തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് പറഞ്ഞു. ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. വേണ്ടിവന്നാല്‍ ചര്‍ച്ച നടത്തുമെന്നും തങ്കച്ചന് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: