Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രളയക്കെടുതി: മരണസംഖ്യ കണക്കുകള്‍ക്കുമപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 11:57 am IST
inIndia

ന്യൂദല്‍ഹി: ഹിമാലയത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം കണക്കുകള്‍ക്കുമപ്പുറത്തേക്ക്‌. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകാനാണ്‌ സാധ്യത.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികവിഭാഗങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്‌ 80000 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ്‌ പറയുന്നത്‌. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാല്‍ കൃത്യമായ മരണസംഖ്യ കണക്കാക്കാനാവില്ലെന്നാണ്‌ ദുരന്തനിവാരണസേനയും കരസേനയും വെളിപ്പെടുത്തുന്നത്‌. തീര്‍ത്ഥാടക കാലമായ മെയ്‌-ജൂണ്‍ മാസങ്ങളില്‍ ചാര്‍ധാം ദര്‍ശനത്തിനെത്തുന്നത്‌ ലക്ഷങ്ങളാണ്‌. വലിയ സംഘങ്ങളായി എത്തുന്നവര്‍ക്കു പുറമേ ചെറുസംഘങ്ങളും തനിയെ എത്തുന്നവരുമുണ്ട്‌. ഇവരുടെ കൃത്യമായ വിവരം ലഭിക്കുന്നതു അസാധ്യമായ കാര്യമാണ്‌.

വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മതിയായ ഭക്ഷണവും വസ്ത്രവും വെള്ളവും ലഭിക്കാതെ വിഷമിക്കുകയാണ്‌. അഞ്ച്‌ ദിവസമായി ഇവിടങ്ങളില്‍ വൈദ്യുതിബന്ധവുമില്ല. പുറംലോകവുമായി ബന്ധപ്പെടുന്നതിന്‌ യാതൊരു മാര്‍ഗ്ഗവുമില്ലാതായതോടെ സ്ത്രീകളും കുട്ടികളുമടക്കം കടുത്ത മാനസികസമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുകയാണ്‌.

ചാര്‍ധാം എന്നറിയപ്പെടുന്ന ബദരീനാഥ്‌, കേദാര്‍നാഥ്‌, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്കുപോയ പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ അപകടത്തില്‍ പെട്ടിരിക്കുന്നത്‌. നാലു കേന്ദ്രങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവര്‍ക്കു പുറമേ യാത്രാമധ്യേ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്‌. യമുനോത്രിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയുള്ള ദംതയില്‍ 25,000 ത്തോളം തീര്‍ഥാടകരാണ്‌ കുടങ്ങിക്കിടക്കുന്നത്‌.

കേദാര്‍നാഥിലാണ്‌ പ്രളയം ഏറ്റവുമധികം നാശം വിതച്ചത്‌. പ്രദേശത്തെ 60 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. തീര്‍ത്ഥാടകര്‍ എത്തിയാല്‍ താമസിക്കുന്ന 90 ധര്‍മ്മശാലകള്‍ പൂര്‍ണമായും ഇല്ലാതായി. മന്ദാകിനി നദിയുടെ താണ്ഡവത്തില്‍ ക്ഷേത്രശ്രീകോവിലും ശിവഭഗവാന്റെവിഗ്രഹവും മാത്രമാണ്‌ ബാക്കിയായത്‌. ക്ഷേത്രത്തിലെ നൂറോളം വരുന്ന പൂജാരിമാരെപ്പറ്റിയും വിവരമില്ല. ഇവിട മാത്രം അയ്യായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക വിവരം. കേദാര്‍നാഥിലേക്കുള്ള വഴികളെല്ലാം തകര്‍ന്നതോടെ ആകാശമാര്‍ഗ്ഗം മാത്രമാണ്‌ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ മുന്നിലുള്ളത്‌.

കേദാര്‍നാഥില്‍ 15000ത്തോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്‌. ഇവരെ ജോഷിമഠിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റുന്നതിനായുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. കരസേനയുടെ മൗണ്ടന്‍ റെസ്ക്യൂ ടീമിനേയും പ്രദേശത്ത്‌ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. 22 ഹെലികോപ്റ്ററുകളാണ്‌ ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ മോശം കാലാവസ്ഥ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌.

ഉത്തരേന്ത്യയെ മുഴുവന്‍ വെള്ളപ്പൊക്ക ഭീതിയിലാക്കിക്കൊണ്ട്‌ ഗംഗ,യമുന,ശാരദ,ഖാഗ്ര,രാപ്തി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്‌. രണ്ടു ദിവസത്തിനകം മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പും ജനങ്ങളേയും രക്ഷാപ്രവര്‍ത്തകരേയും ആശങ്കയിലാക്കിയിട്ടുണ്ട്‌.

അതിനിടെ പ്രളയത്തെ തുടര്‍ന്ന്‌ ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സുപ്രീം കോടതി ഇന്നലെ നിര്‍ദേശം നല്‍കി. ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, മരുന്ന്‌, ഇന്ധനം എന്നിവ ഉടന്‍ ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.?

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

Kerala

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.