കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിവാദമായ കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചു. കവിത മാധ്യമങ്ങളില്‍ വിവാദമായതിനെ തുടര്‍ന്ന് എം.എം ബഷീര്‍ അധ്യക്ഷനായ സമിതി നല്കിയ റിപോര്ട്ടിന്മേലാണ് തീരുമാനം.
കവി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന് അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഇത്തരമൊരു തിരുമാനത്തിലേക്ക് വഴി തെളിച്ചത്. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ‘കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ‘ഓഡ് ടു ദ സീ’ എന്ന കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു തീവ്രവാദി നേതാവിന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് വൈസ് ചാന്‍സലര്‍ നിയോഗിച്ച സമിതി അഭിപ്രായപ്പെട്ടിരുന്നു. സൗദി പൗരത്വമുള്ള അല്‍ റുബായിഷിനെ അഫ്ഗാനിസ്ഥാനില്‍വച്ച് അമേരിക്കന്‍ സൈന്യം പിടികൂടി ഗ്വാണ്ടനാമോ ജയിലാക്കുകയായിരുന്നു.
അഞ്ചുവര്‍ഷം അദ്ദേഹം അവിടെ കഴി!ഞ്ഞു. ജയിലില്‍വച്ച് എഴുതിയ കവിതകള്‍ അഭിഭാഷകരാണ് ശേഖരിച്ച് ‘പോയംസ് ഫ്രം ഗ്വാണ്ടനാമോ’ എന്ന പേരില്‍ പുസ്തകമാക്കിയത്. അതേസമയം കവിത പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാല പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത കവി സച്ചിദാനന്ദന് രംഗത്തെത്തി.
അപമാനകരമായ പ്രവണതയാണ് ഇതെന്നും കവിതയില്‍ തീവ്രവാദ സംബന്ധമായ യാതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം തീരുമാനങ്ങളെടുക്കരുതെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍വകലാശാല വഴങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കവിത പിന്‍വലിക്കുന്ന തീരുമാനം അപകടകരമായ പ്രവണതയാണെന്ന് കെഇഎന്‍ കുഞ്ഞഹമ്മഹദ് പറഞ്ഞു.
നേരത്തെ എഴുത്തുകാരനും ചിന്തകനുമായ ടി ടി ശ്രീകുമാര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയ്ക്ക് കുറ്റങ്ങള്‍ തെളിയിക്കാന്‍ പറ്റാതെ വിട്ടയച്ച ആളെയാണ് ഇവിടെ തീവ്രവാദിയായി ചിത്രീകരിക്കുന്നതെന്നാണ് ടി ടി ശ്രീകുമാര്‍ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: