Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിയമം നടപ്പാക്കേണ്ടവര്‍ ഉറക്കത്തില്‍; കൊട്ടാരക്കര ഗതാഗതക്കുരുക്കില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:07 pm IST
in Kollam

കൊട്ടാരക്കര: നിയമം നടപ്പാക്കേണ്ടവര്‍ ഉറക്കം നടിക്കുമ്പോള്‍ കൊട്ടാരക്കര പട്ടണത്തില്‍ ഗതാഗതക്കുരുക്ക്‌ ഒഴിഞ്ഞ നേരമില്ല. ആംബുലന്‍സോ ഫയര്‍ഫോഴ്സോ ആയാലും പട്ടണത്തില്‍ പ്രവേശിച്ചാല്‍ ഗതാഗതക്കുരുക്കില്‍ നിന്ന്‌ രക്ഷപെടണമെങ്കില്‍ രക്ഷയ്‌ക്ക്‌ ഈശ്വരനെ വിളിക്കുക മാത്രമേ വഴിയുള്ളു.

കൊട്ടാരക്കര എത്തിയെന്നറിയാന്‍ പണ്ടുകാലത്ത്‌ മഹാഗണപതിക്ഷേത്രത്തില്‍ ചുട്ടെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ ഗന്ധം ഏറ്റാല്‍ മതി എന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന്‌ മണിക്കൂറുകള്‍ നീളുന്ന വാഹനനിരയും മാനദണ്ഡങ്ങളില്ലാത്ത വാഹനപാര്‍ക്കിംഗും കച്ചവടസ്ഥാപനങ്ങളുടെ ആനധികൃത കൈയ്യേറ്റവും അച്ചടക്കമില്ലാത്ത ഡ്രൈവിംഗും കാണുമ്പോള്‍ ആരും പറയും നമ്മള്‍ കടന്നുപോകുന്നത്‌ കൊട്ടാരക്കര പട്ടണത്തിലൂടെയാണെന്ന്‌.

സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ കൊട്ടാരക്കര ഏ ഗ്രേഡ്‌ പഞ്ചായത്തിന്റെ ഭരണത്തിന്‍ കീഴിലാണ്‌. കുമിഞ്ഞുകൂടുന്ന വരുമാനമാണ്‌ ഇവിടെ നിന്ന്‌ പഞ്ചായത്തിന്‌ ലഭിക്കുന്നതെങ്കിലും ഇതില്‍ ഒരംശം പോലും പൊതുജന നന്മയ്‌ക്ക്‌ ചെലവഴിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ്‌ ദുഃഖകരമായ വസ്തുത. വരുമാനം ചെലവഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ബന്ധപ്പെട്ടവരെ വിളിച്ച്‌ ഗതാഗതക്കുരുക്കഴിക്കാന്‍ ഉപദേശക സമിതി വിളിച്ചു കൂട്ടാന്‍ പോലും മിനക്കെടാറില്ല.

എംസി റോഡും എന്‍എച്ചും സംഗമിക്കുന്ന പ്രദേശം, സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോ, കേരളത്തിലെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായ മഹാഗണപതിക്ഷേത്രം, ശബരിമലയിലേക്ക്‌ പോകാനുള്ള പ്രധാന പാതകളില്‍ ഒന്ന്‌, മാര്‍ത്തോമ്മാസഭയുടെ തെക്കന്‍ ആസ്ഥാനമന്ദിരം, പെന്തക്കോസ്ത്‌ മിഷന്റെ ഏഷ്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍, മുസ്ലീം പള്ളികള്‍, അബ്കാരികോടതിയും, കുടുബകോടതിയും ഉള്‍പ്പെടെ ആറോളം കോടതികള്‍, താലൂക്കാശുപത്രി, റൂറല്‍ എസ്പി ഓഫീസ്‌, വൈദ്യുതിഭവന്‍, റെയില്‍വേ സ്റ്റേഷന്‍, താലൂക്കാശുപത്രി, താലൂക്കോഫീസ്‌ തുടങ്ങിയ ചെറുതും വലുതുമായ ആയ നൂറുകണക്കിന്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജ്‌, സ്കൂള്‍ തുടങ്ങി 25 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഈ പട്ടണപരിധിയില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ കുറവാണ്‌. ഇവിടേക്കെല്ലാം എത്തണമെങ്കില്‍ ജംഗ്ഷനില്‍ക്കൂടി യാത്ര ചെയ്യുകയും വെണം. പുലിവാല്‌ പിടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.

ആകെ പട്ടണത്തില്‍ ഉള്ളത്‌ രണ്ടു വണ്‍വേകള്‍ മാത്രം. പുത്തൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പുലമണിലെത്താനും ഓയൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കടന്നു പോകാനും ഈ രണ്ടു വണ്‍വേകളും പേരില്‍ മാത്രമേ ഉള്ളു. ആര്‍ക്കും ഇത്‌ വണ്‍വേ ആണെന്ന്‌ അറിയുകയില്ല. അറിഞ്ഞാല്‍ തന്നെ ആരം ഗൗനിക്കുന്നുമില്ല. നോപാര്‍ക്കിംഗ്‌ ഏരിയയായി തിരിച്ച്‌ ചില വ്യാപാര സ്ഥാപനിങ്ങളുടെ പേര്‌ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചില ബോര്‍ഡുകള്‍ നോക്ക്കുത്തിപോലെ എവിടെയും കാണാം. ചിലവ അപ്രത്യക്ഷമായും കഴിഞ്ഞു. ഇതിന്റെ പിന്നിലെ രഹസ്യവും അജ്ഞാതമാണ്‌. കാല്‍നടയാത്രക്കാര്‍ നടക്കേണ്ട പാതകള്‍ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കയ്യേറിയിരിക്കുകയാണ്‌. ആര്‍ക്കും എന്തും ചെയ്യാം ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.

ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും സിഐ, എസ്‌ഐ മാത്രമുള്ള കാലത്ത്‌ കൊട്ടാരക്കയുടെ അവസ്ഥ നാഥനുള്ള രീതിയിലായിരുന്നു. ഊര്‍ജ്ജസ്വലരായ പഞ്ചായത്ത്‌ ഭരണസമിതിയും പൊതുജനവും റസിഡന്റ്‌ അസോസിയേഷനും തൊഴിലാളികളും എല്ലാം ചേര്‍ന്ന്‌ മാസം തോറും ഉപദേശക സമിതികള്‍ വിളിച്ചു പരിഷ്കാരവും പരിഷ്കാരങ്ങളിലെ അപാകതയും ചര്‍ച്ച ചെയ്തപ്പോള്‍ പട്ടണം ഗതാഗതക്കുരുക്കില്‍ നിന്ന്‌ മോചനം പ്രാപിച്ചു. ഇന്ന്‌ എസ്പി മുതല്‍ ട്രാഫിക്‌ യൂണിറ്റ്‌ വരെ ഡസണ്‍ കണക്കിന്‌ ഉദ്യോഗസ്ഥരും പോലീസും ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. പഞ്ചായത്ത്‌ ഭരണ സമിതിക്കാകട്ടെ ഇതില്‍ ഒന്നും താല്‍പര്യമില്ല. ഓണം പടിവാതുക്കല്‍ എത്തിയതോടെ അനിയന്ത്രിതമായ തിരക്കിലേക്ക്‌ പട്ടണം മാറിക്കഴിഞ്ഞു. ടൗണിലെ ഏതുപ്രദേശത്തുകൂടിപ്പോയാലും കുരുക്കില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയുകയില്ല. ഓണക്കാലം മുന്നില്‍ കണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ണ്‌ തുറക്കുന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാരും യാത്രക്കാരും വ്യാപാരികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

പുതിയ വാര്‍ത്തകള്‍

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.