Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 235-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 07:27 pm IST
in Samskriti

ന ചിഞ്ചിദപി കര്‍ത്തവ്യം യദി നാമ മയാധുനാ

തത്കസ്മാന്ന കരോമീദം കിംചിത്പ്രകൃതകര്‍മ്മ വൈ

വസിഷ്ഠന്‍ തുടര്‍ന്നു: ബലി മഹാരാജാവിന്റെ പ്രജകളായ അസുരന്മാര്‍ കൊട്ടാരത്തിലേയ്‌ക്ക്‌ ഓടിയെത്തി ധ്യാനനിരതനായിരിക്കുന്ന രാജാവിനെ വളഞ്ഞു. എന്താണ്‌ സംഭവിക്കുന്നതെന്നറിയാഞ്ഞ്‌ അവര്‍ ഗുരുവായ ശുക്രനെ മനസാ സ്മരിച്ചു വരുത്തി. ബലി ധ്യാനത്തിന്റെ അതീന്ദ്രിയമായ അബോധാവസ്ഥയിലാണെന്ന്‌ ശുക്രന്‍ മനസ്സിലാക്കി. അദ്ദേഹം സന്തോഷസൂചകമായ ഒരു ചെറുപുഞ്ചിരിയോടെ അസുരന്മാരോടിങ്ങിനെ പറഞ്ഞു: ഇതെത്ര മഹാഭാഗ്യം! അല്ലയോ അസുരന്മാരേ, ബാലിരാജന്‍ സ്വപ്രയത്നത്താല്‍ പരമപദപ്രാപ്തി കൈവരിച്ചിരിക്കുന്നു. അദ്ദേഹമങ്ങിനെ ആത്മസ്വരൂപത്തില്‍ വിരാജിച്ചിരുന്നുകൊള്ളട്ടെ. ഇഹലോകത്തെപ്പറ്റി തിരിച്ചറിയുന്ന മാനസികവ്യാപാരം അദ്ദേഹത്തില്‍ ഇപ്പോഴില്ല. അതുകൊണ്ട്‌ രാജാവിനോടിപ്പോഴൊന്നും ചോദിക്കണ്ട. അജ്ഞാനത്തിന്റെ ഇരുട്ടകന്നാല്‍പ്പിന്നെ ആത്മജ്ഞാനത്തിന്റെ സൂര്യോദയമായി. ബാലിരാജന്റെ അവസ്ഥ അതാണ്‌.. കുറച്ചു കഴിഞ്ഞ്‌ അദ്ദേഹം താനേ ഈയവസ്ഥയില്‍നിന്നും എഴുന്നേല്‍ക്കും.
അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍ ഈ ലോകം വീണ്ടും മുളപൊട്ടിവിടരും. അതുകൊണ്ട്‌ നിങ്ങളേവരും നിങ്ങളുടെ ജോലികളിലേയ്‌ക്ക്‌ തിരിച്ചു പോയാലും. അദ്ദേഹം ഒരായിരം കൊല്ലം കഴിഞ്ഞു മാത്രമേ ഈ ലോകബോധത്തിലേയ്‌ക്ക്‌ തിരിച്ചു വരൂ.

ഇതു കേട്ട അസുരന്മാര്‍ താന്താങ്ങളുടെ കര്‍മ്മങ്ങളിലേയ്‌ക്ക്‌ മടങ്ങിപ്പോയി. ആയിരം ദേവ വര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൗകിക പ്രഭ നഗരത്തെ ശോഭായമാനമാക്കി. അസുരന്മാര്‍ വീണ്ടും കൊട്ടാരത്തില്‍ എത്തും മുമ്പ്‌ അദ്ദേഹമിങ്ങിനെ ആലോചിച്ചു. കുറച്ചുനേരത്തേയ്‌ക്ക്‌ ഞാനിരുന്ന ഈ അവസ്ഥ എത്ര അത്ഭുതകരമായിരുന്നു ! എനിയ്‌ക്ക്‌ ആ സ്ഥിതിയില്‍ തുടരണമെന്നുണ്ട്‌. പക്ഷെ ബാഹ്യലോകത്തിലെ കാര്യങ്ങള്‍ക്കായി ഞാന്‍ എന്ത്‌ ചെയ്യണം? ഇപ്പോള്‍ എന്റെ ഹൃദയം പരമാനന്ദത്താല്‍ പൂരിതമാണ്‌.

അപ്പോഴെയ്‌ക്ക്‌ അസുരന്മാര്‍ ബാലിക്ക്‌ ചുറ്റും വന്നു കൂടിയിരുന്നു. അപ്പോഴും ബലി ഇങ്ങിനെ ചിന്തിച്ചു: ഞാന്‍ ബോധമാണ്‌. എന്നില്‍ വക്രതയും വൈചിത്ര്യങ്ങളൊന്നുമില്ല. എന്നില്‍ ഉപേക്ഷിക്കാനോ എനിക്ക്‌ നേടാനോ എന്തുണ്ട്‌? എന്ത്‌ തമാശയാണിത്‌! ഞാന്‍ മുക്തി ആശിക്കുന്നു. പക്ഷെ ഞാനെപ്പോഴാണ്‌ ബന്ധിതനായത്‌?ആരാണെന്നെ ബന്ധിച്ചത്‌? എങ്ങിനെയാണതുണ്ടായത്‌? ഇപ്പോഴും ഞാനെന്തു കൊണ്ടാണ്‌ മുക്തി ആശിക്കുന്നത്‌? ബന്ധവും മുക്തിയും ഒന്നും ഇല്ല. ധ്യാനസപര്യ കൊണ്ടും ധ്യാനിക്കാത്തതു കൊണ്ടും എന്താണ്‌ ഞാന്‍ നേടാന്‍ പോവുന്നത്‌? ധ്യാനമെന്ന ഭ്രമത്തില്‍നിന്നും മുക്തനായി എന്തുസ്ഥിതിയാണോ എപ്പോഴുമുള്ളത്‌ അതില്‍ത്തന്നെ നിലകൊള്ളുന്നതാണ്‌ നല്ലത്‌. എനിക്ക്‌ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല.

ഞാന്‍ ധ്യാനാവസ്ഥയും ധ്യാനമില്ലാത്ത അവസ്ഥയും ഒന്നും ആഗ്രഹിക്കുന്നില്ല. ആഹ്ലാദമോ അനാഹ്ലാദമോ എനിക്ക്‌ വേണ്ട. പരമപദവും ലോകവും ഒന്നും എനിക്ക്‌ വേണ്ട. ഞാന്‍ ജീവിക്കുന്നില്ല, മരിച്ചിട്ടുമില്ല. ഞാന്‍ സത്തും അസത്തുമല്ല. അനന്തസത്യവസ്തുവായ എനിക്ക്‌ നമസ്കാരം! ഈ ലോകമെന്റെ സാമ്രാജ്യമായിക്കൊള്ളട്ടെ. ഞാനങ്ങിനെതന്നെ നിലകൊള്ളട്ടെ. എനിക്കീ സാമ്രാജ്യം ഇല്ലാതാവട്ടെ. എനിക്ക്‌ മാറ്റമൊന്നുമുണ്ടാവുകയില്ല.

ധ്യാനംകൊണ്ടും സാമ്രാജ്യം കൊണ്ടും ഞാനെന്തു ചെയ്യാനാണ്‌? കാര്യങ്ങള്‍ അങ്ങിനെത്തന്നെ ആവട്ടെ. ഞാന്‍ ആര്‍ക്കും അധീനമല്ല. എനിക്കാരും അധീനരായില്ല. എനിക്കാരുമില്ല. ആരുമെന്റേതല്ല.! ‘ഞാന്‍ എന്നറിയപ്പെടുന്ന എനിക്ക്‌ ചെയ്യേണ്ടതായി ഒന്നുമില്ല. അപ്പോള്‍പ്പിന്നെ സഹജമായി, സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങളെ എനിക്കെന്തുകൊണ്ട്‌ ചെയ്തുകൂടാ?’ ഇത്രയും പറഞ്ഞ്‌ ബലി രാജാവ്‌ തന്റെ പ്രജകളെ തന്റെ പ്രഭയേറിയ കണ്ണുകള്‍ കൊണ്ട്‌ നോക്കി. ആ നോട്ടം, ഉദയസൂര്യന്‍ താമരയെ നോക്കുമ്പോലെ ചാരുതയാര്‍ന്നതായിരുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.