കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കേസില്‍ നടി ശാലുമേനോന് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ഇന്ന് കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്. തൃശൂരില്‍ നിന്ന് ശാലുവിന്റെ കാറിലാണ് ബിജു തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബിജുരാധാകൃഷ്ണന് അഭിഭാഷകനോടു പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജുവിന്റെ വലതുകാലില്‍ മുറിവുണ്ടായി. മൂന്ന് തുന്നലുകളുമുണ്ട്.
പൊലീസ് കസ്റ്റഡിയില്‍ എടുക്കും മുന്‍പ് ബിജുവിന്റെ ദേഹത്ത് മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്ന് അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: