വൈരാഗ്യമാണ്, ബന്ധമില്ലായ്മയാണ് മഹത്തുക്കളുടെ ലക്ഷണം. അതുകൊണ്ട് അവര്‍ സാഹചര്യങ്ങളോട് പ്രതികരിക്കുകമാത്രമേ ചെയ്യാറുള്ളൂ. കര്‍മവും അതിന്റെ ഫലവുമായുള്ള നമ്മുടെ ബന്ധം കാരണമാണ് അതിന് കഴിയാത്തത്. ബന്ധമാണ് അഹങ്കാരം സൃഷ്ടിക്കുന്നത്. ആ അഹങ്കാരം പ്രതികരണത്തിന് തടസ്സമാവുകയും ചെയ്യുന്നു. ബന്ധങ്ങളേതും ചിന്തകള്‍ വര്‍ധിപ്പിക്കുന്നു, ആഗ്രഹങ്ങളുടെ എണ്ണം കൂട്ടുന്നു. മനസ്സ് സദാ ഭൂതകാല സ്മരണകള്‍ക്കും ഭാവി സ്വപ്നങ്ങള്‍ക്കുമിടയ്ക്ക് ഓടി നടക്കുന്നതുകൊണ്ട് വര്‍ത്തമാന നിമിഷങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ നമുക്ക് കണ്ണില്ലാതെയാകുന്നു. അപ്പോള്‍ മുന്‍ശീലം വച്ചുകൊണ്ട് ബോധപൂര്‍വ്വമല്ലാതെ നമ്മള് ചുറ്റുപാടുകളോടു പ്രതിപ്രവര്‍ത്തനത്തിന് ഒരുമ്പെടുന്നു. അങ്ങനെ പഴയശീലം ഒന്നുകൂടി ബലപ്പെടുത്തുന്നു. വൈരാഗ്യമുണ്ടായാലവിടെ ആഗ്രഹങ്ങളില്ല. അതുകൊണ്ട് മനസ്സില്‍ നൂറുനൂറു ചിന്തകളില്ല. അങ്ങനെയുള്ള മനസ്സ് വര്‍ത്തമാന നിമിഷത്തെ അതിന്റെ പുതുമയോടെ നേരിടുന്നതാണ് പ്രതികരണം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: