Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കൂട്ടബലാത്സംഗം: വിധി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 10:31 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിന്റെ വിധി പറയുന്നത്‌ സാകേത്‌ അതിവേഗ കോടതി നാളത്തേക്ക്‌ മാറ്റി. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം ഇന്നലെ പൂര്‍ത്തിയായി. ഇതിനുശേഷം വിധി പ്രഖ്യാപനം വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ 2.30ന്‌ നടത്തുമെന്ന്‌ കോടതി അറിയിക്കുകയായിരുന്നു.

പ്രതികളുടെ ശിക്ഷ കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ വലിയ വാദപ്രതിവാദങ്ങളാണ്‌ ഇന്നലെ സാകേതിലെ അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജ്‌ യോഗേഷ്‌ ഖാന്നയ്‌ക്കു മുന്നില്‍ നടന്നത്‌. പ്രതികളുടെ പ്രായവും വിദ്യാഭ്യാസമില്ലായ്‌മയും ജീവിത സാഹചര്യങ്ങളും മുന്‍നിര്‍ത്തിയാണ്‌ പരമാവധി ശിക്ഷ നല്‍കരുതെന്ന ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌. ഇത്തരം സാഹചര്യത്തില്‍ ചെയ്ത സാധാരണ കുറ്റകൃത്യം മാത്രമാണ്‌ ദല്‍ഹി കൂട്ടബലാല്‍സംഗമെന്നും രാജ്യത്ത്‌ ഇതിലും ക്രൂരമായ ബലാല്‍സംഗങ്ങള്‍ നിരവധി നടന്നിട്ടുണ്ടെന്നും അതിലൊന്നും പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികള്‍ക്ക്‌ പരമാവധി ജീവപര്യന്തം ശിക്ഷ മാത്രമേ നല്‍കാവൂ. പ്രതികളുടെ കുറ്റങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. 19ഉം 20ഉം വയസ്സുമാത്രമുള്ള പ്രതികളെ വധശിക്ഷയ്‌ക്ക്‌ വിധിക്കരുതെന്നും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ വി.കെ ആനന്ദ്‌ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ 20 വയസ്സുള്ള പ്രതിയെ സുപ്രീംകോടതി വധശിക്ഷയ്‌ക്കു വിധിച്ച ഉദാഹരണം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദയ അര്‍ഹിക്കുന്നില്ലെന്നും പ്രതികള്‍ ചെയ്തത്‌ പ്രാകൃതവും പൈശാചികവുമായ പ്രവൃത്തിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നതിനു വധശിക്ഷ നല്‍കാമെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ ഉറ്റുനോക്കുന്ന കേസായതിനാല്‍ത്തന്നെ ശിക്ഷ കുറഞ്ഞുപോയാല്‍ കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. രാജ്യമനസാക്ഷിയെ നടുക്കിയ കുറ്റകൃത്യം ചെയ്ത പ്രതികളെ വധശിക്ഷയ്‌ക്കു തന്നെ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റേയും വാദങ്ങള്‍ക്കു ശേഷമാണ്‌ ജസ്റ്റിസ്‌ യോഗേഷ്‌ ഖാന്ന വിധി വെള്ളിയാഴ്ചത്തേക്കു മാറ്റിവെച്ചത്‌.

വിധി ഇന്നലെ പറയുമെന്ന്‌ നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ അന്തിമവാദം കൂടുതല്‍ പരിശോധനകള്‍ക്ക്‌ ജഡ്ജിയെ നിര്‍ബന്ധിതമാക്കുകയായിരുന്നു. നേരത്തെ ജുവനെയില്‍ കേസിലെ പ്രതിക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്ന വാദമുയര്‍ന്നെങ്കിലും നിയമത്തില്‍ വ്യക്തമാക്കുന്ന മൂന്നുവര്‍ഷത്തെ ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലെ താമസം മാത്രമാണ്‌ കോടതി വിധിച്ചിരുന്നത്‌. എന്നാല്‍ ഈ കേസില്‍ നാലുപ്രതികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ ചുമത്തിയിരുന്ന കൊലപാതകം,ബലാല്‍സംഗം,തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരിയാണെന്ന്‌ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.