വാഷിംടണ്‍: അമേരിക്കയുടെ പ്രതിഛായ തകര്‍ക്കാനുതകുന്ന പ്രധാനപ്പെട്ട രേഖകള്‍ മുന്സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്റെ കൈവശമുണ്ടെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഗ്ലന്‍ ഗ്രീന്‍ വാള്‍ഡ് എന്ന മാധ്യമപ്രവര്ത്തകന് വെളിപ്പെടുത്തി. അമേരിക്ക മറ്റ് രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വിവാദവാര്‍ത്ത സ്നോഡന് വെളിപ്പെടുത്തിയത് ഇദ്ദേഹത്തോടാണ്. അര്‍ജന്റീനയിലെ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഗ്രീന്‍വാള്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്കക്ക് വന്‍തിരിച്ചടി നല്കുന്ന കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്നോഡന് ആഗ്രഹിക്കുന്നുല്ലെന്നും തീര്‍ത്തും സ്വകാര്യമെന്ന് ജനങ്ങള്‍ കരുതുന്ന വിവരങ്ങള്‍ അമേരിക്കയുടെ അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നു എന്ന് അവരെ ധരിപ്പിക്കുക മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ഗ്രീന്‍വാള്‍ഡ് പറയുന്നു.
ഒരു മിനിട്ട് കൊണ്ട് അമേരിക്കക്ക് ഏറെ ദോഷം വരുത്തുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സ്നോഡന് കഴിയുമെന്നും ശനിയാഴ്ച പുറത്തിറങ്ങിയ അര്‍ജന്റീന പത്രത്തില്‍ ഗ്രീന്‍വാള്‍ഡ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ അമേരിക്കക്ക് ദേഷംവരുത്താന് സ്നോഡന് ആഗ്രഹിക്കുന്നില്ലെന്നും അതല്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഗ്രീന്‍വാള്‍ഡ് ഉറപ്പിച്ച് പറയുന്നുമുണ്ട്. ലാറ്റിനമേരിക്കയില്‍ സ്ഥിരം അഭയം ലഭിക്കുന്നതുവരെ താത്ക്കാലിക അഭയസ്ഥാനമായി റഷ്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് സ്നോഡന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റഷ്യ നിരസിച്ചു. അഭയം ആവശ്യപ്പെട്ട് സ്നോഡനില്‍ നിന്ന് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ മൈഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ചാരക്കുറ്റം ചുമത്തപ്പെട്ട സ്നോഡനെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് അമേരിക്ക റഷ്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ആവശ്യം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെ മോസ്ക്കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയില്‍ കുടുങ്ങിയിരിക്കുകയാണ് സ്നോഡനിപ്പോള്‍. അഭയം ആവശ്യപ്പെടാനുള്ള സ്നോഡന്റെ മൗലികാവകാശത്തെ തടസ്സപ്പെടുത്തുന്ന അമേരിക്കയുടെ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, മോസ്കോ വിമാനത്താവളത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്നോഡനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. സ്നോഡനെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധം മൂര്‍ച്ഛിക്കുക കൂടിയാണ്. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശം പൂര്‍ണമായും തള്ളി റഷ്യ സ്നോഡന് അഭയംനല്കുമോ എന്നതില്‍ സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: