ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ പുതുതായി നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്) സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മമ്നൂന്‍ ഹുസൈനാണ് പാകിസ്ഥാന് മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി.
സിന്ധ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ച് വരുകയാണ് കറാച്ചികാരനായ മമ്നൂന്‍ ഹുസൈന്സെപ്തംപര് ആറിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി സ്ഥാനമെഴിയുന്ന ഒഴിവിലാണ് പുതിയ തെരെഞ്ഞെടുപ്പ്.
ഇനി മത്സരിക്കില്ലെന്ന് സര്‍ദാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇംമ്രാന്റെ തഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി റിട്ടയേഡ് ജഡ്ജി വജീദീന് അഹമ്മദിനെയും പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ പാര്‍ട്ടിയായ പി പി പി റാസാ റബ്ബനിയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടിണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: