ബെയ്റൂട്ട്: കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ രോദനം വീഡിയോ യൂട്യൂബില്‍ വന്‍ പ്രചാരം. കേവലം പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള യമന്‍ സ്വദേശിനിയായ പെണ്‍കുട്ടി വിവാഹം ഇഷ്ടമല്ലെന്നും നിര്‍ബന്ധിച്ചാല്‍ സ്വയം മരിക്കുമെന്നും പറയുന്ന വീഡിയോയാണ് യൂടൂബില്‍ പ്രത്യക്ഷപ്പെട്ടത്. സൗദിയില്‍ ജീവിക്കുന്ന യെമന്‍ പൗരനുമായാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹം ഉറപ്പിച്ചത്. ജുലൈ 21 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 5.6 മില്യന്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
11 വയസ്സുകാരിയായ നാദ അല്‍ അഹദി ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ്. തന്നെ വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും അതിനാല്‍ വീട് ഉപേക്ഷിച്ചെന്നും ഇനിയും സ്കൂളില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും വിദ്യാഭ്യാസവും ഭാവിയും നശിപ്പിക്കരുതെയെന്നും കുട്ടി വീഡിയോയില്‍ പറയുന്നു. കൂടാതെ മാതാപിതാക്കള്‍ വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ പാന്‍-അറബ് ടെലിവിഷന്‍ ചാനലില്‍ തന്റെ മകള്‍ക്ക് 17 വയസ്സായെന്നും മറ്റുള്ളവര്‍ മകളുടെ മനസ്സുമാറ്റിയതിനെ തുടര്‍ന്നാണ് ഇപ്രകാരം പ്രതികരിച്ചതെന്നും നാദയുടെ പിതാവ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാദയ്ക്ക് തുടര്‍ന്നുള്ള സാമ്പത്തിക സഹായം അമ്മാവന് നല്‍കുമെന്ന് മറ്റൊരു പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബിനാടുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസസ്വാതന്ത്യ, ശൈശവ വിവാഹം, സമുഹിക ഇടപെടലുകളിലുള്ള വിലക്ക് എന്നിവകളുടെ നേര്‍ക്കാഴ്ച്ചകളാണ് നാദ അല്‍ അഹദിയുടെ യൂട്യൂബ് വീഡിയോ സംസാരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: