Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 239-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 05:58 pm IST
in Samskriti

ഗുണവാന്നിര്‍ഗുണോ ജാത ഇത്യനര്‍ഥക്രമം വിദു:

നിര്‍ഗ്ഗുണോ ഗുണവാഞ്ജാത ഇത്യാഹു: സിദ്ധിതം ക്രമം.

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ സ്വയം വിഷ്ണുവിന്റെ സാരൂപ്യം അവലംബിച്ചശേഷം പ്രഹ്ലാദന്‍ വിഷ്ണുപൂജ ചെയ്യേണ്ടതിനെപ്പറ്റി ഇപ്രകാരം ചിന്തിച്ചു. ‘ഇതാ ഇവിടെ ഗരുഡവാഹനനായ മറ്റൊരു വിഷ്ണു. വിഷ്ണുവിന്റെതായി പറയപ്പെടുന്ന എല്ലാ ചിഹ്നങ്ങളും ദിവ്യഗുണങ്ങളും ശക്തിവിശേഷവും ഉള്ള മറ്റൊരു വിഷ്ണുരൂപം. ആ വിഷ്ണുവിനെ ആചാരക്രമമനുസരിച്ചു തന്നെ ഞാനിതാ മനസാ പൂജിക്കുന്നു. അങ്ങിനെ തീരുമാനിച്ച്‌ എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ശാസ്ത്രവിധിപ്രകാരം പ്രഹ്ലാദന്‍ മനസാ വിഷ്ണുപൂജ ചെയ്തു. ബാഹ്യമായ ആചാരക്രമങ്ങളും പ്രഹ്ലാദന്‍ തുടര്‍ന്നു ചെയ്യുകയുണ്ടായി. പൂജ കഴിഞ്ഞ്‌ പ്രഹ്ലാദന്‍ സന്തോഷചിത്തനായി. അന്നുമുതല്‍ ദിവസവും പ്രഹ്ലാദന്റെ വിഷ്ണുപൂജ ഇത്തരത്തിലുള്ളതായിരുന്നു.

പ്രഹ്ലാദനെ പിന്തുടര്‍ന്ന്‌ അസുരന്മാരെല്ലാവരും വിഷ്ണുഭക്തന്മാരായിത്തീര്‍ന്ന്‌ ഇപ്രകാരം വിഷ്ണുപൂജ ചെയ്യാനാരംഭിച്ചു. ഈ വാര്‍ത്ത കാട്ടുതീപോലെ സ്വര്‍ഗ്ഗത്തിലും പരന്നു. ഇന്നേവരെ വിഷ്ണുവിന്റെ ബദ്ധശത്രുക്കളായിരുന്ന അസുരവര്‍ഗ്ഗം ഇപ്പോള്‍ വിഷ്ണുഭക്തരായി മാറിയിരിക്കുന്നു. രാക്ഷസവര്‍ഗ്ഗമെങ്ങനെ ഭക്തന്മാരാകും? ദേവന്മാര്‍ പെട്ടെന്ന്‌ വിഷ്ണുഭഗവാനെക്കണ്ട്‌ വിവരം അന്വേഷിച്ചു. ‘ഭഗവാനേ, എന്താണീ മറിമായത്തിനു പിന്നില്‍ ? അസുരന്മാര്‍ അങ്ങയുടെ ശത്രുക്കളാണല്ലോ? ഇപ്പോളവര്‍ അങ്ങയുടെ ഭക്തന്മാരായതില്‍ എന്തോ കള്ളക്കളിയോ ചതിയോ ഉണ്ട്‌. രാക്ഷസവര്‍ഗ്ഗത്തിന്റെ ആസുരീക സ്വഭാവമെവിടെപ്പോയൊളിച്ചു? ജീവികള്‍ക്ക്‌ പൂര്‍വ്വജന്മാര്‍ജ്ജിത സുകൃതത്താല്‍ മാത്രം ലഭ്യമാവുന്ന ഭക്തിയെങ്ങിനെയാണവര്‍ക്ക്‌ ലഭിക്കുക? നന്മയും പവിത്രതയും ഈ അസുരന്മാരുമായി ഒത്തുപോകുന്നതെങ്ങനെ? അവിശ്വസനീയം!

ഒരു ജീവിയുടെ സ്വഭാവം അതിന്റെ പ്രകൃത്യായുള്ള സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരൊറ്റ രാത്രികൊണ്ട്‌ ഈ അസുരന്മാര്‍ ഭക്തന്‍മാരായി എന്നത്‌ ഞങ്ങള്‍ക്ക്‌ വിഷമമുണ്ടാക്കുന്നു. കാലക്രമം കൊണ്ട്‌ പടിപടിയായി അവര്‍ സദ്ഗുണങ്ങളാര്‍ജ്ജിച്ചുവെന്നു പറഞ്ഞാല്‍ , അങ്ങിനെയാണവര്‍ അവിടുത്തെ ഭക്തന്മാരായത്‌ എന്നുവച്ചാല്‍ ഞങ്ങള്‍ക്കതു മനസ്സിലാക്കാം. എന്നാല്‍ ദുഷ്ടന്മാരായിരുന്നവര്‍ പൊടുന്നനെ ഭക്തശിരോമണികളായി എന്നത്‌ വിശ്വസിക്കാന്‍ പ്രയാസം.

ഭഗവാന്‍ പറഞ്ഞു: ദേവജനങ്ങളേ, നിങ്ങള്‍ വെറുതെ വിഷമിക്കണ്ട. സംശയിക്കുകയും വേണ്ട. പ്രഹ്ലാദന്‍ എന്റെ ഉത്തമഭക്തനായി. ഇതയാളുടെ അവസാനത്തെ ജന്മമാണ്‌. അതിനാല്‍ മുക്തിപദം ഇപ്പോള്‍ത്തന്നെ അയാളര്‍ഹിക്കുന്നു. അയാളിലെ അജ്ഞാനത്തിന്റെ വിത്തുകള്‍ പാടേ എരിഞ്ഞു ചാമ്പലായിപ്പോയിരിക്കുന്നു. ഇനി അയാള്‍ക്ക്‌ ജന്മമെടുക്കേണ്ടതില്ല.

‘വാസ്തവത്തില്‍ ഒരു സദ്പുരുഷന്‍ ദുഷ്ടനായി മാറി എന്നറിയുന്നതാണ്‌ വേദനാജനകവും അര്‍ത്ഥശൂന്യവുമായ കാര്യം. എന്നാല്‍ സദ്ഗുണങ്ങളില്ലാത്ത ഒരസുരന്‍ ഗുണവാനായി എന്നത്‌ ഏറ്റവും ഉചിതമായ, അഭികാമ്യമായ കാര്യമാണെന്ന്‌ നിങ്ങളറിയുക .’ പ്രഹ്ലാദനിലെ ഈ മാറ്റം നിങ്ങള്‍ക്കും നല്ലതിനാണ്‌.

(മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ , ഉപാധികളാല്‍ പരിമിതപ്പെട്ടവന്‍ അപരിമിതനായി എന്ന്‌ പറയുന്നത്‌ ശരിയല്ല. എന്നാല്‍ ഉപാധികളില്ലാത്ത ബ്രഹ്മം ഉപാധികളോടു കൂടിയതായി കാണപ്പെട്ടു എന്ന്‌ പറഞ്ഞാല്‍ അതു ശരിയാണ്‌.)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.