വാഷിംങ്ങ്ടണ്: വെള്ളം കുടിക്കുകയാണെങ്കില്‍ ഓര്‍മ്മ കൂടുതല്‍ മൂര്ച്ചയുള്ളതാകുമെന്ന് പഠനറിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടന്‍ സ്കൂള്‍ ഓഫ് സൈക്കോളജി യൂണിവേഴ്സിറ്റിയാണ് പുതിയ വെളിപ്പെടുത്തലിനു പിന്നില്‍. ഒരാള്‍ മൂന്നു കപ്പ് വെള്ളം അതായത് 775 മില്ലിലിറ്റര്‍ കുടിച്ചതിനു ശേഷം പരിശോധിച്ചപ്പോള്‍ വെള്ളം കുടിക്കുന്നതിനു മുന്‍പു പരിശോധിച്ചതിനേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ സാധിക്കുന്നതായി തെളിഞ്ഞു.
പഠനത്തിന്റെ ഭാഗമായി ഏല്‍പ്പിച്ച ജോലികള്‍ ജലം കുടിക്കാതെ ചെയ്യുന്നതിനേക്കാള്‍ വളരെ വേഗത്തിലാണ് ജലം കുടിച്ചതിനു ശേഷം ചെയ്ത ജോലികള്‍. ജലം കുടിച്ചതിനു ശേഷം തലച്ചോര്‍ മുന്പത്തേക്കാള് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കുന്നതായി തെളിഞ്ഞു. പഠനത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പരീക്ഷണങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു വച്ച റിപ്പോര്‍ട്ടാണെന്നും ഗവേഷകനായ കരോലിന് എഡ്മോണ്ഡ് പറഞ്ഞു.
ജലം കുടിക്കുന്നതു മൂലം രക്തത്തിലെ ജലാംശം നിലനിര്‍ത്തപ്പെടുകയും രക്തധമനികളെ ആയാസപ്പെടുത്തി ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുകയും ചെയ്യുന്ന വാസോപ്രസിന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു. ഇത് പെട്ടന്നു പ്രതികരിക്കുന്നതിനും ഉത്സാഹമുണ്ടാകുന്നതിനും ഏകാഗ്രതയുടെ അളവു കൂടുന്നതിനും കാരണമാകുന്നു.
ഗവേഷണത്തിന്റെ ഭാഗമായി 34 കൗമാരക്കാരെ തിരഞ്ഞെടുത്ത് രാത്രി 9.30 മുതല്‍ ആഹാരമോ ജലമോ നല്‍കാതെ ഉറങ്ങാന്‍ അനുവദിച്ചു. അടുത്ത ദിവസം രാവിലെ ധാന്യാഹാരവും ജലവും നല്‍കിയതിനു ശേഷം ലബോറട്ടറിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസവും രാത്രിയില്‍ ഭക്ഷണവും ജലവും നല്‍കാതെ ഉറക്കുകയും രാവിലെ ധാന്യാഹാരത്തിനൊപ്പം ജലം നല്‍കാതെ ലബോറട്ടറിയില്‍ പ്രവേശിപ്പിച്ചു.
കംപ്യൂട്ടര്‍ സ്ക്രീനില്‍ നിരത്തിയ വസ്തുകളെ തിരിച്ചറിഞ്ഞ് ബട്ടണ്‍ അമര്‍ത്തുന്ന പരീക്ഷണത്തില്‍ രണ്ടാമത്തെ ദിവസ്സത്തെക്കാള് അതായത് ജലം നല്‍ക്കാത്ത ദിവസ്സത്തെക്കാള് 14 ശതമാനം വേഗത്തിലാണ് ജലം നല്കിയ ഒന്നാമത്തെ ദിവസത്തിലെ കൗമാരക്കാരുടെ പ്രകടനം. ജലം കുടിക്കുകയാണെങ്കില്‍ 14 ശതമാനത്തോളം വേഗത തലച്ചോറിനു ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: