Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വാഹന വകുപ്പിന്റെ മിഷന്‍ 2013

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 08:31 pm IST
inVicharam

റോഡപകടങ്ങളില്‍പ്പെട്ട്‌ ജീവന്‍ വെടിയുന്നവരുടെ എണ്ണത്തില്‍ കുറവ്‌ വരുത്തുക എന്നതാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ മിഷന്‍ 2013. 2012 ഡിസംബര്‍ വരെ കേരളത്തില്‍ 4286 ജീവനുകളാണ്‌ റോഡ്‌ പിടഞ്ഞു തീര്‍ന്നത്‌. അതില്‍നിന്നും 300 ഓളം അപകടമരണം കുറയ്‌ക്കാനും അതുവഴി 4000ല്‍ താഴെ മരണനിരക്ക്‌ എത്തിക്കുവാനുമാണ്‌ കേരള മോട്ടോര്‍ വാഹനവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. 31-03-2013ല്‍ 7861117 വാഹനങ്ങളാണ്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കാണുന്നത്‌. ഏകദേശം 10 ലക്ഷത്തോളം വരുന്ന മറ്റ്‌ സംസ്ഥാന വാഹനങ്ങളും കൂടി കണക്കാക്കുമ്പോള്‍ വരുന്ന 90 ലക്ഷത്തോളം വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനായി 402 എഎംവിഐമാര്‍, 212 എംവിഐമാര്‍, 74 ജോയിന്റ്‌ ആര്‍ടിഒമാര്‍, 23 ആര്‍ടിഒമാര്‍ എന്നിങ്ങനെ 700ല്‍ താഴെ വരുന്ന എന്‍ഫോഴ്സുമെന്റ്‌ ഉദ്യോഗസ്ഥരെ മോട്ടോര്‍ വാഹനവകുപ്പില്‍ നിലവിലുള്ളൂ. ഇവരെക്കൊണ്ടുമാത്രം ഈ വിധം പെരുകിവരുന്ന നിയമലംഘനങ്ങളോ തദ്വാര ഉണ്ടാകുന്ന അപകടങ്ങളോ നിയന്ത്രിക്കാനാകില്ല. ആയതിനാല്‍ പൊതുജന പങ്കാളിത്തത്തോടുകൂടി നിയന്ത്രണ നടപടികള്‍ നടത്തുവാനും മോട്ടോര്‍ വാഹനവകുപ്പ്‌ ഉദ്ദേശിക്കുന്നു. ‘3ൃ‍റ ല്യല’ എന്ന പേരിട്ടിട്ടുള്ള ഈ പ്രോജക്ടിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനാവും. മോട്ടോര്‍ വാഹനവകുപ്പിനെ ട്രാഫിക്‌ നിയമലംഘനങ്ങള്‍ അറിയിക്കുക എന്നതാണ്‌ ഇതുവഴി ഉദ്ദേശിക്കുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാതെയുള്ള യാത്ര, മോട്ടോര്‍ സൈക്കിളില്‍ മൂന്നോ അതിലധികമോ ആള്‍ക്കാരെ കയറ്റിയുള്ള യാത്ര, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെയുള്ള യാത്ര, കൂളിംഗ്‌ ഫിലിം ഉപയോഗിക്കുന്ന വാഹനങ്ങള്‍, പുറകില്‍ രണ്ട്‌ ഏണികള്‍ പിടിപ്പിച്ചിട്ടുള്ള ബസ്സുകള്‍, വാഹന രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമായും കൃത്യമായും പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍, എയര്‍ഹോണ്‍ ഉപയോഗിക്കുന്നവ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ കാണുന്നതും തിരിച്ചറിയാന്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്തവയുമായ ലഘുവായ ട്രാഫിക്‌ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ഉടന്‍തന്നെ മോട്ടോര്‍ വാഹന വകുപ്പിലെ ബന്ധപ്പെട്ട ജോയിന്റ്‌ ആര്‍ടിഒ, എംവിഐ, ആര്‍ടിഒ അതുമല്ലെങ്കില്‍ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ എന്നിവരെ മൊബെയില്‍ ഫോണിലോ ഈ-മെയിലിലോ ടിസി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കംപ്ലയിന്റ്‌ സെല്ലിലോ (9446033314) ഫേയ്സ്‌ ബുക്കിലോ (motor vehicles department- kerala) അല്ലെങ്കില്‍ എസ്‌എംഎസ്‌ വഴിയോ അറിയിക്കുക എന്നതാണ്‌ ഇതുവഴി ഉദ്ദേശിക്കുന്നത്‌. നിയമലംഘനങ്ങളുടെ ഫോട്ടോയും മെയിലില്‍ അയക്കാവുന്നതാണ്‌.

ഒക്ടോബര്‍ ഒന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ്‌ വാഹനങ്ങളില്‍ പിടിപ്പിച്ച്‌ വരുന്നതോടെ, മീഡിയം ഹെവി എന്നിങ്ങനെയുള്ള വാഹനങ്ങളുടെ നീക്കവും നിയമലംഘനങ്ങളും വകുപ്പിന്‌ അറിയാന്‍ കഴിയും. ബസ്സുകളുടെ മത്സരയോട്ടം, സമയം തെറ്റിച്ചുള്ള യാത്ര, പെര്‍മിറ്റ്‌ വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായ യാത്ര മുതലായവ തടയുവാന്‍ കഴിയും.

ചേര്‍ത്തല മുതല്‍ മണ്ണൂത്തി വരെയുള്ള ഭാഗത്ത്‌ ‘ലെയിന്‍ ട്രാഫിക്‌ മര്യാദ’ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇത്‌ കൂടുതല്‍ നഗരങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണ്‌. മോട്ടോര്‍ വാഹനവകുപ്പ്‌ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യം ബോധവല്‍ക്കരണം, മുന്നറിയിപ്പ്‌ പിന്നീട്‌ പിഴ എന്നിങ്ങനെ ഈ ഉദ്യമം വിജയകരമായി മുന്നേറുന്നു. ഇതേവരെ 60 ലക്ഷം രൂപയോളമാണ്‌ ഈ ഇനത്തില്‍ മാത്രം പിഴയായി ഈടാക്കിയിട്ടുള്ളത്‌.

അപകടങ്ങള്‍ക്ക്‌ കാരണമായി കണ്ടെത്തിയിരിക്കുന്നതില്‍ പ്രധാനപ്പെട്ടവ ഓവര്‍സ്പീഡ്‌, വണ്ടിയോടിക്കുമ്പോള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌, മദ്യപിച്ചുള്ള ഡ്രൈവിംഗ്‌, ഹെല്‍മറ്റ്‌, സീറ്റ്‌ ബല്‍റ്റ്‌ ഇവ ധരിക്കാതെയുള്ള യാത്ര, ലെയിന്‍ മര്യാദ പാലിക്കാതെയുള്ള ഡ്രൈവിംഗ്‌, ഇടതുവശത്ത്‌ കൂടിയുള്ള ഓവര്‍ട്ടേക്കിംഗ്‌ എന്നിങ്ങനെയുള്ള ട്രാഫിക്‌ നിയമലംഘനങ്ങളും പലതരം സ്പെഷ്യല്‍ ഡ്രൈവുകളിലൂടെ കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.

മോട്ടോര്‍ വാഹനവകുപ്പില്‍ പുതുതായി അനുവദിച്ച 17 സ്ക്വാഡുകളും നേരത്തെയുള്ള 17 സ്ക്വാഡുകളുമടക്കം 34 എന്‍ഫോഴ്സ്മെന്റ്‌ സ്ക്വാഡുകള്‍ നാല്‌ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസര്‍മാരുടെ കീഴില്‍ സംസ്ഥാനത്തുടനീളം എല്ലാ ദിവസവും വാഹന പരിപാധന നടത്തുകയും, ഓരോ ദിവസവും ആയിരക്കണക്കിന്‌ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുകയും ലക്ഷക്കണക്കിന്‌ രൂപ പിഴയായി സര്‍ക്കാരിലേക്ക്‌ ഈടാക്കിക്കൊണ്ടിരിക്കുകയുമാണ്‌.

വാഹനങ്ങളുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ കുറവും യോഗ്യരായ ജീവനക്കാരുടെ കുറവും മറ്റും കാരണം അപകടമുണ്ടാകുന്നുണ്ട്‌. വാഹനങ്ങള്‍ ശാസ്ത്രീയമായി ടെസ്റ്റ്‌ ചെയ്യുന്നതിനും വകുപ്പ്‌ നടപടികളെടുത്തിരിക്കുന്നു. കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ടെസ്റ്റിംഗ്‌ സെന്ററുകള്‍ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, പാറശ്ശാല എന്നിവിടങ്ങളില്‍ ഇതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഇവിടെ ടെസ്റ്റിംഗ്‌ സെന്ററുകള്‍ തുടങ്ങുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നു.

കേരളത്തില്‍ ഇന്ന്‌ പ്രവര്‍ത്തിച്ചുവരുന്ന പുക മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുന്ന സ്ഥാപനങ്ങളും പരിശോധിച്ചുവരുന്നു. വേണ്ടത്ര യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്തിട്ടുണ്ട്‌. അടുത്ത മൂന്ന്‌ മാസത്തിനുള്ളില്‍ ഈ പരിശോധന പൂര്‍ത്തിയാക്കും.

അപകടമുണ്ടാക്കുന്നവരില്‍ ഏറ്റവും വലിയ പങ്ക്‌ വഹിക്കുന്നത്‌ ഡ്രൈവര്‍മാരാണ്‌. അച്ചടക്കമുള്ള, ഉത്തരവാദിത്തബോധമുള്ള, കാര്യക്ഷമതയുള്ള ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുകയും അവര്‍ക്കാവശ്യമായ crrective training ഉം knowledge updation ഉം മോട്ടോര്‍ വാഹനവകുപ്പ്‌ ലക്ഷ്യമിടുന്നു. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ്‌ സ്കൂളുകള്‍ എല്ലാംതന്നെ ഉന്നത നിലവാരത്തിലെത്തിക്കുവാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. യോഗ്യതയില്ലാത്ത ഡ്രൈവിംഗ്‌ സ്കൂളുകളുടെ ലൈസന്‍സുകള്‍ സസ്പെന്റ്‌ ചെയ്യുന്നുണ്ട്‌.

കോടിക്കണക്കിന്‌ തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്‌ നടപ്പിലാക്കിയ പദ്ധതിയാണ്‌ ‘സേഫ്‌ സോണ്‍’. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി വിജയകരമായി നടപ്പാക്കിവരുന്ന സേഫ്‌ സോണ്‍ മൂലം അപകടനിരക്ക്‌ കുറയ്‌ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ഇലവുങ്കലില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സേഫ്‌ സോണ്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ (എരുമേലി, പമ്പ, പത്തനംതിട്ട എന്നിങ്ങനെ) വ്യാപിപ്പിക്കുവാനും പദ്ധതിയുണ്ട്‌.

മേല്‍പ്പറഞ്ഞ നടപടികളിലൂടെയും പൊതുജന പങ്കാളിത്തവും ഉറപ്പാക്കിയാല്‍ മിഷന്‍ 2013 എത്തിപ്പിടിക്കാവുന്നതേയുള്ളൂ. ഒരു വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന കേരളത്തിന്റെ സാമ്പത്തികസ്ഥിതിക്ക്‌ കാര്യമായ ക്ഷതമേല്‍പ്പിക്കുന്ന ഈ റോഡപകടങ്ങളും തദ്വാരയുള്ള മരണങ്ങളും നമുക്ക്‌ നിയന്ത്രിച്ചേ മതിയാവുകയുള്ളൂ. ‘3rd eye’ എന്ന ഈ പ്രോജക്ടിനോടും റോഡപകടങ്ങള്‍ കുറയ്‌ക്കുവാനായി മോട്ടോര്‍ വാഹനവകുപ്പ്‌ നടപ്പില്‍ വരുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുണ്ടാകണമെന്നും സഹകരണമുണ്ടാകണമെന്നും മിഷന്‍ 2013 വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഋഷിരാജ്‌ സിംഗ്‌ (എഡിജിപി ആന്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.