Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മിസ്റ്റര്‍ മരുമകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 07:48 pm IST
in Vicharam

ഹരിയാനയിലെ ഗുര്‍ഗാവ്‌ ലോക്സഭാ മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എംപി ആയ റാവു ഇന്ദര്‍ജിത്ത്‌ സിംഗ്‌ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍പ്പിന്‌ ഭീഷണി നേരിടുകയാണ്‌. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാള്‍ കൂടിയായ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുകയാണ്‌.
പണ്ടൊരിക്കല്‍ മാന്യമഹാശ്രീ ശശി തരൂര്‍ വിശുദ്ധപശു എന്ന്‌ പരിഹസിച്ച കോണ്‍ഗ്രസ്‌ സാമ്രാജ്യത്തിന്റെ ഇറ്റാലിയന്‍ റാണിക്കെതിരെ ഒളിയമ്പെയ്തു എന്നതാണ്‌ കുറ്റം. മാഡം സോണിയയുടെ മരുമകന്‍ ഭൂമി കുഴിച്ച്‌ കുഴിച്ച്‌ ഹരിയാനയുടെ അടിക്കല്ല്‌ മാന്തുമെന്ന ഘട്ടമെത്തിയപ്പോഴാണ്‌ പാവം ഗുര്‍ഗോണ്‍കാരുടെ എംപി ചെറുതായൊന്ന്‌ മുരടനക്കിയത്‌, അതിന്റെ പേരിലാണ്‌ നടപടിനീക്കം.

മാഡം സോണിയയുടെ മരുമകന്‍ പലരും കരുതുന്നത്‌ പോലെ അത്ര ചെറിയ മീനല്ല, വമ്പന്‍ സ്രാവാണ്‌. ഉത്തരേന്ത്യന്‍ ഭൂമാഫിയയുടെ ഡോണ്‍ ആണുപോല്‍ നാല്‍പത്തിനാലുകാരനായ റോബര്‍ട്ട്‌ വാദ്ര. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കും രാഷ്‌ട്രപതിമാര്‍ക്കുമൊക്കെ വിധിച്ചിട്ടുള്ള എസ്പിജി സുരക്ഷ ചുളുവില്‍ തരപ്പെടുത്തിയെടുത്ത മരുമകന്‍. അന്ന്‌ അസൂയ മൂത്ത ആരൊക്കെയോ ഇത്‌ ന്യായമോ സര്‍ക്കാരേ എന്ന്‌ ചോദിച്ചു. ആഭ്യന്തരവകുപ്പ്‌ കയ്യാളിയിരുന്ന സോണിയാദാസന്‍ ചിദംബരം ചെട്ടിയാര്‍ വാറോലയില്‍ എഴുതി പാര്‍ലമെന്റില്‍ വായിച്ചത്‌, വാദ്ര വെറും മരുമകനല്ല, മിസ്റ്റര്‍ മുരുമകനാണെന്നത്രെ. ഒരു വിവിഐപിയെ കല്യാണം കഴിച്ചതിന്റെ പവറുണ്ട്‌ പോലും ഈ ഭൂമിക്കച്ചവടക്കാരന്‌.

ഓട്ടുത്പന്നങ്ങളും കരകൗശലവസ്തുക്കളും വിറ്റ്‌ ഉപജീവനം കഴിച്ചിരുന്ന ഉത്തര്‍പ്രദേശിലെ മൊറാദാബാദുകാരനായ രാജേന്ദ്രയുടെ മകനാണ്‌ വിവിഐപിയെ കല്യാണം കഴിച്ചതിന്റെ പവറില്‍ ബ്ലാക്ക്ക്യാറ്റ്‌ സുരക്ഷയും സ്വന്തമാക്കി ഉത്തരഭാരതത്തിലെ ഭൂമി മുഴുവന്‍ കയ്യേറുന്നതിന്‌ മുഖ്യകാര്‍മ്മികത്വം വഹിച്ച റോബര്‍ട്ട്‌ വാദ്ര. വെറുമൊരു ഓട്ടുകച്ചവടക്കാരന്റെ മകന്‍ മാത്രമായിരുന്നെങ്കില്‍ വാദ്ര സോണിയയുടെ മരുമകന്‍ ആകുമായിരുന്നില്ല എന്ന്‌ കുതുന്നവര്‍ ധാരാളമുണ്ട്‌. സ്കോട്ട്ലന്‍ഡുകാരിയായ മൗറീന്‍ വാദ്രയാണ്‌ റോബര്‍ട്ടിന്റെ മമ്മി. മൗറീന്‍ വാദ്രയുടെ മകനും സോണിയാ മെയ്നോയുടെ മകളും തമ്മില്‍ വിവാഹം നടന്നതിന്‌ അങ്ങനെയൊരു വംശീയബന്ധമാണ്‌ കാരണമെന്ന്‌ അവര്‍ പറയുന്നുമുണ്ട്‌. എന്തായാലും ഹിന്ദുവായ രാജേന്ദ്രയ്‌ക്ക്‌ ഉണ്ടായ മൂന്ന്‌ മക്കളും വളര്‍ന്നത്‌ മൗറീന്റെ മതക്കാരായാണ്‌. റിച്ചാര്‍ഡും സഹോദരി മിഷേലും പിന്നെ റോബര്‍ട്ടും.

ഓട്ടുകച്ചവടക്കാരന്റെ മകന്‍ 1999ല്‍ നടന്ന വിവിഐപി കല്യാണത്തോടെ ആളാകെ മാറി. മൊറാദാബാദില്‍ തെക്ക്‌ വടക്ക്‌ നടന്ന അയാള്‍ പൊടുന്നനെ വമ്പന്‍ ഭൂമിയിടപാടുകളുടെ രാജാവായി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കുഭകോണം അടക്കമുള്ള കൂറ്റന്‍ അഴിമതികളില്‍ പെടാന്‍ പാകത്തിന്‌ തലപ്പൊക്കം. പ്രതിപ്പട്ടികയിലെ മുഖ്യകണ്ണിയായ ഡിഎല്‍എഫുമായി തൊട്ടതിനും പിടിച്ചതിനുമെല്ലാം ബാന്ധവം. ഡിഎല്‍എഫ്‌ ഭീമന്മാര്‍ക്ക്‌ മരുമകന്‍ വഴി അമ്മായിഅമ്മയുടെ അടുക്കളയും വാഴാമെന്ന സ്ഥിതിയായി. തക്കം നോക്കി റോബര്‍ട്ട്‌ പന പോലെ വളര്‍ന്നു. റോമില്‍ അമ്മായിയമ്മയുടെ ബന്ധുക്കള്‍ക്ക്‌ പുരാവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഇന്ത്യയിലെ ഏജന്റാണ്‌ ഇയാളെന്ന്‌ അടക്കംപറച്ചിലുകളുണ്ടായി. അതിന്‌ വേണ്ടിയാണുപോലും ഡിഎല്‍എഫിന്റെ കൂടി പങ്കാളിത്തത്തോടെ ദല്‍ഹിയില്‍ ആര്‍ടെക്സ്‌ എന്ന കമ്പനി അവതരിച്ചത്‌. സൗത്ത്‌ ദല്‍ഹിയിലെ സാകേതില്‍ വമ്പന്മാര്‍ക്ക്‌ ഉണ്ടുറങ്ങി ഇണ ചേര്‍ന്ന്‌ രാപ്പാര്‍ക്കാന്‍ കൂറ്റന്‍ ഹോട്ടല്‍ശൃംഖല, സ്കൈലൈറ്റ്‌ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വന്തം കമ്പനി. കൃഷിഭൂമികള്‍ മൊത്തത്തില്‍ എടുത്ത്‌ വ്യവസായഭീമന്മാര്‍ക്കും മതമാഫിയകള്‍ക്കും കൈമാറുന്ന പുതുപുത്തന്‍ ഡീലിംഗിന്‌ പുതിയ കമ്പനികള്‍ വേറെ. നോര്‍ത്ത്‌ ഇന്‍ഡ്യ ഐടി പാര്‍ക്ക്‌ ലിമിറ്റഡ്‌, റിയല്‍ എര്‍ത്ത്‌ എസ്റ്റേറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, സ്കൈലൈറ്റ്‌ റിയാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌, ബ്ലൂ ബ്രീസ്‌ ട്രേഡിംഗ്‌ കമ്പനി….. ഇങ്ങനെ പോകുന്നു മാഡം സോണിയയുടെ മരുമകന്റെ സ്വത്ത്‌ വകകള്‍.

ബാദ്‌, റോസ്ഗ, കോട്ട്‌, കൃസി, ആംഖിര്‍, ശിഖോപുര, മാലിക്പൂര്‍, ബംഗാര്‍, കലേസര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഏതാണ്ട്‌ മുഴുവനായിത്തന്നെ വാദ്ര വാങ്ങിക്കൂട്ടി. 1981ല്‍ ഹരിയാനാ സര്‍ക്കാര്‍ പിന്നാക്ക ദളിത്‌ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ച ഹാന്‍സ്പൂരിലെ 75 ഏക്കര്‍ കൃഷിഭൂമി വാദ്ര കയ്യടക്കിയത്‌ അനധികൃതമായാണെന്ന്‌ പരാതി ഉയര്‍ന്നു. ശിഖോപുരയിലെ 3.53 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ട്‌ ബംഗാളുകാരനായ ഐഎഎസ്‌ ഓഫീസര്‍ നടപടിയെടുത്തതോടെ അതുവരെ പുകമറയ്‌ക്കുള്ളിലായിരുന്ന വാദ്രയുടെ ഇടപാടുകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. മാഡം സോണിയ മരുമകന്റെ രക്ഷയ്‌ക്കെത്തി. 22 വര്‍ഷത്തെ സര്‍വീസിനിടയില്‍ 44 തവണ സ്ഥലംമാറ്റപ്പെട്ട ഖേംകയ്‌ക്ക്‌ താക്കീത്‌. തട്ടിക്കളയുമെന്ന്‌ പലകോണുകളില്‍നിന്നും ഭീഷണി. ഈ ഭൂമികൊള്ള തടഞ്ഞില്ലെങ്കില്‍ മനേസറും ഗുര്‍ഗോണുമടക്കമുള്ള പ്രദേശങ്ങള്‍ പാതാളമാകുമെന്ന്‌ മുന്നറിയിപ്പുമായി നൂറ്‌ പേജുള്ള റിപ്പോര്‍ട്ടുമായി ഖേംക തിരിച്ചടിച്ചു. ഫലം ഭൂമി ഇടപാടുകളില്‍ നടപടിയെടുക്കേണ്ട ഖേംകയ്‌ക്ക്‌ പച്ചക്കറി വികസന വകുപ്പിലേക്ക്‌ മാറ്റം. പിന്നെ തരംതാഴ്‌ത്തല്‍. അതാണ്‌ വാദ്ര.

കല്യാണം കൊണ്ട്‌ വിവിഐപി ആയ വാദ്ര ഓട്ടുത്പന്നങ്ങള്‍ വിറ്റ്‌ ജീവിച്ചിരുന്ന അച്ഛന്‍ രാജേന്ദ്രയ്‌ക്കും ജ്യേഷ്ഠന്‍ റിച്ചാര്‍ഡിനും സഹോദരി മിഷേലിനുമെതിരെ 2001ല്‍ മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്തു. അമ്മായിയമ്മയായിരുന്നു അതിന്‌ പിന്നിലുമെന്ന വാര്‍ത്തകള്‍ അന്ന്‌ കാറ്റില്‍ പറന്ന്‌ നടന്നു. എന്തായാലു അതേ വര്‍ഷം അവസാനം സഹോദരി മിഷേല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. മൂത്ത സഹോദരന്‍ റിച്ചാര്‍ഡിനെ 2003ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 2009ല്‍ ദല്‍ഹിയിലെ യൂസഫ്സരായി ഗസ്റ്റ്‌ ഹൗസില്‍ വിവിഐപി മരുമകന്റെ അച്ഛന്‍ രാജേന്ദ്ര ആരോരും നോക്കാനില്ലാതെ മരിച്ചുകിടന്നു. ദുരൂഹതകള്‍ നിറഞ്ഞുനിന്ന ഈ മരണങ്ങളെക്കുറിച്ച്‌ പരാതികളുണ്ടായില്ല, അന്വേഷണവും. അതുകൊണ്ടാണ്‌ ഭാരതത്തിലെ ജനങ്ങളെക്കുറിച്ച്‌ റോബര്‍ട്ട്‌ വാദ്ര ട്വീറ്റ്‌ ചെയ്തത്‌, ‘മാംഗോ പീപ്പിള്‍ ഇന്‍ എ ബനാനാ റിപ്പബ്ലിക്ക്‌’ എന്ന്‌.

മാഡം സോണിയയുടെ വംശാവലി തുടരുകയാണ്‌. പുറമെ കാണിക്കാന്‍ പേരിലെങ്കിലും ബാക്കിനിര്‍ത്തിയിരുന്ന നൊഹ്‌റുവിയന്‍ ഭാരതീയത രാജീവിന്റെ സന്തതികളോടെ അവസാനിക്കും. ഇറ്റലിക്കാരി അമ്മായിയമ്മയ്‌ക്ക്‌ വന്നുകയറിയ സ്കോട്ടിഷ്‌ മരുമകന്‍ സ്വന്തം മക്കള്‍ക്ക്‌ മാമോദീസാ മുക്കിനല്‍കിയ പേരുകള്‍ റയ്ഹാന്‍, മിറായ. ഇനി അവര്‍ക്കുപിന്നിലും ഒരുപക്ഷേ ഒരു ഗാന്ധി ഏച്ചുകെട്ടായി മുഴച്ചുനിന്നേക്കും. മാഡം സോണിയ മതംമാറ്റി തനിക്കാക്കിയ കോണ്‍ഗ്രസില്‍ മിസ്റ്റര്‍ മരുമകനും എംപിക്കുപ്പായമിടുന്ന കാലം വിദൂരമല്ല. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലം സോണിയ മരുമകനായി നീക്കിവെച്ചതാണെന്ന്‌ വാദ്ര തന്നെ അവകാശപ്പെടുന്നുമുണ്ട്‌.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.