Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുക്കളായ അഹിന്ദുക്കളോട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 07:18 pm IST
in Vicharam

നിതീഷ്കുമാര്‍ “മതേതരനാ”ണെന്ന്‌ വാഴ്‌ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കില്‍ എന്താണ്‌ ഈ ‘മതേതരത്വം?’ ഈയടുത്തകാലത്തായി മുസ്ലിങ്ങള്‍ക്ക്‌ വെളുത്ത വട്ടത്തൊപ്പി ധരിക്കുന്ന പ്രവണത വര്‍ധിച്ചതായി കാണുന്നു. തങ്ങള്‍ ആദ്യമായും പ്രധാനമായും മുസ്ലിങ്ങളാണെന്ന്‌ വിളിച്ചോതുന്ന ഈ വട്ടത്തൊപ്പി ധാരണം ‘മതേതര’മാണോ? മുസ്ലിം വര്‍ഗീയതയെ ആക്ഷേപിക്കുവാന്‍ നമ്മുടെ നാട്ടിലെ ‘മതേതര’ന്മാര്‍ മുതിര്‍ന്നു കാണാറില്ല. മറിച്ച്‌ നരേന്ദ്രമോദി അദ്ദേഹത്തിന്‌ ആരോ പ്രസംഗവേദിയില്‍ വെച്ച്‌ സമ്മാനിച്ച വട്ടത്തൊപ്പി ധരിക്കാന്‍ കൂട്ടാക്കിയില്ല എന്നതാണ്‌ ആക്ഷേപം. അദ്ദേഹത്തിന്റെ മതേതരത്വബോധമാണ്‌ അദ്ദേഹത്തെക്കൊണ്ട്‌ അത്‌ ചെയ്യിച്ചത്‌. വട്ടത്തൊപ്പി ധരിക്കല്‍ ‘മതേതരത്വ’സൂചകമാണെങ്കില്‍ കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ടാണ്‌ അതിന്‌ മുതിരാത്തത്‌? നിതീഷ്കുമാര്‍ വട്ടത്തൊപ്പി ധരിക്കാന്‍ തയ്യാറായെങ്കില്‍ അത്‌ മുസ്ലിം വര്‍ഗീയതയെ താലോലിക്കുന്നതിന്റെ ഭാഗമായാണ്‌. രാംമനോഹര്‍ ലോഹ്യ എന്ന അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഗുരുവിനെ അപമാനിക്കുന്ന കൃത്യമാണ്‌ അദ്ദേഹം ചെയ്തത്‌.

ഹിന്ദുത്വത്തെ അവഹേളിക്കുന്നന പ്രവണതയും കാണുവാനുണ്ട്‌. മനഃപൂര്‍വമാണ്‌ ചിലര്‍ ഇതിന്‌ തുനിയുന്നത്‌. ഹിന്ദുത്വം എന്നത്‌ ഹൈന്ദവതയുടെ കാതലും സത്തയുമാണ്‌. വിശാലമായതും വിപുലമായതുമായ ചിന്താസ്വാതന്ത്ര്യം അത്‌ നല്‍കുന്നു. ഒരു ഹിന്ദുവിന്‌ ദ്വൈതിയോ അദ്വൈതിയോ വിശിഷ്ടാദ്വൈതിയോ ആവാം; നിരീശ്വരവാദിയാവുന്നതിലും വിരോധമില്ല. ബുദ്ധിപരമായ സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ഭൂമികയാണ്‌ ഹിന്ദുവിന്‌ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്‌. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ചെയ്യുന്നതുപോലെ മതപരിവര്‍ത്തനം ചെയ്ത്‌ എണ്ണം വര്‍ധിപ്പിക്കുവാനും ഹിന്ദു തയ്യാറാവുന്നില്ല. ഹിന്ദു രാജാക്കന്മാര്‍ ഒരൊറ്റ പള്ളിയെങ്കിലും പൊളിച്ചതായി കേട്ടിട്ടുണ്ടോ? മറിച്ച്‌ മുസ്ലിം ഭരണാധികാരികള്‍ തകര്‍ത്ത ക്ഷേത്രങ്ങളുടെ എണ്ണം കണക്കാക്കാവുന്നതിലും അപ്പുറത്താണ്‌. ക്രിസ്ത്യാനികള്‍ ഗോവയിലും മറ്റും ചെയ്തു കൂട്ടിയ പാതകങ്ങള്‍ വളരെയാണ്‌.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നില്‍ ഭാരതീയ ദേശീയതയെ നിര്‍വചിച്ചുകൊണ്ട്‌ വി.ഡി. സാവര്‍ക്കര്‍ രചിച്ച പുസ്തകത്തിലാണ്‌ ആദ്യമായി ഹിന്ദുത്വം എന്ന വാക്ക്‌ പ്രയോഗിക്കപ്പെട്ടത്‌. ‘ഇന്ത്യന്‍’ എന്ന്‌ വിവക്ഷിക്കാവുന്ന എല്ലാറ്റിനേയും ആശ്ലേഷിക്കുന്ന വാക്കാണ്‌ ‘ഹിന്ദുത്വം’ എന്ന്‌ വീരസവര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു. “അതൊരു വാക്ക്‌ മാത്രമല്ല, ആ വാക്കിനകത്ത്‌ മഹാചരിത്രം അടങ്ങിയിട്ടുണ്ട്‌ എന്ന്‌. ഈ നാട്ടിലെ ജനതയുടെ ആത്മീയവും മതപരവുമായ ചരിത്രം മാത്രമല്ല, ഭാരതജനതയുടെ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും ചരിത്രം കൂടി ‘ഹിന്ദുത്വം’ എന്ന വാക്കിനകത്ത്‌ അടങ്ങിയിട്ടുണ്ട്‌. സാവര്‍ക്കര്‍ പറയുകയുണ്ടായി. ആര്‍എസ്‌എസ്‌ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറും ഇതേ അഭിപ്രായമാണ്‌. സാവര്‍ക്കര്‍ പറയുകയുണ്ടായി. ശ്രീ ഗുരുജി ഗോള്‍വല്‍ക്കറും ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌. ആചാരപരവും അനുഷ്ഠാനപരവുമായ നാനാത്വങ്ങള്‍ക്ക്‌ ആധാരമായി ഭാരതീയജനതയില്‍ ജീവസത്തായി വര്‍ത്തിക്കുന്നത്‌ ഒരേ മൂല്യബോധമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വം എന്നത്‌ സാംസ്കാരികവും നാഗരികവുമായ സങ്കല്‍പ്പമാണ്‌. അതൊരു രാഷ്‌ട്രീയമോ മതപരമോ ആയ സിദ്ധാന്തമല്ല.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ ഇന്ത്യന്‍ സുപ്രീംകോടതിയുടെ ഒരു വിധിയില്‍ പറയുന്നത്‌, “സാധാരണ നിലയ്‌ക്ക്‌ ഹിന്ദുത്വം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ഒരു ജീവിത സമ്പ്രദായത്തേയും മനോനിലയെയുമാണ്‌ എന്നാണ്‌. അല്ലാതെ അതിനെ മതപരമായ നിലപാട്‌ സ്വീകരിക്കുന്നവരാണ്‌ ഹിന്ദുക്കള്‍ എന്ന്‌ ധരിക്കുന്നതിലെ അപാകതയെക്കുറിച്ചും പ്രസ്തുത വിധിന്യായം സൂചിപ്പിക്കുകയുണ്ടായി. പക്ഷെ ഹിന്ദുക്കളായ കപട മതേതരവാദികള്‍ ഇന്ന്‌ ഹിന്ദുത്വത്തെ അങ്ങേയറ്റം നികൃഷ്ടമായ എന്തോ ഒന്നായാണ്‌ വ്യാഖ്യാനിക്കുന്നതും അവതരിപ്പിക്കുന്നതും. ബിജെപിയെയും നരേന്ദ്രമോദിയേയും പ്രഹരിക്കുവാന്‍ അവര്‍ ഹിന്ദുത്വത്തെ വടിയാക്കുന്നു. ഹിന്ദുത്വത്തിന്റെ കടുത്ത ശത്രുക്കള്‍ അഹിന്ദുക്കളല്ല, ഹിന്ദുക്കളില്‍ തന്നെ ഉള്‍പ്പെട്ട ചിലരാണ്‌. അഹിന്ദുക്കളുടെ പ്രീതി സമ്പാദിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ അവര്‍ ഹിന്ദുത്വത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്‌. ഹിന്ദുത്വത്തെ ആക്ഷേപിച്ചാല്‍ മാത്രമേ ‘മതേതര’വാദിയാവൂ എന്ന നിലയിലേക്ക്‌ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

‘മതേതര’ന്മാര്‍ ഹിന്ദുത്വത്തെ ഫാസിസവുമായാണ്‌ താരതമ്യപ്പെടുത്തുന്നത്‌. എന്താണ്‌ ഇതിന്‌ പുറകിലെ യുക്തി എന്നതിന്‌ അവര്‍ക്ക്‌ ഉത്തരമില്ല. പാക്കിസ്ഥാനില്‍ ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കിവരികയും തുരത്തി ഓടിക്കുകയും ചെയ്യുമ്പോള്‍ ഭാരതത്തില്‍ മുസ്ലിങ്ങളെ സമന്മാരായി കാണുകയും അവര്‍ക്ക്‌ സാധ്യമായ സൗജന്യങ്ങള്‍ നല്‍കുകയും ചെയ്യുകയാണെന്നോര്‍ക്കണം. രാജസ്ഥാനിലും ഗുജറാത്തിലും ഹിന്ദുക്കള്‍ക്കുളളതിനെക്കാള്‍ ഭൂസ്വത്ത്‌ മുസ്ലിങ്ങള്‍ക്കാണെന്നറിയാമോ? ഏഴ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതയുടെ കാര്യത്തില്‍ ഹിന്ദുക്കളേക്കാള്‍ മികച്ചു നില്‍ക്കുന്നത്‌ മുസ്ലിങ്ങളാണ്‌.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കാശ്മീരില്‍നിന്ന്‌ 3,50,000 ഹിന്ദുക്കളെയാണ്‌ മുസ്ലിംതീവ്രവാദികള്‍ തുരത്തി ഓടിച്ചത്‌. അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തീയിട്ട്‌ വെണ്ണീറാക്കി. അവരുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഹിന്ദുക്കള്‍ ആരെയെങ്കിലും തുരത്തി ഓടിച്ചതായി ചരിത്രമുണ്ടോ? ഹിന്ദു സ്വന്തം ഹിന്ദുത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെങ്കില്‍ അത്‌ മറ്റാരുടേയും ദുരിതത്തിന്‌ കാരണക്കാരനാണ്‌ താന്‍ എന്നതിന്റെ പേരിലല്ല; ഏറെ ക്രൂരതകള്‍ ചെയ്ത ചരിത്രത്തിന്റെ പേരിലുമല്ല; ആരെയും അടക്കിവാണതിന്റെ പേരിലുമല്ല. എന്നിട്ടും ഹിന്ദുത്വാഭിമാനിയെ ഫാസിസ്റ്റായി ചിത്രീകരിക്കുവാനാണ്‌ മതേതരന്മാര്‍ക്ക്‌ പ്രിയം. ലോകത്തിലെ മറ്റേത്‌ രാജ്യത്താണ്‌ പ്രധാനമന്ത്രിയും സൈനികമേധാവിയും ന്യൂനപക്ഷസമുദായക്കാരനായിട്ടുള്ളത്‌? ഉപരാഷ്‌ട്രപതിയും വിദേശകാര്യമന്ത്രിയും ഇവിടെ മുസ്ലിങ്ങളാണ്‌. പ്രമുഖ രാഷ്‌ട്രീയ കക്ഷിയുടെ ഹൈക്കമാണ്ട്‌ റോമന്‍ കത്തോലിക്കക്കാരിയായ വിദേശവംശജയാണ്‌. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഹിന്ദുക്കള്‍ പ്രതിഷേധിക്കുന്നുവോ?

“ഹിന്ദുത്വവും സാംസ്കാരികസംഘര്‍ഷവും” എന്ന പുസ്തകത്തില്‍ അമേരിക്കന്‍ പണ്ഡിതനായ ഡേവിഡ്‌ ഫ്രോളി ഇങ്ങനെ എഴുതിയിരിക്കുന്നു.”മറ്റൊരു രാജ്യത്തുമില്ലാത്തവിധത്തില്‍ നവീനഭാരതീയരില്‍ ഒരുതരം പരാജിതമനഃസ്ഥിതി നിലനില്‍ക്കുന്നു….ഇവിടുത്തെ സാംസ്കാരിക നേതാക്കന്മാരുടെ പ്രധാന ശ്രമം രാജ്യത്തെ തള്ളിയിടുവാനാണ്‌…..ഭാരതത്തിലെ വരേണ്യവിഭാഗം രാജ്യത്തെ സംസ്കാരത്തില്‍നിന്നും അടിസ്ഥാനപരമായി അകന്നിരിക്കുന്നു…..സ്വന്തം ദേശീയഭൂതകാലത്തെ ഇകഴ്‌ത്തിക്കാണുന്ന വിദ്യാസമ്പന്നന്മാരെ ഭാരതത്തിലല്ലാതെ മറ്റൊരുരാജ്യത്തും കാണുകയില്ല…ഭൂരിപക്ഷ മതത്തെ ആക്ഷേപിക്കുകയും ന്യൂനപക്ഷമതങ്ങളെ, അവ എത്രതന്നെ ഭീകരസ്വഭാവവും മൗലികവാദ പ്രവണതയുമുള്ളതാണെങ്കിലും സ്തുതിക്കുകയും ചെയ്യുന്ന പ്രവണതയും വേറെ ഒരു രാജ്യത്തും കാണുകയില്ല.” ഗ്രന്ഥകാരന്റെ വരികള്‍ വാസ്തവങ്ങള്‍ സൂചിപ്പിക്കുന്നു.

വരേണ്യവിഭാഗം ഹിന്ദുവിരുദ്ധത പരിഷ്ക്കാരമാക്കിയ അവസ്ഥയിലാണ്‌ ഇന്ന്‌ ഭാരതം ജീവിക്കുന്നത്‌. ഇതിന്നൊരു മാറ്റം വന്നേ മതിയാവൂ. വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വെളിവാക്കപ്പെടണം. നാം സ്വാതന്ത്ര്യം സമ്പാദിച്ചത്‌ സ്വയം അപമാനബോധത്തില്‍ കഴിയുവാനല്ല. അഭിമാനപൂര്‍വം സാമൂഹ്യജീവിതം നയിക്കുവാനാണ്‌.

എം.വി.കാമത്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.