Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മിസ്റ്റര്‍ മരുമകന്റെ ധനാകര്‍ഷണ തന്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 08:14 pm IST
in Vicharam

1982 ല്‍ വിശ്വഹിന്ദു പരിഷത്ത്‌ അയോധ്യ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും ഉയര്‍ത്തിയ ചോദ്യശരങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. രാമന്‍ ജീവിച്ചിരുന്നതിന്‌ തെളിവുണ്ടോ? രാമന്‍ ജനിച്ചത്‌ അയോധ്യയിലാണെന്നതിന്‌ തെളിവുണ്ടോ? അയോധ്യ യുപിയിലാണെന്നതിന്‌ തെളിവുണ്ടോ? ഇത്തരം ചോദ്യങ്ങളുമായിട്ടാണ്‌ അവര്‍ അയോധ്യ പ്രക്ഷോഭത്തെ നേരിട്ടത്‌. 2010 സപ്തംബര്‍ 30 ലെ അലഹബാദ്‌ ഹൈക്കോടതി വിധിയിലൂടെ അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്ന്‌ നീതിപീഠം അംഗീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 25 ന്‌ അയോധ്യയില്‍ പരിക്രമണ യാത്ര നടക്കുമ്പോള്‍ താത്ത്വികമായി എതിര്‍ക്കുവാന്‍ കോണ്‍ഗ്രസ്‌ ഇടതുപക്ഷ സഖ്യത്തിന്റെ പക്കല്‍ ആശയങ്ങളൊന്നുമില്ല. അയോധ്യയിലെ പരിക്രമണ യാത്ര തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ്‌ എന്നാണ്‌ പുതിയ എതിര്‍വാദം. അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ്‌. പിന്നെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍. ഒരു ജനാധിപത്യ രാജ്യത്ത്‌ തെരഞ്ഞെടുപ്പുകള്‍ അടിക്കടി ഉണ്ടാകും. അതിന്റെ പേര്‌ പറഞ്ഞ്‌ ഒരു ജനകീയ പ്രക്ഷോഭത്തെ പ്രതിരോധിക്കുന്നവര്‍ തെരഞ്ഞെടുപ്പിനെ അശ്ലീകരിക്കുകയും അതുവഴി ജനാധിപത്യത്തെ അവഹേളിക്കുകയുമാണ്‌.

തന്റെ മകന്‍ പ്രണവിന്‌ കര്‍ഷകനാകാന്‍ മോഹമെന്ന്‌ നടന്‍ മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. എല്ലാ മാസവും 21-ാ‍ം തീയതി മോഹന്‍ലാല്‍ എഴുതുന്ന ബ്ലോഗിലാണ്‌ ഈ വിവരം. കൃഷി ഒരു മോശം തൊഴിലാണെന്ന തോന്നലിനെയും വയലുകള്‍ മണ്ണിട്ടു മൂടുന്നതിനെയും ലാല്‍ വിമര്‍ശിക്കുന്നു. ഏതാനും മാസം മുന്‍പാണ്‌ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കോട്ടയത്ത്‌ ആര്‍പ്പൂക്കരയില്‍ തന്റെ പാടശേഖരത്തില്‍ ഞാറുനട്ട്‌ വാര്‍ത്ത സൃഷ്ടിച്ചത്‌. വാര്‍ത്തോല്‍പ്പാദനം എന്നതിനപ്പുറം കൃഷിയോട്‌ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ പോരാടുകയാണ്‌ താരതമ്പുരാക്കന്മാര്‍ ചെയ്യേണ്ടത്‌. നെല്‍കൃഷി ആവശ്യമില്ലെന്ന്‌ പറഞ്ഞ ആലുവാലിയക്കെതിരെ ശബ്ദിക്കാന്‍ താര കര്‍ഷകര്‍ തയ്യാറാവുമോ? കടം പെരുകി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഒരു താരനിശ നടത്താനെങ്കിലും മെഗാസ്റ്റാറുകള്‍ക്ക്‌ ദയവുണ്ടാകട്ടെ!

2013 ആഗസ്റ്റ്‌ 13 ന്‌ മിസ്റ്റര്‍ മരുമകന്‍ റോബര്‍ട്ട്‌ വധേര ഹരിയാനയിലെ ഗുര്‍ഗാവോണില്‍ നടത്തിയ ഭൂമി ഇടപാടിനെ സംബന്ധിച്ച്‌ ബിജെപി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചോദ്യമുന്നയിച്ചു. അശോഖ്‌ ഖേംക എന്ന ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ വധേരയുടെ ഭൂമി കുംഭകോണം വെളിയിലായത്‌. 2008 ഫെബ്രുവരി 2 ന്‌ വധേര 7.5 കോടി രൂപയ്‌ക്ക്‌ 3.53 ഏക്കര്‍ ഭൂമി വാങ്ങി. പണത്തിന്റെ ഉറവിടമായി കാണിച്ചത്‌ കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നുള്ള ഓവര്‍ഡ്രാഫ്റ്റാണ്‌. ഇങ്ങനെ ഒരു ഓവര്‍ ഡ്രാഫ്റ്റ്‌ ബാങ്ക്‌ നല്‍കിയിട്ടില്ലെന്ന്‌. ഇതേ ഭൂമി 58 കോടി രൂപയ്‌ക്ക്‌ വധേര വില്‍ക്കുന്നു. അങ്ങനെ ഒരു രൂപ പോലും മുടക്കാതെ വധേരയാശാന്‍ 42.5 കോടി രൂപ ലാഭമുണ്ടാക്കി. ബിസിനസ്‌ സ്കൂളില്‍ പോകാതെ തന്നെ പണമുണ്ടാക്കാന്‍ പുതിയൊരു ഫോര്‍മുല കണ്ടെത്തിയ ഉന്നതന്‍ എന്നാണ്‌ വധേരയെ യശ്വന്ത്‌ സിന്‍ഹ പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചത്‌. കേരളത്തിലെ ബ്ലേഡുകാരുടെ പത്താംകളം, അഞ്ചാംകളം തുടങ്ങിയവ വധേരക്കളത്തിന്‌ മുന്‍പില്‍ ഒന്നുമല്ല. മലയാളികളെ തന്റെ എക്കണോമിക്സ്‌ പഠിപ്പിക്കാമെന്ന്‌ കരുതിയാണ്‌ വധേരയാശാന്‍ ആറന്മുളയില്‍ ഒരു താവളം പണിയാമെന്ന്‌ വെച്ചത്‌. ഇവിടെ വധേര താവളം വേണ്ട വള്ളസദ്യ മതിയെന്ന്‌ പറഞ്ഞാല്‍ വധേരയെപ്പോലുള്ള പാവപ്പെട്ട മരുമക്കള്‍ ഈ ഭൂമി ഭാരതത്തില്‍ എങ്ങനെ ജീവിക്കും?

കുമ്മനം രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.