Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തുണ്ടയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:17 pm IST
in Vicharam

ദല്‍ഹി പോലീസിന്റെ പിടിയിലായ ലഷ്കറെ തൊയ്ബ ഭീകരന്‍ സയിദ്‌ അബ്ദുള്‍ കരീം തുണ്ട നാല്‍പതോളം സ്ഫോടനങ്ങളുടെ സൂത്രധാരനും ഭീകരരുടെ പട്ടികയില്‍ പ്രധാനിയുമാണെന്ന്‌ ചോദ്യംചെയ്യലില്‍ വ്യക്തമായിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്‌ പിന്നില്‍ ലഷ്കറെ തൊയ്ബയായിരുന്നുവെന്ന്‌ ഇയാള്‍ സ്ഥിരീകരിക്കുന്നു.

ലഷ്കറിന്റെയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങളാണ്‌ അന്വേഷണ ഏജന്‍സികള്‍ക്ക്‌ ഇയാളില്‍നിന്നും ലഭിച്ചത്‌. 1996 നും 98 നും ഇടയില്‍ ദല്‍ഹി, പാനിപ്പത്ത്‌, വാരാണസി, ഹൈദരാബാദ്‌ മുതലായ നാല്‍പതോളം സ്ഥലങ്ങളിലെ സ്ഫോടനങ്ങളുടെ സൂത്രധാരനായ ഇയാള്‍ കൊന്നത്‌ 21 പേരെയും പരിക്കേല്‍പ്പിച്ചത്‌ നാനൂറിലേറെപ്പേരെയുമായിരുന്നു. അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമുമായും അടുത്ത ബന്ധമുണ്ടെന്ന്‌ തുണ്ട സമ്മതിച്ചു.

ഇന്ത്യാ-പാക്‌ ബന്ധം വഷളായി ഇന്ത്യക്ക്‌ നേരെ കാശ്മീരില്‍ ആക്രമണം നടത്തുന്ന ഈ വേളയില്‍ തുണ്ടയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബബര്‍ ഖല്‍സ ഭീകരവാദ സംഘടനയെ മുന്‍നിര്‍ത്തി ആക്രമണം നടത്താന്‍ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ തീരുമാനിച്ചിരുന്നതായും ഈ ദൗത്യം ഏറ്റെടുത്ത ബബര്‍ ഖല്‍സ ഭീകരന്‍ ഇന്ത്യയില്‍ ഒളിവിലുണ്ടെന്നും തുണ്ട വെളിപ്പെടുത്തി. ഇന്ത്യയില്‍ ജിഹാദി പ്രവര്‍ത്തനം തുടങ്ങിയ മൂന്നുപേരില്‍ ഒരാളാണത്രെ തുണ്ട. ദശാബ്ദങ്ങളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ഭീകരനാണ്‌ ഇയാള്‍. 1999 മുതല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭീകരസംഘടനയായ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കിയതും തുണ്ടയാണ്‌. ആര്‍ഡിഎക്സ്‌ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധപരിശീലനം നേടിയ ആളുമാണിയാള്‍. രാജ്യത്തിനകത്ത്‌ നിരവധി യുവാക്കളെ തുണ്ട ബോംബ്നിര്‍മ്മാണം പഠിപ്പിച്ചിട്ടുമുണ്ട്‌.

1993 ലെ മുംബൈ തീവണ്ടി സ്ഫോടന പരമ്പരക്ക്‌ പിന്നിലും 97 ല്‍ ന്യൂദല്‍ഹിയില്‍ ഉണ്ടായ സ്ഫോടന പരമ്പരക്ക്‌ പിന്നിലും തുണ്ടയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. 19 വര്‍ഷം നീണ്ട വിവിധ രാജ്യങ്ങളിലെ തെരച്ചിലിനൊടുവിലാണ്‌ തുണ്ടയെ വെള്ളിയാഴ്ച പിടികൂടിയത്‌. രാജ്യത്ത്‌ നടന്ന വിവിധ ഭീകരാക്രമണങ്ങളെപ്പറ്റിയും ഭീകരാക്രമണ പദ്ധതികളെപ്പറ്റിയും തുണ്ട രഹസ്യാന്വേഷണ ഏജന്‍സികളോട്‌ വെളിപ്പെടുത്തിയിട്ടുണ്ടത്രേ. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നാണ്‌ ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ തുണ്ടയെ പിടികൂടിയത്‌. മുംബൈ ഭീകരാക്രമണത്തിന്‌ ശേഷം പാക്കിസ്ഥാനോട്‌ വിട്ടുതരാനാവശ്യപ്പെട്ട 20 ഭീകരരില്‍ ഒരാളാണ്‌ അബ്ദുള്‍ കരിം തുണ്ട. വിദ്വേഷം ആളിക്കത്തിച്ച്‌ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‌ തിരിച്ചടിയാണ്‌ തുണ്ടയുടെ അറസ്റ്റ്‌. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട്‌ തന്നെ തെളിയിക്കുന്നത്‌ ഇന്ത്യയില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്കാണ്‌. ഇന്ത്യക്കെതിരായി ഭീകരവാദം പ്രോത്സാഹിപ്പിക്കുകയോ ഭീകരപ്രവര്‍ത്തകരെ സഹായിക്കുകയോ ചെയ്യുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊള്ളയാണെന്നാണ്‌ ഐഎസ്‌ഐയുടെ വിദഗ്ധ പരിശീലനം ലഭിച്ച അബ്ദുള്‍ കരിം തുണ്ട തെളിയിക്കുന്നത്‌.

തുണ്ടയുടെ അറസ്റ്റ്‌ പാക്കിസ്ഥാന്റെ ഇന്ത്യാവിരുദ്ധ പദ്ധതികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. എഴുപതാം വയസിലും ഭീകരരെ പരിശീലിപ്പിക്കുന്നതില്‍ ഔല്‍സുക്യം കാണിക്കുന്ന തുണ്ടയില്‍നിന്നും ഭീകരവാദ പരിശീലനത്തിന്റെ നീരാളി കൈകളെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. ബബര്‍ ഖല്‍സ ഭീകരവാദ സംഘടനയെ മുന്‍നിര്‍ത്തിയുള്ള ഐഎസ്‌ഐയുടെ പ്രവര്‍ത്തന വിവരങ്ങളും തുണ്ടയില്‍നിന്നും ശേഖരിക്കാന്‍ സാധ്യമാണ്‌. ഭീകരവാദി പരിശീലനത്തിന്‌ ആളുകളെ സംഘടിപ്പിക്കുന്നത്‌ എങ്ങനെയാണെന്നും ഇതിനുള്ള ധനസഹായം എവിടെനിന്നാണെന്നും കണ്ടെത്തേണ്ടതുണ്ട്‌. ഇപ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന്‌ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണ്‌. ഈവര്‍ഷം ഇതുവരെ 70 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകഴിഞ്ഞു. പാക്‌ സൈനികരും ഭീകരരും അടങ്ങുന്ന ‘ബാറ്റ’ സംഘത്തെ (ബോര്‍ഡര്‍ ആക്ഷന്‍ ടീം) നിയന്ത്രണരേഖയിലേക്ക്‌ പാക്കിസ്ഥാന്‍ വിന്യസിക്കുകയാണ്‌. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക്‌ നേരെ മാത്രമല്ല അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക്‌ നേരെയും പാക്‌ സൈന്യം വെടിവെപ്പ്‌ നടത്തുന്നത്‌ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും അവഗണിച്ചാണ്‌. പാക്‌ സൈനികര്‍ക്കൊപ്പം ഭീകരരെക്കൂടി ചേര്‍ത്തുകൊണ്ടുള്ള ഹീനമായ നടപടിയാണ്‌ പാക്കിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ തുണ്ട നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.