ന്യൂദല്‍ഹി: രാജ്യത്ത് നിക്ഷേപ മന്ത്രിസഭാ ഉപസമിതിയുടെ അനുമതി കാത്തുകിടക്കുന്നത് 250 ഓളം പദ്ധതികള്‍. നിക്ഷേപകരുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്നതിനായി 18 ഓളംവന്‍കിട പദ്ധതികള്‍ക്ക് അടുത്തിടെ അനുമതി നല്‍കിയിരുന്നു. 11 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമായിട്ടുള്ള 250 ഓളം പദ്ധതികള്‍ക്കാണ് അനുമതി ലഭിക്കേണ്ടത്. ജൂലൈയില്‍ അഞ്ച് ലക്ഷം കോടി രൂപ മുതല്‍ മുടക്ക് വേണ്ടി വരുന്ന 120 ഓളം പദ്ധതികള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആദിത്യ ബിര്‍ള, ഷെല്‍, വേദാന്ത, എസ്സാര്‍, ജെപി, റിലയന്‍സ് പവര്‍, ഐടിസി തുടങ്ങി വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ നിക്ഷേപ പദ്ധതികളാണ് ചുവപ്പ് നാടയില്‍പ്പെട്ട് കുഴപ്പത്തിലായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിക്ഷേപ മന്ത്രിസഭാ ഉപസമിതിയുടെ ഇടപെടലിലൂടെ നിക്ഷേപ പദ്ധതികള്‍ ഊര്‍ജിതപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കമ്പനികള്‍.
















