നമ്മള് ദേഷ്യത്തിന്റെ അധീനതയിലാകുമ്പോള്‍ നമ്മുടെ മനസ്സ് നിറയെ ദുഷ്ചിന്തകള്‍ മാത്രമായിരിക്കും. വ്യക്തിയോട് പകരം വീട്ടാനുള്ള വ്യഗ്രത അയാളോട് വെറുപ്പുണ്ടാക്കും. വെറുപ്പ് വളര്‍ത്തുന്നതിലൂടെ നമ്മള് സ്വയം നമ്മുടെ മനസ്സില്‍ നരകം സൃഷ്ടിക്കുകയാവും ചെയ്യുന്നത്. ദേഷ്യം മാത്രമല്ല, അസൂയ, കുശുമ്പ്, സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള അത്യാഗ്രഹം ഇതെല്ലാം ചേര്‍ന്ന് നമ്മുടെ മനസ്സിനെ ഭ്രാന്താലയമാക്കി മാറ്റുകയാണ്. ദുര്വികാരങ്ങള്കൊണ്ട് ആദ്യം നശിക്കുന്നത് നമ്മുടെതന്നെ മനസ്സിന്റെ ശാന്തിയാണ്. നമ്മുടെ ഉള്ളിലെ സ്നേഹവും സൗന്ദര്യവുമാണ് അതിന്റെ ചൂടേറ്റ് ആവിയായിപ്പോകുന്നത്. അങ്ങനെയൊരു മനസ്സുവച്ചുകൊണ്ട് ഏത് ഭരണാധികാരിക്കാണ് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുക? അതാണ് മനസ്സ് പ്രതിക്രിയയ്ക്ക് ഒരുങ്ങുന്നതുകൊണ്ടുള്ള കുഴപ്പം. അവിടെ വിവേകം നശിക്കുന്നു. ആ മനസ്സില്‍ ചിന്താക്കുഴപ്പം മാത്രമേ ഉണ്ടാകൂ. ഒരു പ്രത്യേക സാഹചര്യത്തെ നേരിടുന്നതില്‍ ഉണ്ടാകുന്ന പരാജയം മറ്റ് കര്‍മങ്ങളെയും ബാധിക്കും. അവയും അവതാളത്തിലാകും. അത് ആ കമ്പനിയുടെയാണെങ്കിലും രാജ്യത്തിന്റെയാണെങ്കിലും അധഃപതനത്തിന് ഇടയാക്കുകയും ചെയ്യും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: