മൊംഗാഡിഷു: സൊമാലിയയിലെ പ്രമുഖ ഹോട്ടലില്‍ ശനിയാഴ്ച്ച നടന്ന ചാവേറാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്തന് പറഞ്ഞു. സൈനിക സമ്മര്‍ദ്ദത്തില്‍ കഴിയുന്ന അല്‍ ഷബാബ് എന്ന ഭീകര സംഘടനയെ വിട്ടയക്കുന്നതിന് വേണ്ടിയാണ് സ്ഫോടനം നടത്തിയതെന്നാണ് അറിയുന്നത്.
എന്നാല്‍ സ്പോടനത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. ലണ്ടനിലെ പ്രമുഖ വ്യവസായി ആയിരുന്ന അഹമ്മദ് ജമായുടെ ഉടമസ്ഥതയിലാണ് ഈ ഹോട്ടല്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതേ ഹോട്ടലില്‍ ചാവേറാക്രമണം നടന്നിരുന്നു.
അക്രമണത്തില്‍ അന്ന് 15 പേര് കൊല്ലപ്പെട്ടിരുന്നു. കാര്‍ ബോംബ് പോയി കഴിഞ്ഞപ്പോള്‍ ഒരു ചാവേര്‍ ഹോട്ടലിനുള്ളിലേക്ക് പെട്ടെന്ന് പ്രവേശിക്കുകയായിരുന്നെന്ന് മൊഗാഡിഷു അധികൃതര്‍ പറയുന്നു. ആദ്യം ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ വച്ച് കാര്‍ ബോംബ് പൊട്ടിതെറിച്ചു. പിന്നീടാണ് ചാവേര്‍ പൊട്ടിതെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: