Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അല്‍പ്പം രാമായണ ചിന്തകള്‍ -21

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 10:25 pm IST
in Samskriti

രാമനേയും ലക്ഷ്മണനേയും ആശ്രമത്തില്‍ നിന്നും കുറേദൂരം മാറ്റിയശേഷം പെട്ടെന്ന്‌ ദശകന്ധരന്‍ മദനാന്ധനായി ഒരു സന്യാസി വേഷത്തില്‍ ഉടജത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആദരവോടെ മുനീശ്വരനെ കണ്ട്‌ താന്‍ ഇപ്പോള്‍ തനിച്ചാണെന്നും ഭര്‍ത്താവ്‌ ഉടനെ വരും എന്നും സീത പറഞ്ഞു. രാവണന്‍ ഭിക്ഷു വേഷത്തില്‍ ഇരുന്നുകൊണ്ട്‌ രാക്ഷസന്മാര്‍ തിങ്ങി പാര്‍ക്കുന്ന ഈ വനത്തില്‍ നിങ്ങളെന്തിനാണ്‌ വന്ന്‌ താമസിക്കുന്നത്‌ എന്നും പേരെന്താണെന്നും ചോദിച്ചു. അയോദ്ധ്യാ പതിയായ ദശരഥന്റെ സീമന്തപുത്രനായ രാമന്‍ എന്റെ ഭര്‍ത്താവാണ്‌. പിതാവിന്റെ ആജ്ഞയനുസരിച്ചാണ്‌ ഞങ്ങള്‍ വനവാസത്തിന്‌ പുറപ്പെട്ടത്‌ എന്നു പറഞ്ഞു.

പരമാര്‍ത്ഥത്തില്‍ ഭൂലോക സ്വര്‍ഗ്ഗമായ ലങ്കയിലെ രാജാവാണ്‌ താനെന്ന്‌ രാവണന്‍ പറഞ്ഞപ്പോള്‍ ലങ്കഭരിക്കുന്നത്‌ രാവണന്‍ എന്ന രാക്ഷസരാജന്‍ എന്നാണ്‌ അറിവ്‌. അപ്പോള്‍ രാവണന്‍ സന്യാസിയാണൊ എന്ന്‌ ചോദിച്ചു.

ത്രിലോക ജേതാവായ രാവണന്‍ തന്നെയാണ്‌ അവിടുത്തെ രാജാവ്‌, സര്‍വ്വ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു രാജ്യമാണ്‌ ലങ്ക. അവിടെ ഒരു കുറവ്‌ മാത്രമെയുള്ളൂ. ലങ്കാധിപതിക്ക്‌ അനുരൂപയായ ഒരു ധര്‍മ്മപത്നി ഇല്ല എന്നതാണത്‌, ഭവതി അതിന്‌ ഏറ്റവും യോജ്യയായ ഒരു സുന്ദരീ രത്നമാണ്‌, പ്രഗത്ഭനായ ത്രിഭുവന ജേതാവായ രാവണന്‌ ഭവതിയെപ്പോലെ ഒരു സ്വര്‍ല്ലോക സുന്ദരി പത്നിയായി ചേര്‍ന്നാല്‍ അതിന്റെ ഐശ്വര്യ പ്രകാശം ഒന്ന്‌ വേറെ അല്ലേ, ഒരു താപസനായ രാമനെക്കൊണ്ട്‌ ഭവതിക്ക്‌ എന്ത്‌ ഗുണം? രാവണപത്നിയാകുവാന്‍ സമ്മതിച്ച്‌ എന്റെ കൂടെ വരൂ. ലോകൈക ഭാഗ്യവതിയായി ഭവതിക്ക്‌ വാഴുകയും ചെയ്യാം, എന്നു രാവണന്‍ പറഞ്ഞു.

സീതക്ക്‌ ദേഷ്യം വന്നു, പ്രാകൃതനെപ്പോലെ സംസാരിക്കുന്ന സന്യാസിക്ക്‌ അതിഥി സല്‍ക്കാരവും ഭിക്ഷയും നല്‍കാന്‍ ഞാന്‍ തയ്യാറല്ല എന്ന്‌ പറഞ്ഞു.

രാവണന്‍ തന്റെ യഥാര്‍ത്ഥ രൂപം കൈക്കൊണ്ട്‌ രാവണന്‍ താന്‍ തന്നെയെന്ന്‌ ഉദ്ഘോഷിച്ച്‌ തന്റെ പരാക്രമങ്ങളെ ചുരുക്കത്തില്‍ പറഞ്ഞ്‌, തന്റെ ധര്‍മ്മ പത്നിയായി ലങ്കയില്‍ വാഴാന്‍ ക്ഷണിച്ചു.

സീത നല്ല ചുട്ട മറുപടി കൊടുത്തു. ഒരു ശ്വാനന്‍ കേസരിയേക്കാള്‍ വമ്പനാണ്‌ എന്ന്‌ പറയുന്ന പോലെയാണ്‌ നിന്റെ വാക്കുകള്‍ എന്നു പറഞ്ഞു.

അതിക്രുദ്ധനായ രാവണന്‍ പത്ത്‌ തലകളോടും ഇരുപത്‌ കൈകളോടും കൂടിയ കരിമല കണക്കെ മുമ്പോട്ടടുത്ത്‌ സീതയെ ബലമായി പരിരംഭണം ചെയ്യാന്‍ ശ്രമിച്ചു. സാധിച്ചില്ല. സീതയോട്‌ കൂടി ആ പര്‍ണ്ണശാല കുത്തിപ്പറിച്ചെടുത്ത്‌ വിമാനത്തില്‍ വെച്ചു. തല്‍ക്ഷണം വിമാനം ആകാശത്തിലേക്കുയര്‍ന്നു. രാവണന്റെ ഘോരാകൃതി കണ്ട്‌ വനദേവതമാര്‍ പോലും മൂര്‍ഛിച്ച്‌ നിന്ന്‌ പോയി.

വിമാനം നഭസ്സിലേക്ക്‌ ഉയര്‍ന്ന്‌ സഞ്ചാരം തുടങ്ങിയപ്പോള്‍ സീത രാമനെ വിളിച്ച്‌ കരഞ്ഞു. രാമ-ലക്ഷ്മണാ ആര്യപുത്രാ, പ്രാണേശ്വര, രഘുവംശതിലകമേ, ലോകകണ്ടകനായ രാവണന്‍ എന്നെ കൊണ്ടു പോകുന്നേ എന്ന്‌ പ്രലപനം ചെയ്യാന്‍ തുടങ്ങി. ഈ വിലാപം ജഡായുവിന്റെ കര്‍ണ്ണങ്ങളില്‍ ചെന്നലച്ചു.

ജഡായു രാവണന്റെ വിമാനത്തെ പ്രതിരോധിച്ചു. രാവണന്റെ തേരിനെ തവിടുപൊടിയാക്കി. കുതിരകളെ കൊന്നു, വിമാനം എന്തായാലും പോകാന്‍ ഞാന്‍ വിടില്ല എന്ന്‌ പറഞ്ഞപ്പോള്‍ ചന്ദ്രഹാസം എന്ന വാള്‍കൊണ്ട്‌ ജഡായുവിന്റെ രണ്ട്‌ ചിറകും മുറിച്ചിട്ടു രാവണന്‍. ജഡായു തല്‍ക്ഷണം നിലംപതിച്ചു. എന്റെ പ്രാണേശ്വരനെ കണ്ട്‌ ഈ അപഹരണ വിവരം പറയുന്നത്‌ വരെ നീ മരിക്കാതിരിക്കട്ടെ എന്ന്‌ സീത അനുഗ്രഹിച്ചു. വിമാനം ഉയര്‍ന്നു. അത്‌ ഒരിടത്തും തങ്ങിയില്ല. ലങ്കാപുരി ലക്ഷ്യമാക്കി ദക്ഷിണാഭിമുഖമായി അതിശീഘ്രം ഗമനം ചെയ്തു.

(തുടരും)

വെങ്കട്ടരാമന്‍ സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്‌, കൊടുവായൂര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.