പത്തനംതിട്ട: സോളാര്‍ കേസ് വിചാരണയ്ക്കായി ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക കോടതി സ്ഥാപിക്കമമെന്ന് കോടിയേരി ബാലകൃഷ്ണന്. സരിതയെ ജയില്‍ മാറ്റിയതും ബിജുവിനെ ജയില്‍ മാറ്റാന്‍ ശ്രമിക്കുന്നതും കേസ് അട്ടിമറിക്കാനാണെന്ന് കോടിയേരി പറഞ്ഞു.
ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം നിഷ്പങമായി നടത്തമമെന്നും കേസിന്റെ മേല്‍ നോട്ടം കോടതി വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി ഹൈക്കോടതി ഒരു സ്പെഷല്‍ കോടതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്പെഷ്യല്‍ കോടതി രൂപീകരിച്ച് എല്ലാ കേസുകളുടേയും മേല്‍നോട്ടം കോടതി തന്നെ നടത്തുന്നില്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഈ കേസ് സമ്പൂര്‍ണമായി അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഈ കേസ് ചാര്‍ജ് ചെയ്യുന്നത് ഐപിസി 420 വകുപ്പ് മാത്രം വച്ചു കൊണ്ടാണെന്നും ഇത് പ്രകാരം പരാതിക്കാരന് പരാതി പിന്‍വലിച്ചാല്‍ ഈ കേസ് ഇല്ലാതാകുമെന്നും കോടിയേരി പറഞ്ഞു. പരാതി കൊടുത്തിട്ടുള്ള എല്ലാവരേയും സ്വാധീനിച്ചു കൊണ്ട് ഈ കേസ് ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: