Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മലാല തിരികെവന്ന്‌ മദ്രസയില്‍ ചേരണമെന്ന്‌ താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 10:42 pm IST
inWorld

ഇസ്ലാമാബാദ്‌: താലിബാന്‍ ഭീകരതക്കെതിരെ ഐക്യരാഷ്‌ട്രസഭയില്‍ പ്രസംഗിച്ച്‌ വീണ്ടും ലോകശ്രദ്ധ നേടിയ മലാല യൂസഫ്‌ സായിക്ക്‌ പാക്കിസ്ഥാനിലേക്ക്‌ ക്ഷണം. സ്വാത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ വിദ്യഭ്യാസ അവകാശം നിഷേധിക്കുന്നത്‌ ലോകത്തെ അറിയിച്ചതിന്റെ പേരില്‍ മലാലയെ വധിക്കാന്‍ ശ്രമം നടത്തിയ താലിബാന്‍ തന്നെയാണ്‌ ഈ പെണ്‍കുട്ടിയെ പാക്കിസ്ഥാനിലേക്ക്‌ ക്ഷണിക്കുന്നത്‌. പാക്കിസ്ഥാനില്‍ തിരികെ വന്ന്‌ മദ്രസയില്‍ ചേരണമെന്നാണ്‌ താലിബാന്റെ ആവശ്യം.

പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയായ അഡ്നാന്‍ റഷീദ്‌ എന്ന താലിബാന്‍ ഭീകരനാണ്‌ മലാല തിരിക വരണമെന്നും ജന്‍മനാട്ടില്‍ പെണ്‍കുട്ടികള്‍ക്കായുള്ള മദ്രസയില്‍ ചേരണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നത്‌.അള്ളാഹുവിന്റെ പുസ്തകമായ ഖുറാന്‍ പഠിച്ച്‌ സ്വന്തം പേന മുസ്ലിങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ഉപയോഗിക്കണമെന്നും റഷീദ്‌ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്‌. ലോകജനതയെ അടിമകളാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഗൂഢാലോചന വെളിപ്പെടുത്താന്‍ സ്വന്തം പേന ഉപയോഗിക്കണമെന്നും റഷീദ്‌ മലാലയോട്‌ അഭ്യര്‍ത്ഥിക്കുന്നു. രണ്ടായിരത്തിലധികം വാക്കുകളുള്ള കത്ത്‌ ഈ മാസം 15നാണ്‌ എഴുതിയിരിക്കുന്നത്‌. മാധ്യമങ്ങള്‍ക്ക്‌ ലഭിച്ച കത്ത്‌ പക്ഷേ എവിടെനിന്നാണ്‌ പുറത്തുവിട്ടിരിക്കുന്നതെന്ന്‌ വ്യക്തമല്ല.

താലിബാന്‍വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായതിനാലാണ്‌ മലാലക്കെതിരെ ആക്രമണം നടന്നതെന്ന്‌ റഷീദ്‌ കത്തില്‍ ന്യായീകരിക്കുന്നുണ്ട്‌. സ്കൂളില്‍പോയതുകൊണ്ടോ വിദ്യാഭ്യാസത്തെ സ്നേഹിച്ചതുകൊണ്ടോ അല്ല താലിബാന്‍ ആക്രമിച്ചത്‌.

ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ വിദ്യാഭ്യാസം നല്‍കുന്നതില്‍ താലിബാനോ മുജാഹിദിനോ ഒരിക്കലും എതിരല്ലെന്ന കാര്യംഓര്‍മ്മിക്കുക. തങ്ങളെ കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മലാല മന:പൂര്‍വ്വം എഴുതുകയായിരുന്നെന്ന്‌ ധാരണയാണ്‌ താലിബാനെ പ്രകോപിപ്പിച്ചതെന്നും റഷീദ്‌ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

ഐക്യരാഷ്‌ട്രസഭയിലെ മലാലയുടെ തീപ്പൊരി പ്രസംഗം പരാമര്‍ശിച്ച്‌ മലാല ഇപ്പോള്‍ ശത്രുക്കളുടെ കയ്യിലാണെന്നും റഷീദ്‌ ഓര്‍മ്മിപ്പിക്കുന്നു. പേനക്ക്‌ ആയുധത്തെക്കാള്‍ ശക്തിയുണ്ടെന്ന്‌ പറഞ്ഞ മലാല ആയുധമേല്‍പ്പിക്കുന്ന മുറിവിനെക്കാള്‍ വലുതാണ്‌ നാവ്‌ സൃഷ്ടിക്കുന്ന മുറിവെന്ന കാര്യം മറന്നുപോയാതായും റഷീദ്‌ വിമര്‍ശിക്കുന്നു. ഏത്‌ ആയുധത്തെക്കാളും വിനാശകാരി നാവാണെന്നും നാവ്‌ മൂലമുണ്ടാകുന്ന മുറിവ്‌ ഒരിക്കലും ഉണങ്ങില്ലെന്നും കത്തില്‍ പറയുന്നു.

മുന്‍വ്യോമസേനാംഗമായ റഷീദ്‌ 2003 ല്‍ പര്‍വേസ്‌ മുഷറഫിനെതിരെ നടന്ന ആക്രമണത്തില്‍ പോലീസ്‌ തേടുന്ന പ്രതിയാണ്‌.

സൈനിക കോടതി ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചിട്ടുണ്ട്‌. വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ റഷീദിനെയും 384 തടവുകാരെയും താലിബാന്‍സംഘം ജയില്‍ ആക്രമിച്ച്‌ മോചിപ്പിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.