ജെയിനെവ: ക്രോയേഷ്യയ്ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനു ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളിന്റെ പിന്‍ബലത്തില്‍ 1-0ത്തിനാണ് അവര്‍ ക്രോയേഷ്യയെ മറികടന്നത്. മൂന്നു ദിവസത്തിനിടെ പോര്‍ച്ചുഗല്‍ നേടുന്ന രണ്ടാം ജയമാണിത്. വെള്ളിയാഴ്ച്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഷ്യയെയും പറങ്കപ്പട കീഴടക്കിയിരുന്നു.
പതിഞ്ഞതാളത്തില്‍ തുടങ്ങിയ കളിയില്‍ ഇരുടീമുകളും നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. 36-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് സില്‍വിയ നല്കി ക്രോസ് സില്‍വസ്റ്റര്‍ വലേര മനോഹരമായൊരു സ്പര്‍ശത്തിലൂടെ ക്രിസ്റ്റ്യാനോയ്ക്ക് മറിച്ചുനല്‍കി.
രണ്ടു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച പോര്‍ച്ചുഗീസ് നായകന് എതിര് വലകുലുക്കി (1-0). പിന്നാലെ ക്രിസ്റ്റ്യാനോയുടെ തകര്‍പ്പനൊരു ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ മികച്ചുനിന്നു. 80-ാം മിനിറ്റില്‍ വോജെ മിലിച്ചിന്റെ തകര്‍പ്പന്‍ ഒരു ഷോട്ട് വിഫലമായപ്പോള്‍ ക്രൊയേഷ്യന്‍ സംഘത്തിന് ഏറെക്കുറെ അര്‍ഹമായ സമനില നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: