കാഠ്മണ്ഡു: സാഫ് അണ്ടര്‍ 16 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ശ്രീലങ്കയെയാണ് കീഴടക്കിയത്.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൃഷ്ണ പണ്ഡിറ്റിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. പോസ്റ്റിന് മുന്നിലേക്ക് നീട്ടിക്കിട്ടിയ പന്ത് കൃഷ്ണ സുന്ദരമായ പ്ലേസിങ്ങിലൂടെ ലങ്കന്‍ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം ബഡേശ്വര് സിംഗ് തകര്‍പ്പനൊരു ഷോട്ടിലൂടെ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലങ്കയുടെ എസ്.എസ്. നിരേഷ് സുന്ദരമായ ഷോട്ടിലൂടെ ഒരു ഗോള്‍ മടക്കി. പിന്നീട് 66-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. പ്രോസ്ന്ജിത് ചക്രവര്‍ത്തി 25 വാര അകലെന്ന് ഉതിര്‍ത്തി ബുള്ളറ്റ് ഷോട്ട് ലങ്കന്‍ ഗോളിയെ കീഴ്പ്പെടുത്തി വലയില്‍ കയറി. പിന്നീട് 90-ാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബഡേശ്വര് സിംഗാണ് ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനന് നേപ്പാളുമായും ഭൂട്ടാന് പാക്കിസ്ഥാനുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: