കൊച്ചി: സോളാര്‍ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. കേന്ദ്ര മന്ത്രി കെ.സി വേണുഗോപാലിന് സരിതയുമായി ശാരീരികവും സാമ്പത്തികവുമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് തന്നോട് പറഞ്ഞതായി വെള്ളാപ്പള്ളി വെളിപ്പെടുത്തി. വേണുഗോപാല്‍ പല തവണ സരിതയെ ദല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും ഫെനി പറഞ്ഞു. മന്ത്രിസഭയിലെ ഒന്നോ രണ്ടോ പേര് ഒഴിച്ച് മേറ്റ്ല്ലാവര്‍ക്കും സരിതയുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈബി ഈഡന് എംഎല്‍എക്ക് സരിതയുമായി ശാരീരിക ബന്ധമുണ്ട്. ആര്യാടന്റെ പേര് താന്‍ ഒഴിവാക്കിയിട്ടില്ലെന്നും ഫെനി പറഞ്ഞതായി വെള്ളാപ്പള്ളി വെളിപ്പെടുത്തി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇടതുപക്ഷത്തെ ആരുടെയും പേര് ഫെനി തന്നോട് പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ആരെയും രക്ഷിക്കാന്‍ താല്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഫെനിയോട് പറഞ്ഞുവെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ ഓഫീസിലും വീട്ടിലും ചെന്ന് സരിത കണ്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ച് മന്ത്രിസഭയിലെത്തിയാല്‍ രമേശിന്റെ രാഷ്ട്രീയഭാവി ഇരുളടയുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ തട്ടിപ്പ് ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. തട്ടിപ്പ് കേസില്‍ കെ.സി വേണുഗോപാലിന് വ്യക്തമായ പങ്കുണ്ട്. തട്ടിപ്പിലെ പ്രധാന താരം വേണുഗോപാലാണ്. മന്ത്രിസഭയിലെ പലര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രിയും സരിതയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് ഫെനി തന്നോട് പറഞ്ഞു. ഫെനിയുമായി ചര്‍ച്ച നടത്താന്‍ രമേശ് ചെന്നിത്തല ദൂതനെ അയച്ചിരുന്നു. കേസില്‍ എന്ത് സംഭവിച്ചാലും ഐഗ്രൂപ്പ് ഇടപെടില്ലെന്ന് ദൂതന് ഫെനിയെ അറിയിച്ചതായും വെള്ളാപ്പള്ളി വെളിപ്പെടുത്തി.
ടെലിഫോണിലൂടെയാണ് ഫെന്നി ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്നും പിന്നീട് ഇയാള്‍ ഇത് മാറ്റിപ്പറയുമോ എന്ന് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: