Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐയുടെ പക്ഷപാതിത്വം തുറന്നുകാട്ടി പ്രമുഖരുടെ കത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 06:56 pm IST
inIndia

ന്യൂദല്‍ഹി: സിബിഐക്ക്‌ സ്വയംഭരണം നല്‍കണോ? അതോ സര്‍ക്കാര്‍ നിയന്ത്രിക്കണോ? അതല്ല ഇനി പുതിയ എന്തെങ്കിലും സംവിധാനം കൊണ്ടുവരുന്ന കാര്യം ആലോചിക്കണോ? എന്തായാലും ഇങ്ങനെ പോയാല്‍ പോരെന്നു പറയാന്‍ അവര്‍ തയ്യാറായിരിക്കുന്നു. ഇക്കാര്യം അവര്‍ സിബിഐയുടെ ഡയറക്ടര്‍ക്കു മുന്നില്‍ വയ്‌ക്കുകയും ചെയ്യുന്നു. ഈ പ്രശ്നം ഉയര്‍ത്തിയിരിക്കുന്നത്‌ രാഷ്‌ട്രീയക്കാരല്ല, എന്നാല്‍ വെറും വിമര്‍ശകരായ സാധാരണക്കാരുമല്ല എന്നതാണു പ്രത്യേകത.

മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ ആര്‍.സി. ലഹോട്ടി, മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ജെ.എം. ലിംഗ്ദോ, മുന്‍ സിഎജി വി.കെ. ഷുംഗ്ലു, മുന്‍ വ്യോമസേനാ മേധാവി എസ്‌. കൃഷ്ണസ്വാമി, മുന്‍ ഡിജിപിമാരായ ജെ.എഫ്‌. റൊബീറോ, പ്രകാശ്‌ സിംഗ്‌ എന്നിവരാണ്‌ ഇ ചോദ്യങ്ങള്‍ ഉയര്‍ത്തിയ പ്രമുഖരുടെ സംഘത്തിലെ അംഗങ്ങള്‍. അവരുടെ നിര്‍ദ്ദേശത്തിലെ മുഖ്യമായ ബിന്ദു ഇതാണ്‌, വാസ്തവത്തില്‍ സിബിഐക്ക്‌ സ്വയംഭരണമാണോ വേണ്ടത്‌ അതോ തലവന്‌ രണ്ടു വര്‍ഷക്കാലാവധിയെന്ന തീരുമാനമാണോ?

ഇന്ത്യാ പുനരുജ്ജീവന സംരംഭം (ഐആഐ) എന്നു പേരിട്ടുള്ള ഇവരുടെ പ്രസ്ഥാനം ആഗസ്റ്റ്‌ 30 ന്‌ സിബിഐ ഡയറക്ടര്‍ സിന്‍ഹയ്‌ക്ക്‌ ഇതു സംബന്ധിച്ച്‌ കത്തെഴുതി. അതില്‍ കത്തിനു മറുപടി നല്‍കാന്‍ ധൈര്യമുണ്ടെങ്കില്‍ ചെയ്യൂ എന്നു വെല്ലുവിളിക്കുന്നുമുണ്ട്‌. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗിനെതിരെയുള്ള വരവില്‍ കവിഞ്ഞ സ്വത്തുകേസും റയില്‍വെ അഴിമതിക്കേസും കൈകാര്യം ചെയ്ത സിബിഐ നടപടികളാണ്‌ ഐആര്‍ഐയെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചിരിക്കുന്നത്‌. കത്തില്‍ അവര്‍ പറയുന്നു “ഞ്ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സംശയങ്ങള്‍ അസ്ഥാനത്താണെന്നും ഞങ്ങളുടെ ഉത്കണ്ഠകള്‍ അനാവശ്യമാണെന്നും മറുപടി പറയുകയാണെങ്കില്‍ ഞങ്ങള്‍ സംതൃപ്തരായിരിക്കും” അഞ്ചു പേജ്‌ കത്തില്‍ പറയുന്നു. ഐ ആര്‍ഐക്കു വേണ്ടി പ്രകാശ്‌ സിംഗാണ്‌ കത്തെഴുതിയിരിക്കുന്നത്‌. പോലീസ്‌ പരിഷ്കരണമെന്ന വിഷയം ഉന്നയിച്ചു സുപ്രീംകോടതിയില്‍ ഹര്‍ജികൊടുത്തിട്ടുള്ളയാളാണ്‌ പ്രകാശ്‌ സിംഗ്‌.

റയില്‍വെ കേസില്‍ മുന്‍ റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനെ പ്രതിയാക്കുന്നതിനു പകരം സാക്ഷിയാക്കിയ സംഭവം കത്തില്‍ സിബിഐക്കെതിരെയുള്ള മുഖ്യകുറ്റമായി ആരോപിക്കുന്നു. “അതൊരു ചിരിപ്പിക്കുന്ന സിബിഐ നീക്കമായിരുന്നു. റയില്‍വെ അഴിമതിക്കേസില്‍ എല്ലാ അര്‍ഥത്തിലും മുഖ്യ നേട്ടമുണ്ടാക്കിയ ഒരാള്‍ക്ക്‌ ഇങ്ങനെയൊരു സൗകര്യവും ആനുകൂല്യവും സ്വബോധമുള്ള ഒരു സബ്‌ ഇന്‍സ്പെക്ടര്‍ പോലും നല്‍കില്ല,” കത്തില്‍ പരിഹസിക്കുന്നു.

സ്വയംഭരണം വേണം സിബിഐക്ക്‌ എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നെങ്കിലും അന്വേഷണം സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുതന്നെയാണ്‌ പോകുന്നതെന്ന്‌ ഐആര്‍ഐ കുറ്റപ്പെടുത്തി. മുലായം സിംഗ്‌ അനധികൃത സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ “സ്വതന്ത്രനടപടി” എടുക്കാന്‍ സിബിഐയോട്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കേസ്‌ കൊണ്ടുപോയി. അതേ സിബിഐ ഇസ്രത്ത്‌ ജഹാന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ “കൂട്ടിലെ തത്ത”യാകാതെ “കഴുകനെ”പ്പോലെ മാറി.

“ഈ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും വ്യക്തമാകുന്ന അസന്ദിഗ്‌ദ്ധമായ കാര്യം ഇതാണ്‌, ഒരു കേസില്‍ സബിഐക്ക്‌ സര്‍ക്കാര്‍ താത്പര്യം, മറ്റൊന്നില്‍ സ്വന്തം താത്പര്യം. സര്‍ക്കാരിന്‌ ഒരു കേസ്‌ മരവിപ്പിക്കണമെന്നുണ്ടെങ്കില്‍ സിബിഐ അതു ചെയ്തുകൊടുക്കും. അതേപോലെ ഒരു കേസിനു ഗതിവേഗം കൂട്ടണമെങ്കില്‍ അതും ചെയ്തുകൊടുക്കും. സിബിഐ ആവശ്യാനുസണം ആജ്ഞാനുവര്‍ത്തിയാകുന്നു” ഐആര്‍ഐ വിമര്‍ശിക്കുന്നു.

മായാവതിക്കെതിരെയുള്ള താജ്‌ കോറിഡോര്‍ കേസ്‌, ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്തു സമ്പാദനക്കേസ്‌ തുടങ്ങിയവയും ഐആര്‍എ അയച്ച കത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.