Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റോഡുകള്‍ കുരുതിക്കളമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 08:11 pm IST
in Vicharam

കേരളത്തില്‍ പത്ത്‌ വര്‍ഷത്തിനിടെ റോഡുകളുടെ സംവഹന ശേഷിയ്‌ക്ക്‌ മുകളില്‍ വാഹനങ്ങള്‍ പെരുകിയിരുന്നു. ഒപ്പം റോഡപകടങ്ങളും. റോഡപകടങ്ങളിലെ മരണസംഖ്യ വര്‍ഷംതോറും കുത്തനെ ഉയരുകയാണ്‌. നാഷണല്‍ ഹൈവേകളും സ്റ്റേറ്റ്‌ ഹൈവേകളും ഇടറോഡുകളും നഗര-ഗ്രാമ റോഡുകളുമെല്ലാം അപകടങ്ങളുടെ ആധിക്യം മൂലം അക്ഷരാര്‍ത്ഥത്തില്‍ കുരുതിക്കളമായി മാറിയിരിക്കയാണ്‌.

റോഡിലെ കാല്‍നടക്കാരുടെയും വാഹന യാത്ര ചെയ്യുന്ന സാധാരണക്കാരുടെയും ജീവന്‌ വിലയില്ലാതായി. എപ്പോള്‍ വേണമെങ്കിലും റോഡപകടങ്ങളില്‍ ചെന്നു പെടാം. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന്‌ ഒരു വിലയും നല്‍കാത്തതുപോലെയാണ്‌. ഏതാനും നാണയങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ചാണ്‌ സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍മാര്‍ പന്താടുന്നത്‌.

ഡ്രൈവിംഗില്‍ ക്രിമിനല്‍ വാസന ഈ അടുത്തകാലത്തുണ്ടായ സംഭവവികാസമാണ്‌. വാഹനങ്ങളുടെ മരണപ്പാച്ചിലാണ്‌ പ്രധാനമായും അപകടങ്ങള്‍ വരുത്തിവെയ്‌ക്കുന്നതെങ്കിലും അശ്രദ്ധമായ ഡ്രൈവിംഗ്‌, റോഡുകളിലെ പോര്‍വിളികള്‍, റോഡ്‌ നിര്‍മാണത്തിലെ അപാകതകള്‍, ഡ്രൈവിംഗ്‌ ലൈന്‍സ്‌ നല്‍കുന്നതിലെ അഴിമതികള്‍, പ്രാപ്തരും പക്വമതികളും സമചിത്തരുമായ ഡ്രൈവര്‍മാരുടെ അഭാവം എന്നിവയെല്ലാം റോഡപകടങ്ങളുടെ ക്രമാതീതമായ പെരുകലിന്‌ കാരണമാകുന്നുണ്ട്‌.

പലപ്പോഴും റോഡ്‌ നിയമങ്ങള്‍ ഏട്ടിലെ പശുക്കളാകുകയാണ്‌. സാമാന്യ റോഡ്‌ മര്യാദ പോലും പാലിക്കാത്ത ഡ്രൈവിംഗാണ്‌ മിക്കവാറും അപകടങ്ങളില്‍ കലാശിക്കുന്നത്‌. റോഡ്‌ മുറിച്ച്‌ കടക്കാനുള്ള സീബ്രാലൈനുകളെ ഡ്രൈവര്‍മാര്‍ പരിഗണിക്കുകപോലും ചെയ്യുന്നില്ല. മദ്യപിച്ചുള്ള ഡ്രൈവിംഗ്‌, മൊബെയില്‍ ഫോണ്‍ വിളിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്‌, കുട്ടികളെ കൊണ്ട്‌ വാഹനം ഓടിപ്പിക്കല്‍ തുടങ്ങി കേരളത്തിലെ റോഡുകളില്‍ നടക്കുന്നത്‌ നിയമലംഘനങ്ങളുടെ പരമ്പര തന്നെയാണ്‌.

റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നടപ്പാതകള്‍ പോലുമില്ലാതെ പണിതീര്‍ക്കുന്നത്‌ കാല്‍നടക്കാരുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്‌. വലിയ വാഹനങ്ങള്‍ ചെറിയ വാഹനങ്ങളെ റോഡുകളില്‍ പരിഗണിക്കുന്നുപോലുമില്ല. റോഡിലൂടെ ചരക്കുനീക്കം നടത്തുന്ന ഡ്രൈവര്‍മാരും രാസപദാര്‍ത്ഥങ്ങളും തീ പിടിക്കുന്ന വാതകങ്ങള്‍ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും മറ്റും തങ്ങള്‍ കൊണ്ടുപോകുന്ന അപകടകാരികളായ രാസപദാര്‍ത്ഥങ്ങളെക്കുറിച്ച്‌ ബോധവാന്മാരല്ല എന്നത്‌ റോഡപകടങ്ങളുടെ തോത്‌ വര്‍ധിക്കുവാന്‍ ഇടവരുത്തിയിട്ടുണ്ട്‌. സ്കൂള്‍ ബസ്സുകളും മറ്റ്‌ വണ്ടികളും ഓടിക്കുന്ന ഡ്രൈവര്‍മാരും സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍മാരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും ഈ അടുത്തകാലത്തായി ഡ്രൈവിംഗില്‍ ആത്മസംയമനം പാലിക്കാത്തത്‌ പൊതുനിരത്ത്‌ ചോരക്കളമായി മാറുന്നതിന്‌ ഇടവരുത്തിയിരിക്കയാണ്‌.

വീതി കുറഞ്ഞ റോഡുകളില്‍ പോലും അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നത്‌ ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍ക്ക്‌ ഒരു രസമായിത്തീര്‍ന്നിരിക്കുന്നു. ഇത്‌ പലപ്പോഴും നിരപരാധികളായ ആളുകളുടെ ജീവനെടുക്കുന്നു. റോഡപകടങ്ങളില്‍ പെടുന്ന പലരും കുടുംബത്തിന്റെ അത്താണിയായിരിക്കാം. അതോടെ കുടുംബങ്ങള്‍ അനാഥമായിത്തീരുന്നു. കുടുംബങ്ങളുടെ വരുമാന സ്രോതസ്സ്‌ അടയുന്നു. മിക്കവാറും റോഡപകടങ്ങള്‍ അപകടത്തിനിരയാകുന്നവരുടെ ചലനശേഷി തകര്‍ത്ത്‌ നിത്യരോഗികളാക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലാക്കുന്നതുവരെ മാത്രമേ മാധ്യമങ്ങള്‍ക്കും അധികാരികള്‍ക്കും താല്‍പ്പര്യമുള്ളൂ. തുടര്‍ന്നുള്ള ചികിത്സ, ചെലവുകളും ദുരിതങ്ങളും അപകടം പറ്റുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായിരിക്കും.

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഡ്രൈവര്‍മാരുടെ ഇടയില്‍ വ്യാപിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ലഹരി പദാര്‍ത്ഥങ്ങളുടെ ഗന്ധം മിക്കവാറും ബ്രീത്ത്‌ അനലൈസറുകളില്‍ കണ്ടുപിടിക്കാനാകില്ല. ദേശീയ-സംസ്ഥാന പാതകളിലല്ലാതെ 2012 ല്‍ മാത്രം 20,081 വാഹന അപകടങ്ങള്‍ ഉണ്ടായി. 2011 ല്‍ ഇത്‌ 19,296 ആയിരുന്നു. ദേശീയപാതകളില്‍ 9,375 ഉം സംസ്ഥാന പാതകളില്‍ 6,718 ഉം വാഹന അപകടങ്ങള്‍ 2012 ല്‍ ഉണ്ടായി. 2012 ല്‍ മാത്രം സംസ്ഥാനത്ത്‌ മൊത്തം 36,174 വാഹന അപകടങ്ങള്‍ സംഭവിച്ചു. ഇതില്‍ 26,034 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. 4,286 പേരാണ്‌ 2012 ല്‍ മാത്രം വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത്‌ മരണമടഞ്ഞത്‌. 2011 ല്‍ ഇത്‌ 4,145 ആയിരുന്നു. 2012 ല്‍ എറണാകുളത്ത്‌ 5,718 വാഹന അപകടങ്ങളും തിരുവനന്തപുരത്ത്‌ 4,618 അപകടങ്ങളും ഉണ്ടായി. വയനാട്ടിലാണ്‌ കേരളത്തില്‍ ഏറ്റവും കുറവ്‌ വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. അത്‌ 579 എണ്ണം.

25,445 ഇരുചക്രവാഹന അപകടങ്ങള്‍ സംസ്ഥാനത്ത്‌ 2012 ല്‍ ഉണ്ടായി. കഴിഞ്ഞവര്‍ഷം 10,365 കാറപകടങ്ങളും 7,222 ഓട്ടോറിക്ഷാ അപകടങ്ങളും 3,819 പ്രൈവറ്റ്‌ ബസ്‌ അപകടങ്ങളും ഉണ്ടായി. കെഎസ്‌ആര്‍ടിസിയുടെ 1435 ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു. 2072 ലോറി അപകടങ്ങളും 1967 മിനി ലോറി അപകടങ്ങളും 1019 ജീപ്പ്പ്‌ അപകടങ്ങളും 2012 ല്‍ സംസ്ഥാനത്തുണ്ടായി; 1019 ജീപ്പ്പ്‌ അപകടങ്ങളും. 2012 ലെ മിക്കവാറും അപകടങ്ങള്‍ അശ്രദ്ധയോടെ വാഹനങ്ങളോടിച്ചതുകൊണ്ടും ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതിനാലാണെന്നുമാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. മദ്യപിച്ച്‌ വാഹനമോടിച്ചുണ്ടായ അപകടങ്ങളില്‍ 2012 ല്‍ 168 പേരാണ്‌ മരണമടഞ്ഞത്‌.

വാഹനം ഓടിക്കുമ്പോള്‍ മൊബെയില്‍ ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ എറണാകുളത്താണ്‌. പിടിക്കപ്പെട്ടാല്‍ വെറും 1000 രൂപ മാത്രം ഫൈനടച്ചാല്‍ മതിയെന്നതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും വാഹനം ഓടിക്കുന്നവരെ പിന്തിരിക്കുവാനാകുന്നില്ല. ദല്‍ഹിയില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചും മദ്യപിച്ചും വാഹനം ഓടിക്കുന്നവരെ ഒരു ദിവസം മുഴുവന്‍ പോലീസ്‌ സ്റ്റേഷനില്‍ നിര്‍ത്തുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ ദല്‍ഹിയില്‍ കുറവാണെന്ന്‌ പറയുന്നു. വാഹനങ്ങള്‍ ആളുകളെ ഇടിച്ചിട്ട്‌ നിര്‍ത്താതെ പോകുന്നതും അപകടം പറ്റിയ ആളെ ആശുപത്രിയിലാക്കുവാന്‍ ആളുകള്‍ തയ്യാറാകാത്തതും സംസ്ഥാനത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ അധഃപതനത്തെയാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. നിരുത്തരവാദപരമായ ഡ്രൈവിംഗ്‌ സംസ്ഥാനത്തെ വാഹന അപകടങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ വര്‍ധിക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌.

കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്നത്‌ റോഡ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്‌. സംസ്ഥാനത്ത്‌ ഒരു റോഡുപോലും നിശ്ചിത മാനദണ്ഡങ്ങളും ഉന്നതനിലവാരത്തിലും പണിയുന്നില്ല. എന്നാല്‍ മേല്‍ത്തരം റോഡുപണിക്കായി സംസ്ഥാനം പണം ചെലവാക്കുന്നുണ്ടുതാനും. ഇക്കാര്യത്തിലുള്ള ഖജനാവ്‌ ചോര്‍ച്ച സര്‍ക്കാര്‍ വകുപ്പിന്റെ ഒത്താശയോടെ തന്നെയാണ്‌ നടക്കുന്നത്‌ എന്നുകൂടി അറിയുമ്പോള്‍ റോഡുകള്‍ കുറ്റമറ്റതായി പണിതീര്‍ന്നാല്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ. റോഡ്‌ പണിക്കുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നുള്ളതും അഴിമതി മൂലം പലപ്പോഴും അനുവദിച്ച തുകയും പത്ത്‌ ശതമാനം പോലും റോഡ്‌ പണിക്കായി ഉപയോഗിക്കുന്നില്ല എന്നുള്ളതും സംസ്ഥാനത്തെ റോഡുകള്‍ പണി തീരും മുമ്പെ നാമാവശേഷമാകുന്നതിന്‌ ഇടവരുത്തുന്നു.

കരാറനുസരിച്ച്‌ നിര്‍മാണത്തിന്‌ ശേഷമുള്ള അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിനും നിശ്ചിത കാലയളവിനുള്ളില്‍ റോഡ്‌ കേട്‌ വന്നാല്‍ കോണ്‍ട്രാക്ടര്‍ പിഴയടക്കുന്നതിനും മറ്റുമുള്ള നിബന്ധനകള്‍ പാലിക്കാത്തിടത്തോളം നമ്മുടെ റോഡുപണികള്‍ പണം തട്ടിയെടുക്കുവാനുള്ള തന്ത്രമായി തന്നെ തുടരും. റോഡിന്‌ വശങ്ങളിലുള്ള അശ്ലീല പരസ്യങ്ങളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പതിയുന്നതുകൊണ്ടും അപകടം സംഭവിക്കുന്നുണ്ട്‌. സ്ത്രീകളുടെ അര്‍ദ്ധ നഗ്നതാ പ്രദര്‍ശനം വഴിയരികിലെ പരസ്യബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്‌ വാഹന അപകടങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു.

രാത്രികാലങ്ങളിലെ ഡ്രൈവിംഗിന്‌ ഡ്രൈവര്‍മാരുടെ കാഴ്ച കുറവ്‌ പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. ഹെഡ്ലൈറ്റ്‌ ഡിം ചെയ്ത്‌ എതിരെ വരുന്ന വാഹനങ്ങള്‍ക്ക്‌ സഹായം ചെയ്യാത്തത്‌ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്‌. രാത്രികാലങ്ങളിലെ വാഹന പാര്‍ക്കിംഗ്‌ അടുത്തകാലത്തായി അപകടങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌. വാഹനങ്ങള്‍ തെറ്റായ സൈഡിലൂടെ ഓവര്‍ ടേക്കിംഗ്‌ നടത്തുന്നതും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാതെയുള്ള ഡ്രൈവിങ്ങും മറ്റ്‌ വാഹനങ്ങള്‍ക്ക്‌ അവശ്യം വേണ്ട സിഗ്നലുകള്‍ ഡ്രൈവര്‍മാര്‍ നല്‍കാത്തതും റോഡപകടങ്ങള്‍ക്ക്‌ കാരണമാകുന്നു.

വാഹനമോടിക്കുന്നവര്‍ക്ക്‌ മാത്രമല്ല റോഡപകടങ്ങളില്‍ പങ്ക്‌. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ പോലും മൊബെയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നടക്കുന്ന കാല്‍നട യാത്രക്കാര്‍ അശ്രദ്ധയോടെയുള്ള റോഡ്‌ ഉപയോഗം എന്നിവയെല്ലാം റോഡപകടങ്ങള്‍ കൂട്ടുകയാണ്‌.

e-mail: jcheenikkal@gmail.com

ഡോ.സി.എം.ജോയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.