ചങ്ങനാശ്ശേരി: സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരിയും പയറും മോഷണം പോയി. ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിക്കു കീഴിലുള്ള സ്‌കൂളാണിത്. അരിയും പയറും പച്ചക്കറികളും മോഷ്ടിച്ച് അവിടെവെച്ചുതന്നെ കുറച്ചു പാചകം ചെയ്തു കഴിച്ചതിനുശേഷമാണ് മോഷ്ടാവു പോയത്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ രണ്ടുതവണയാണ് മോഷ്ടാവ് സ്‌കൂളില്‍ കയറിയത്. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. സ്‌കൂളില്‍ നടന്ന അതിക്രമത്തില്‍ സ്‌കൂള്‍ഹാളില്‍ നടന്ന യോഗം പ്രതിഷേധിച്ചു. കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍യോഗം ഉദ്ഘാടനം ചെയ്തു. റോസമ്മ ഫ്രാന്‍സിസ്, സിസ്റ്റര്‍ അമല, ലതാ തോഫില്‍, ജോസുകുട്ടി നെടുമുടി, ലിജു ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
















