Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പരിഷ്കരണ നടപടികള്‍ പാളി; സാമ്പത്തിക വളര്‍ച്ച ദശാബ്ദത്തിലെ താഴ്‌ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 06:11 pm IST
inBusiness

ന്യൂദല്‍ഹി: മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ്‌ നേരിട്ടു. അഞ്ച്‌ ശതമാനത്തില്‍ താഴെ വളര്‍ച്ചയാണ്‌ ആഭ്യന്തര ഉത്പാദനത്തില്‍ ഇക്കാലയളവില്‍ നേടിയത്‌. 4.8 ശതമാനമായിരുന്നു ജനുവരി-മാര്‍ച്ച്‌ കാലയളവിലെ വളര്‍ച്ച. 2012-13 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച അഞ്ച്‌ ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന വളര്‍ച്ചാ നിരക്കാണിത്‌.

സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി ഒട്ടനവധി പരിഷ്കരണ നടപടികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും അതെല്ലാം അപര്യാപ്തമാണെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ ജിഡിപി വളര്‍ച്ചാ നിരക്ക്‌ 5.1 ശതമാനമായിരുന്നു. 2002-03 സാമ്പത്തിക വര്‍ഷം ആയിരുന്നു ഇന്ത്യന്‍ സാമ്പത്തിക രംഗം നാല്‌ ശതമാനമെന്ന ഏറ്റവും താഴ്‌ന്ന വളര്‍ച്ചാ നിരക്കിലെത്തിയത്‌.

2012-13 സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന്‌ പാദങ്ങളില്‍ യഥാക്രമം 5.4 ശതമാനം, 5.2 ശതമാനം, 4.7 ശതമാനം എന്നിങ്ങനെയായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്‌. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ്‌ ഇത്‌ സംബന്ധിച്ച കണക്കുകള്‍ പുറത്ത്‌ വിട്ടത്‌. 2011-12 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ 6.2 ശതമാനമായിരുന്നു.

ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച 2.6 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 0.1 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഖാനി മേഖലയുടെ വളര്‍ച്ച 3.1 ശതമാനമായി ചുരുങ്ങി. തൊട്ട്‌ മുമ്പത്തെ സാമ്പത്തിക വര്‍ഷം 5.2 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്‌. കാര്‍ഷിക മേഖലയുടെ ഉത്പാദനം ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 1.4 ശതമാനമായിരുന്നു. തൊട്ട്‌ മുന്‍ വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്ക്‌ രണ്ട്‌ ശതമാനമായിരുന്നു.

2012-13 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരുന്നു-1.9 ശതമാനം. 2011-12 സാമ്പത്തിക വര്‍ഷം 3.6 ശതമാനം വളര്‍ച്ചയാണ്‌ കാര്‍ഷിക മേഖല നേടിയത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദതതില്‍ വൈദ്യുതി, ഗ്യാസ്‌, ജലസേചന മേഖലകളുടെ വളര്‍ച്ച 3.5 ശതമാനത്തില്‍ നിന്നും 2.8 ശതമാനമായി ഇടിഞ്ഞു. 2012-13 സാമ്പത്തിക വര്‍ഷം ഈ മേഖലകളുടെ മൊത്തം വളര്‍ച്ചാ നിരക്ക്‌ 4.2 ശതമാനമായിരുന്നു.

നിര്‍മാണ മേഖലയുടെ വളര്‍ച്ച ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 4.4 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 5.1 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയിലെ വളര്‍ച്ച 4.3 ശതമാനവും തോട്ട്‌ മുന്‍വര്‍ഷം 5.6 ശതമാനവുമായിരുന്നു. വ്യാപാരം, ഹോട്ടല്‍, ഗതാഗതം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചാ നിരക്ക്‌ ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 6.2 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ചാ നിരക്ക്‌ 6.4 ശതമാനത്തിലെത്തി. ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌ ഉള്‍പ്പെടെയുള്ള സേവന മേഖലകളുടെ വളര്‍ച്ചാ നിരക്ക്‌ നാലാം പാദത്തില്‍ 11.3 ശതമാനത്തില്‍ നിന്നും 9.1 ശതമാനത്തില്‍ എത്തി. 2012-13 സാമ്പത്തിക വര്‍ഷം സേവന മേഖലയുടെ മൊത്തം വളര്‍ച്ചാ നിരക്ക്‌ 8.6 ശതമാനമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.