Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചത്‌ ബംഗ്ലാദേശ്‌ സുപ്രീംകോടതിയും ശരിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 09:54 pm IST
in World

ധാക്ക: ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ച ബംഗ്ലാദേശ്‌ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചതോടെ രാജ്യത്ത്‌ വലിയ രാഷ്‌ട്രീയ മാറ്റത്തിന്‌ കളമൊരുങ്ങിയിരിക്കുകയാണ്‌. ബഹുസ്വര, ജനാധിപത്യ സംവിധാനം ബംഗ്ലാദേശില്‍ ശക്തമാകാന്‍ ഇത്‌ ഇടയാക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബംഗ്ലാദേശിന്റെ ജനനം മുതല്‍ കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി ജനാധിപത്യരാഷ്‌ട്രീയ സംവിധാനത്തെ വാര്‍ത്തെടുക്കുന്നതിന്‌ വിഘാതം വരുത്താന്‍ പാക്കിസ്ഥാന്റെ നിരന്തര ഇടപെടലുകള്‍ കാരണമായി.

1971ല്‍ തന്നെ ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയെ സഹായിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ ജമാ അത്തെ ഇസ്ലാമി നിരവധി മുസ്ലിം രാജ്യങ്ങളെ സമീപിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയെ നശിപ്പിക്കാന്‍ ബംഗ്ലാദേശ്‌ സര്‍ക്കാര്‍ ഇന്ത്യയുടെ കല്‍പനയ്‌ക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.

ഇന്ന്‌ രാജ്യത്തെമ്പാടും ആഴത്തില്‍ വേരോടിയിരിക്കുന്ന ജമാ അത്തെ ഇസ്ലാമി മതമൗലികവാദികളുടെ ശൃംഖല തകര്‍ക്കുകയെന്നതാണ്‌ ബംഗ്ലാദേശ്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഈ മതമൗലികവാദികള്‍ രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയെ പോലും ആഴത്തില്‍ സ്വാധീനിച്ചിരിക്കുകയാണെന്ന്‌ പ്രമുഖ സാമ്പത്തിക വിദഗ്ധനും ബംഗ്ലാദേശി സാമ്പത്തിക വിഭാഗം പ്രൊഫസറുമായ അബുള്‍ ബര്‍ക്കത്‌ ചൂണ്ടിക്കാണിക്കുന്നു.

അവര്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്‌ക്കുള്ളില്‍ മറ്റൊരു സമ്പദ്‌ വ്യവസ്ഥ സ്ഥാപിക്കുകയും മറ്റൊരു രാഷ്‌ട്രം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്‌. തെരഞ്ഞെടുപ്പില്‍പോലും തങ്ങളുടെ സ്വാധീനം പ്രകടിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയും. തദ്ദേശ ഭരണതലം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വരെ രാഷ്‌ട്രീയശൃംഖല രൂപപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ പ്രൊഫ. ബര്‍ക്കത്‌ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ജനാധിപത്യസംവിധാനങ്ങളെ തകര്‍ത്ത ജമാ അത്തെ ഇസ്ലാമി ബംഗ്ലാദേശിലും വലിയൊരു ശക്തിയാണ്‌.

മതമൗലികവാദികളായ ഇവരുടെ സമ്പദ്‌ വ്യവസ്ഥ വലിയ വലിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ തുടങ്ങി ചെറുകിട ഗൃഹങ്ങള്‍ വരെയും മുസ്ലിം പള്ളികള്‍, മദ്രസ എന്നിവിടങ്ങളിലാരംഭിച്ച്‌ വാര്‍ത്താ മാധ്യമങ്ങള്‍ വരെയുണ്ട്‌. ഇവരുടെ വര്‍ഷം തോറുമുള്ള ലാഭം 200 ദശലക്ഷം യുഎസ്‌ ഡോളറാണെന്ന്‌ കണക്കാക്കപ്പെടുന്നു.ഇതിലൂടെ ഇസ്ലാമിക മതമൗലികവാദ രാഷ്‌ട്രീയത്തിനായി പ്രവര്‍ത്തിക്കുന്ന 5,00,000 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ ശമ്പളം നല്‍കാനും ഇവര്‍ക്ക്‌ കഴിയുന്നതായി ബര്‍ക്കത്‌ പറയുന്നു.

ജമാ അത്തെ ഇസ്ലാമിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. ഇവരെ വേരോടെ പിഴുതെറിയാനുള്ള കടുത്ത പ്രക്ഷോഭങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അതിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ഉചിത സമയമാണിപ്പോള്‍. കാരണം ഇസ്ലാമിക സംഘടനകള്‍ ലോകമെമ്പാടും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌, പ്രത്യേകിച്ചും ഏഷ്യയില്‍. സാഹോദര്യം ഊട്ടിയുറപ്പിക്കാനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ബംഗ്ലാദേശി സംഘടനകളെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ്‌ ബംഗ്ലാദേശി ജനത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.