Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസാഫര്‍നഗര്‍ കലാപം: പതിനായിരം പേരെ കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 08:51 pm IST
inIndia

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട്‌ അഞ്ച്‌ ദിവസത്തിന്‌ ശേഷവും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. പതിനായിരം പേരെ കലാപബാധിത പ്രദേശങ്ങളില്‍ നിന്നും കാണാതായിട്ടുണ്ട്‌. മറ്റൊരു പതിനായിരം പേര്‍ പോലീസ്‌ കസ്റ്റഡിയിലുമാണ്‌. ഇതുവരെ 40 പേര്‍ മരിച്ചതായാണ്‌ വിവരമെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതിനിടെ ബുധനാഴ്ച ഉച്ചയ്‌ക്ക്‌ 12 മുതല്‍ വൈകിട്ട അഞ്ചുവരെ കര്‍ഫ്യുവില്‍ ഇളവ്‌ നല്‍കി.

വര്‍ഗീയ ലഹള വ്യാപിച്ചതോടെ ദരിദ്രരായ പതിനായിരത്തോളം ഗ്രാമീണരാണ്‌ ഇവിടെ നിന്നും പലായനം ചെയ്തിരിക്കുന്നത്‌. ഇതില്‍ കുറേപ്പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പിലെത്തിയിട്ടുണ്ടെന്ന്‌ യുപി ആഭ്യന്തര സെക്രട്ടറി കമല്‍ സക്സേന പറഞ്ഞു. പരുക്കേറ്റ 93 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന്‌ സര്‍ക്കാര്‍ ഓദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്‌. കാണാതായവര്‍ക്കു വേണ്ടി മീററ്റിലെ ഐജി സോണല്‍ ഓഫീസില്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടുത്തെ സഹായ നമ്പര്‍ 9454402574 ആണ്‌. ഇവിടെ ജനങ്ങള്‍ക്ക്‌ പരാതി രജിസ്റ്റര്‍ ചെയ്യാം.

സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെങ്കിലും മുസാഫര്‍നഗറിലെ വര്‍ഗീയസംഘര്‍ഷം പരിപൂര്‍ണമായി കെടുത്താനായിട്ടില്ല. ആരാധനാസ്ഥലത്ത്‌ നിന്നും എ കെ 47 ന്റെ 41 തിരകളുമായി ഒരാള്‍ പിടിയിലായിട്ടുണ്ടെന്ന്‌ എഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി. സൈന്യത്തിന്റെ സാന്നിധ്യം പോലും അവഗണിച്ചാണ്‌ ഭഗപതില്‍ ലഹളക്കാര്‍ സംഘടിച്ചത്‌. ഇവിടെയാണ്‌ കല്ലേറുണ്ടായതെന്നും സ്പെഷ്യല്‍ ടാസ്ക്‌ ഫോഴ്സ്‌ ഐജി ആശിഷ്‌ ഗുപ്ത പറഞ്ഞു. ഉന്നാവോ, ബുലാന്റ്ഷാ, ബറൈച്ച്‌, ബിജ്നോള്‍ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കല്ലേറില്‍ ഒരു കോണ്‍സ്റ്റബിളിന്‌ പരുക്കേറ്റിട്ടുണ്ട്‌. ബുധനാഴ്ച വരെ ഏതാണ്ട്‌ 10,000 പേരെ പോലീസ്‌ കരുതല്‍ തടങ്കല്‍ പ്രകാരം കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ദേശീയ സുരക്ഷാ നിയമപ്രകാരം 2000 ത്തോളം ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കിര്‍താല്‍ ഗ്രാമത്തില്‍ നിന്നും കത്തികള്‍, വാളുകള്‍, കഠാരികള്‍ എന്നിവയും പോലീസ്‌ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അസ്വാഭാവിക സംഭവങ്ങളൊന്നും തന്നെ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്നും മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ്‌ കൗശല്‍ രാജ്‌ ശര്‍മ പറഞ്ഞു. കോത്‌വാലിയില്‍ ഉച്ചയ്‌ക്ക്‌ 12 മുതല്‍ വൈകിട്ട്‌ നാല്‌ കര്‍ഫ്യുവില്‍ ഇളവ്‌ നല്‍കിയിരുന്നത്‌ ഒരു മണിക്കൂര്‍ കൂടി നീട്ടി അഞ്ച്‌ മണിവരെയാക്കിയിരുന്നതായി ഐജി ആശിഷ്‌ ഗുപ്ത പറഞ്ഞു.

സംസ്ഥാനത്തിന്റെ കിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ മഹാപഞ്ചായത്ത്‌ വിതരണം ചെയ്ത ഡിവിഡികളും സിഡികളും ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു. തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നത്‌ തടയാന്‍ വന്‍തോതില്‍ എസ്‌എംഎസുകള്‍ അയയ്‌ക്കാനും പോലീസ്‌ പദ്ധതിയിട്ടിട്ടുണ്ട്‌. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സെന്ററുകളില്‍ സിഡി നിര്‍മിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്‌ നിരീക്ഷണവിധേയമാണെന്നും ഗുപ്ത വ്യക്തമാക്കി. കലാപത്തില്‍ പരുക്കേറ്റവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ ബുധനാഴ്ച ഉത്തരവിട്ടു. ഇവരുടെ പട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട്‌ നിര്‍ദേശിച്ചിട്ടുമുണ്ട്‌. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‌ പത്തുലക്ഷവും പരുക്കേറ്റവര്‍ക്ക്‌ 50,000 വും രൂപ വീതം നല്‍കാനും ഉത്തരവായിട്ടുണ്ട്‌.

അതിനിടെ മുസാഫര്‍നഗര്‍ സംഘര്‍ഷത്തെ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.