കൊളംബോ: ശ്രീലങ്കയില്‍ കാണാതായവര്‍ക്കായി അന്വേഷണ കമ്മീഷനെ തീരുമാനിക്കുമെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്സെ ഉത്തരവിട്ടു. മൂന്ന് ദശാബ്ദം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ നിരവധി പേരെയാണ് ശ്രീലങ്കയില്‍ കാണാതായത്.
ഐക്യരാഷ്ട്ര സഭയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും കാണാതായവരെ കുറിച്ച് യാതൊരു വിവരവുമില്ല. തമിഴ് വംശജരാണ് കാണാതായവരില്‍ ഭൂരിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: