Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പള്ളിയറ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:13 am IST
in Travel

പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചിലന്തിക്ഷേത്രം. പള്ളിയറ ക്ഷേത്രമെന്നും പറയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമാണ്‌ കൊടുമണ്‍. കൃഷിയ്‌ക്കും മലഞ്ചരക്ക്‌ വ്യാപാരത്തിനും പ്രസിദ്ധമായ ഈ ജില്ലയ്‌ക്ക്‌ ചിലന്തി അമ്പലത്തിന്റെ പേരില്‍ രാജ്യാന്തരപ്രശസ്തിയുണ്ട്‌. ക്ഷേത്രത്തിനടുത്ത്‌ റോഡരുകില്‍ ഗോപുരം. തൊട്ടടുത്ത്‌ മഹാകവി ശക്തിഭദ്രന്റെ സ്മാരകം. സാംസ്കാരികകേന്ദ്രവും മഹാകവിയുടെ പ്രതിമയും ഉണ്ട്‌. ശക്തിഭദ്രന്‍ ചെന്നീര്‍ക്കര സ്വരൂപത്തിലെ അംഗമായിരുന്നു. പണ്ട്‌ ഈ ക്ഷേത്രവും ചെന്നീര്‍ക്കര സ്വരൂപത്തിന്റെതായിരുന്നു. കൊടുമണ്‍ വില്ലേജില്‍ ചന്ദനപ്പള്ളിയായിരുന്നു ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ആസ്ഥാനം.

ആചാര്യചൂഡാമണി എന്ന സംസ്കൃത നാടക രചനയിലൂടെ ശക്തിഭദ്രന്‍ ഭാരതത്തിലെങ്ങും അറിയപ്പെട്ടു. അദ്ദേഹം ജഗദ്ഗുരു ശ്രീ ശങ്കരന്റെ സമകാലീനനായിരുന്നുവത്രേ. ആചാര്യചൂഡാമണി ശങ്കരാചാര്യസ്വാമികളെ വായിച്ചുകേള്‍പ്പിച്ചു. അതുകേട്ട മൗനവ്രതത്തിലായിരുന്ന സ്വാമികള്‍ ഒന്നും പറഞ്ഞഞ്ഞില്ല. അതിനാല്‍ നിരാശനായ ശക്തിഭദ്രന്‍ തന്റെ നാടകം ചുട്ടുകളയുകയാണുണ്ടായത്‌. മാസങ്ങള്‍ക്കുശേഷം ഒരു ദിവസം ശങ്കരാചാര്യ സ്വാമികള്‍ ശക്തിഭദ്രനെ കാണാനിടയായി. ആ നാടകത്തിന്റെ മഹത്വം സ്വാമികളുടെ നാമില്‍ നിന്നുതിര്‍ന്നപ്പോള്‍ നാടകം നശിപ്പിച്ചതില്‍ മനംനൊന്ത്‌ മഹാകവി വല്ലാതെ വേദനിച്ചു. ശങ്കരാചാര്യര്‍ തന്റെ ഓര്‍മ്മിയില്‍ നിന്നും നാടകം പറഞ്ഞുകൊടുത്തുവത്രേ. ശക്തിഭദ്രന്‍ പ്രതിഷ്ഠിച്ചുവെന്ന്‌ കരുതുന്ന വൈകുണ്ഠപുരം ക്ഷേത്രവും ഇതിനടുത്താണ്‌.

പടിഞ്ഞാറോട്ട്‌ ദര്‍ശനമാണ്‌ ഈ ക്ഷേത്രം. പ്രധാന വാതിലിനുമുന്‍പില്‍ കല്‍വിളക്കുകള്‍. അതിനടുത്ത്‌ കല്‍ത്തൂണുകള്‍. കൊത്തുപണികളുടെ വൈദഗ്ധ്യം തെളിയിക്കുന്നവ. ചുറ്റുമതിലിനകത്ത്‌ ശിഖരങ്ങള്‍ നീട്ടി നില്‍ക്കുന്ന നെന്മേനിവാക, ശ്രീകോവിലില്‍ നിറയെ ചെറുതും വലുതുമായ ചിലന്തികള്‍. ക്ഷേത്രത്തിനടുത്ത്‌ നിന്നാല്‍ ചിലന്തികളുടെ ശബ്ദം കേള്‍ക്കുകയുമാകാം.

ചെന്നീര്‍ക്കര സ്വരൂപത്തിലെ ഒരു രാജകുമാരിയെ എന്തോ കാരണത്താല്‍ അറയില്‍ അടച്ചിട്ട്‌ ശിക്ഷിച്ചു. പോരെങ്കില്‍ ചിലന്തി അരിച്ചുപോകട്ടെ എന്ന്‌ ശപിക്കുകയും ചെയ്തു. ആ സ്ത്രീയുടെ ശരീരത്തെ പൊതിഞ്ഞ്‌ ചിലന്തികളുണ്ടായിരുന്നു. കുളിക്കാന്‍ പോകേണ്ടിവരുമ്പോള്‍ മക്കളെ എനിക്ക്‌ കുളിക്കണം എന്ന്‌ പറഞ്ഞാല്‍ മതി ചിലന്തികളെല്ലാം ഇറങ്ങിപ്പോകും. കുളിച്ചുകഴിയുമ്പോള്‍ വീണ്ടും അവയെല്ലാം ദേഹത്തെത്തുകയും ചെയ്യും. ഇതായിരുന്നു പതിവ്‌. ഒടുവില്‍ അവര്‍ തന്നെ ഒരു വലിയ ചിലന്തിയായി മാറി. അവിടെ ദേവീസാന്നിധ്യം കണ്ടെത്തുകയും ക്ഷേത്രം പണിയുകയും ചെയ്തു. എന്നാല്‍ രാജകുമാരി തപസ്സിരുന്നതാണെന്നും ഐതിഹ്യത്തില്‍ വ്യത്യാസമുണ്ട്‌.

ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി ദുര്‍ഗയാണ്‌. ഭഗവതിയെ ദര്‍സിച്ചശേഷം സന്നിധാനത്തെ പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ശിവനും രക്ഷസ്സും ഉണ്ട്‌. മൂന്നുപൂജ. പ്രധാന വഴിപാടുകള്‍ക്കുപുറമെ ചിലന്തി വിഷത്തിന്‌ മലര്‍നിവേദ്യമാണ്‌. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഈ ക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങള്‍ എത്താറുണ്ട്‌. ഈ പ്രദേശത്തുള്ളവര്‍ ദേവിയെ സങ്കല്‍പിച്ചുകൊണ്ട്‌ ഭസ്മം ശരീരത്തിലിട്ടാല്‍ ചിലന്തിവിഷം പമ്പകടക്കുമെന്ന്‌ അനുഭവസ്ഥര്‍. ഈ പ്രദേശത്ത്‌ ജനിച്ചവര്‍ക്ക്‌ ചിലന്തിവിഷം ഏല്‍ക്കാറില്ല. ചിലന്തികളെ അവര്‍ കൊല്ലുകയുമില്ല.

വൃശ്ചികമാസത്തിലെ കാര്‍ത്തികയ്‌ക്കാണ്‌ ഉത്സവം. അനേകനൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചെന്നീര്‍ക്കര സ്വരൂപത്തിന്റേയിരുന്നു ക്ഷേത്രം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റേതാണ്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.