൂന്നിനു പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ സാക്ഷികളായി 85 പേരെ വിസ്തരിച്ച കേസില്‍ പെണ്‍കുട്ടിയുടെ മരണമൊഴി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി, ഫൊറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ട്‌, പ്രതികളുടെ വസ്ത്രത്തിലെ രക്തം പെണ്‍കുട്ടിയുടേതാണെന്നു തെളിയിച്ച ഡിഎന്‍എ പരിശോധനാ ഫലം, യുവതിയെ ചികില്‍സിച്ച ദല്‍ഹി സഫ്ദര്‍ജങ്ങ്‌, സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മൊഴി, ബസ്‌ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണു കേസില്‍ നിര്‍ണായക തെളിവായത്‌.

വിധി പ്രഖ്യാപനത്തോട്‌ അനുബന്ധിച്ച്‌ കനത്ത സുരക്ഷയാണു സാകേത്‌ കോടതി പരിസരത്ത്‌ ഒരുക്കിയിരുന്നത്‌. കേസുമായി ബന്ധപ്പെട്ടവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണു കോടതി മുറിയിലേക്കു പ്രവേശനം അനുവദിച്ചത്‌. സിനിമ കണ്ട ശേഷം സുഹൃത്തിനൊപ്പം ദ്വാരക മഹാവീര്‍ എന്‍ക്ലേവിലെ വീട്ടിലേക്കു മടങ്ങവേയാണു പെണ്‍കുട്ടി പീഡനത്തിനിരയായത്‌. സൗത്ത്‌ ദല്‍ഹിയിലെ മുനീര്‍ക്കയില്‍ നിന്നാണ്‌ ഇവര്‍ ബസില്‍ കയറിയത്‌. പെണ്‍കുട്ടിയെ ഒരു മണിക്കൂറോളം പീഡിപ്പിച്ച ശേഷം സുഹൃത്തിനൊപ്പം മഹിപാല്‍പുര്‍ മേല്‍പ്പാലത്തിനു സമീപം ഉപേക്ഷിച്ചു. സുഹൃത്തിനു സാരമായ മര്‍ദനമേറ്റിരുന്നു. സംഭവത്തെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രാഷ്‌ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്സീന കുന്നില്‍ വരെയെത്തി. പീഡന വിരുദ്ധ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌ പ്രക്ഷോഭത്തെ തുടര്‍ന്നാണ്‌. ഇത്തരം കേസിലെ പ്രതികള്‍ക്ക്‌ വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്‌ ഭരണക്കാരുടെ കണ്ണുതുറപ്പിച്ചിരിക്കുകയാണ്‌. ഈ കേസിന്റെ വിധിയാകട്ടെ ചരിത്രപ്രധാനവും. കുറ്റവാസനയുള്ളവരെ പിന്‍തിരിപ്പിക്കാന്‍ ഈ വിധി അല്‍പമെങ്കിലും സ്വാധീനിക്കുമെങ്കില്‍ എന്നാണ്‌ സര്‍വരും ആശിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.