ന്യൂയോര്‍ക്ക് : വേവിച്ച ഇറച്ചി വളരെ ചെറുതായി അരിഞ്ഞ് നീളമുള്ളതും അല്പം വളഞ്ഞതുമായ ആകൃതിയിലുള്ള ബണ്ണിനുള്ളില്വച്ച് തണുപ്പിച്ച് കേടാകാതിരിക്കുന്നതിനായി ചില ചേരുവകള്‍ ചേര്ത്ത്് ഉണ്ടാക്കുന്ന ആഹാരമാണ് ഹോട്ട് ഡോഗ്. സമയമില്ലാത്ത ജീവിതശൈലിയില്‍ എളുപ്പമായ ഒരു വിദേശ ഭക്ഷണമാണിത്. ഇന്റര്‍ നാഷണല്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ പത്തുമിനിട്ടിനുള്ളില്‍ 69 ഹോട്ട് ഡോഗ് ഭക്ഷിച്ച് ജോയി ചെസ്റ്റ്നട്ട് നിലവിലുണ്ടായിരുന്ന സ്വന്തം ലോകറിക്കാര്‍ഡ് തന്നെ തിരുത്തിക്കുറിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍ നാഷണല്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് സ്ഥാപിച്ച 68 ഹോട്ട് ഡോഗ് എന്ന റിക്കാര്‍ഡാണ് 12 മിനിട്ടു കൊണ്ട് തിരുത്തിയത്. 29 വയസ്സുക്കാരനുമായ ചെസ്റ്റ് നട്ടിന് അന്ന് 210 പൗണ്ടു ഭാരമുണ്ടായിരുന്നു. 2014 ജൂണില്‍ നടന്ന മത്സരത്തിലും വിജയിച്ചതോടെ തുടര്‍ച്ചയായി 7-ാം തവണ ഹോട്ട്ഡോഗ് മത്സരത്തില്‍ പങ്കെടുത്ത് വിജയിയായി എന്ന അത്യപൂര്‍വ നേട്ടമാണ് ചെസ്റ്റ് നട്ട് സ്വന്തമാക്കിയത്. പതിനായിരം ഡോളറാണ് സമ്മാനതുകയായി ലഭിച്ചത്. മാറ്റ് സ്റ്റോണാണ് ഹോട്ട് ഡോഗ് തീറ്റമത്സരത്തില്‍ രണ്ടാം സ്ഥാനക്കാരനായത്. പത്തുമിനിട്ട് കൊണ്ട് 51 ഹോട്ട് ഡോഗാണ് സ്റ്റോണ്‍ ഭക്ഷിച്ചത്.
98 ാം ഹോട്ട് ഡോഗ് തീറ്റമത്സരം ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂബേര്ഗ് ഹോട്ട് ഡോഗ് ഭക്ഷിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു അകത്തും പുറത്തുമായി ഏകദേശം 40,000 ജനങ്ങള്‍ തീറ്റ മത്സരം കാണുവാന്‍ എത്തിച്ചേര്‍ന്നു. നിരവധി മത്സരങ്ങള്‍ ഇവിടെ നടക്കാറുണ്ടെങ്കിലും ഹോട്ട് ഡോഗ് തീറ്റമത്സരമാണ് പ്രശസ്തമായത്. സ്ത്രീകള്‍ക്കായി നടത്തിയ മത്സരത്തില്‍ 100 പൗണ്ട് തൂക്കമുള്ള സോണിയ തോമസ് മുപ്പത്തിയാറും ഒരു ഹോട്ട് ഡോഗിന്റെ മുക്കാല്‍ഭാഗവും കഴിച്ചു. മുപ്പത്തിയാറ് ഹോട്ട് ഡോഗ് ഭക്ഷിച്ച ജൂലിയറ്റ്ലി നേരിയ വ്യത്യാസത്തിനു രണ്ടാം സ്ഥാനത്തെത്തി. സ്ത്രീകളുടെ ഹോട്ട് ഡോഗ് തീറ്റമത്സരത്തില്‍ ജേതാവായ സോണിയ 5000 ഡോളര്‍ സമ്മാനത്തുകക്ക് അര്‍ഹയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: