ഒട്ടാവ: ഇന്ത്യയിലെ ഇസ്ലാമിക ഭീകരര്‍ക്ക് കാനഡയിലെ മുസ്ലീം സന്നദ്ധസംഘടനയിലൂടെ സാമ്പത്തികസഹായം ലഭ്യമാകുന്നതായി തെളിഞ്ഞു. കാനഡ സര്‍ക്കാരിന്റെ ഓഡിറ്റ് ഏജന്‍സി നടത്തിയ പരിശോനയിലാണ് ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടനയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സവേഷ് ഫൗണ്ടേഷന് ഭീകരരെ സഹായിക്കുന്നതായി തെളിഞ്ഞത്. കൊടുംഭീകരരായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണ് കാനഡയില്‍നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയത്. പാവപ്പെട്ടവരെ സഹായിക്കാനായി ഔദ്യോഗികമായി സ്വരൂപിച്ച പണം പാക് ആസ്ഥാനമായ ഭീകരസംഘടനയിലേക്ക് ഒഴുകുകയായിരുന്നു.
ഏതാണ്ട് മൂന്ന് ലക്ഷം യുഎസ് ഡോളര്‍ ഇസ്ലാമിക് സൊസൈറ്റി സ്വരൂപിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി റവന്യൂ ഏജന്‍സി സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് റവന്യൂ ഏജന്‍സി ഇസ്ലാമിക സൊസൈറ്റിക്ക് കത്ത് നല്കിയിട്ടുള്ളതായി പ്രമുഖ പത്രമായ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. സഹായത്തിനായി സ്വരൂപിക്കുന്ന പണം തെറ്റായ കരങ്ങളിലാണ് ചെന്നുചേര്ന്നതെന്ന് ഏജന്‍സി സൂചിപ്പിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിന് പ്രാമുഖ്യം നല്കുന്ന രാജ്യമാണ് കാനഡ. അവിടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഭീകരബന്ധം ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകുമെന്നും റവന്യൂ ഏജന്‍സി നല്കിയ കത്തില്‍ പറയുന്നുണ്ട്. സന്നദ്ധസംഘടനകളുടെ പേരില്‍ നികുതി ഒഴിവാക്കി സ്വരൂപിക്കുന്ന പണം ഭീകരരിലേക്കെത്തുന്നത് തടയുമെന്നും റവന്യൂ ഏജന്‍സി വ്യക്തമാക്കുന്നു.
ഓഡിറ്റ് ഏജന്‍സിക്ക് മുന്നില്‍ ശരിയായ രേഖകള്‍ സമര്‍പ്പിക്കുന്നതിലും ഇസ്ലാമിക് സൊസൈറ്റി വീഴ്ച വരുത്തിയിട്ടുണ്ട്. സ്വരൂപിച്ച പണം ഏത് രീതിയില്‍ ചെലവാക്കിയെന്നത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സൊസൈറ്റിക്ക് സാധിച്ചിട്ടില്ല. നികുതിവകുപ്പിന് ഈ രേഖകള്‍ ആവശ്യമായിരുന്നു. കാനഡയില്‍ പുറത്തേക്കയക്കുന്ന പണത്തില്‍ സംഘടനക്ക് പിന്നീട് നിയന്ത്രണം ഉണ്ടാവില്ലെന്നും കനേഡിയന്‍ അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്.
ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സംഘടന മാത്രമാണ് ഡവലപ്മെന്റ് ഫൗണ്ടേഷന്. കാനഡയിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനകളില്‍ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: