ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണ വിഷയത്തില്‍ ലോക്സഭയില്‍ ബഹളം വെച്ച ഒമ്പത് എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെയാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ എംപിമാരെ സസ്പെന്റ് ചെയ്തിരിക്കുന്നത്.
ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നത്തെ സഭാനടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും രാജ്യസഭയില്‍ ബഹളമുണ്ടാക്കിയ രണ്ട് ആന്ധ്രാ എംപിമാരെ വിലക്കിയിരുന്നു.
ഇവര്‍ നേരത്തെയും സസ്പെന്‍ഷനിലായിട്ടുണ്ട്. അതേസമയം തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പ്രമേയം 20 ദിവസത്തിനകം കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: