തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വാങ്ങി നല്കുന്നതില് കോടികളുടെ അഴിമതി നടത്താന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നീക്കം.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി സ്വകാര്യ വസ്ത്രനിര്‍മ്മാണ കമ്പനികളെ ഏല്പിച്ചതു വഴിയാണ് കോടികളുടെ തട്ടിപ്പിന് നീക്കം നടക്കുന്നത്. ഖാദിയ്ം കൈത്തറിയെയും പോലുള്ള കേരളത്തിലെ പരമ്പരാഗത വസ്ത്ര നിര്‍മ്മാണ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോം നല്‍കുന്നതിന് വേണ്ടി വകയിരുത്തിയ 113 കോടിയുടെ കമ്മീഷന് ഇനത്തില്‍ 20 ശതമാനം തട്ടിയെടുക്കാനാണ് നീക്കം നടക്കുന്നത്. ഏകദേശം 22 കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നവെന്നാണ് ആക്ഷേപം. ഇതിനായി ചില വസ്ത്ര നിര്‍മ്മാണ കമ്പനികളുമായി ധാരണയുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.
യൂണിഫോമിനുള്ള കാശ് സ്കൂളിനോ പി.ടി.എയ്ക്കോ നല്‍കുന്നതിന് പകരം സര്‍ക്കാര്‍ തന്നെ നേരിട്ട് വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിലൂടെ കേന്ദ്രീകരണമായ അഴിമതിയാണ് നടക്കാന്‍ പോകുന്നതെന്നാണ് ആക്ഷേപം. ഇതിന് വേണ്ടി സര്‍ക്കാറിനെ സ്വാധീനിക്കാന്‍ തലസ്ഥാനത്ത് യു.ഡി.എഫ് നേതാക്കളെ കാണുന്ന തിരക്കിലാണ് ചില വന്‍കിട വസ്ത്ര നിര്‍മ്മാണകമ്പനികള്‍. എസ്.എസ്.എ ഫണ്ടില്‍ നിന്നും 80 കോടിയും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 33 കോടിയുമാണ് ഫണ്ട് വകയിരുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള തുണി സ്കൂളുകള്‍ക്ക് വാങ്ങാന്‍ സാധിച്ചിരുന്നു. ആക്ഷേപം വന്നതിനാല്‍ പദ്ധതി ജില്ലാ തലത്തിലാക്കാനും നീക്കം നടക്കുന്നുണ്ട്. പി.ടി.ഐ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്ന് പ്രചരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തന്നെ കോടികളുടെ അഴിമതിക്ക് സാഹചര്യമൊരുക്കുകയാണെന്ന് പല സ്കൂള്‍ അധികൃതരും പറയുന്നു. യൂണിഫോം നല്‍കുന്നുവെന്ന് വീമ്പിളക്കുന്ന സര്‍ക്കാര്‍ ഗുണനിലവാരമില്ലാത്ത വസ്ത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന് പോകുന്നത്. യൂണിഫോം അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിനിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: