കൊല്‍ക്കത്ത: കാര്‍ട്ടൂണ്‍ രംഗം അനുകരിക്കാന്‍ ശ്രമിച്ച പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. നിരന്തരം കാര്‍ട്ടൂണ്‍ കണ്ട് അതിന് അടിമയായ കുട്ടി കാര്‍ട്ടൂണില്‍ കാണിച്ച ആത്മഹത്യാരംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം.
കഴുത്തില്‍ ടവ്വല്‍ മുറുക്കി ഫാനില്‍ തൂങ്ങിമരിക്കുന്ന രംഗമാണ് കുട്ടി അനുകരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ തന്‍മെയ് ബിശ്വാസാണ് മരിച്ചത്. കുട്ടി ടെലിവിഷന്‍ രംഗം അനുകരിച്ചതാണ് മരണ കാരണമെന്നാണ് കരുതന്നതെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു കുട്ടിയുടെ മരണക്കളി. മകന്‍ കാര്‍ട്ടൂണിന് അടിമയയായിരുന്നെന്നും തന്നോടൊപ്പം പുറത്തുപോകാന്‍ കുട്ടിയെ വിളിച്ചതായിരുന്നെന്നും അമ്മ പറഞ്ഞു. അയല്‍വീട്ടിലേക്ക് പോയ താന്‍ കുട്ടിയെ നിര്‍ബന്ധിച്ച് കൂടെക്കൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നുമാണ് അമ്മ പറയുന്നത്. േ#ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും മകനുണ്ടായിരുന്നില്ലെന്ന് അച്ഛനും പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
















