ഹൈദരാബാദ്: തെലങ്കാനാ വിരുദ്ധ സമരം രൂക്ഷമായ ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഒരാഴ്‌ച്ചയ്‌ക്കിടെ കരുതല്‍ തടങ്കലിലായത് ആയിരത്തിലേറെപ്പേര്‍. ഇതുവരെ 221 പേരെ അറസ്റ്റ ്ചെയ്തു. 124 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളെടുത്തു.
പ്രക്ഷോഭത്തിന്റ തീച്ചൂളയില്‍പ്പെട്ട റായലസീമയിലെയും തീരദേശ ആന്ധ്രയിലെയും യുവാക്കളാണ് കരുതല്‍ തടങ്കലിലായവരില്‍ കൂടുതലും.
ദേശീയ നേതാക്കളുടെ പ്രതിമ തകര്‍ക്കല്‍, സര്‍ക്കാര്‍-സ്വകാര്യ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തുക, പൊതു മുതല്‍ നശിപ്പിക്കുക, കലാപവും അക്രമവുമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്.
നേതാക്കളുടെ പ്രതിമയെ അവഹേളിച്ചവര്‍ക്കെതിരെ ഐപിസി 153 എ (മതത്തിന്റെയൊ വംശത്തിന്റയൊ ജന്മസ്ഥലത്തിന്റെയൊയൊക്കെ പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കല്‍) വകുപ്പു പ്രകാരവും കുറ്റംചുമത്തിയിട്ടുണ്ട്. അതേസമയം, ആന്ധ്രാ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിന് തുടര്‍ച്ചയായ എട്ടാംദിവസവും ശമനമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: