Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിയമങ്ങള്‍ കാറ്റില്‍പറത്തി നഗരത്തില്‍ അനധികൃത ഷെഡുകള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2013, 09:33 pm IST
in Kollam

കൊല്ലം: ആയിരക്കണക്കിന്‌ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കന്റോണ്‍മെന്റ്‌ ഡിവിഷനിലെ കുറുവന്‍പാലം പ്രദേശത്ത്‌ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച്‌ അനധികൃത ഷെഡുകളും ആക്രികടകളും പെരുകുമ്പോഴും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.

കെട്ടിട നിര്‍മാണ ചട്ടങ്ങളും മറ്റു വ്യവസ്ഥകളും കാറ്റില്‍പറത്തി 400ലധികം അനധികൃത ഷെഡുകളും നഗരസഭയുടെ ലൈസന്‍സില്ലാത്ത നിരവധി ആക്രിക്കടകളും ഈ പ്രദേശത്ത്‌ കൂണുകള്‍ പോലെ ഉയരുകയാണ്‌. ഈ ആക്രിക്കടകളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍, പ്ലാസ്റ്റിക്‌ കുപ്പികള്‍, പ്ലാസ്റ്റിക്‌ കവറുകള്‍, ഉപയോഗ ശൂന്യമായ ഇലക്ട്രിക്‌ വയറുകള്‍ എന്നിവ ഉള്‍പ്പെടെ പരിസ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കുന്ന സാധനങ്ങള്‍ കൊണ്ടുവരികയും അധികം വരുന്ന ഇത്തരം സാധനങ്ങള്‍ റോഡുകളിലേക്കും നഗരസഭയുടെ തുറസായ ഓടകളിലേക്കും വലിച്ചെറിയുന്നതും കച്ചവടക്കാര്‍ പതിവാക്കിയിരിക്കുകയാണെന്ന്‌ കന്റോണ്‍മെന്റ്‌ പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

400 ഓളം അനധികൃത ഷെഡുകളില്‍ താമസിക്കുന്ന ആയിരത്തോളം തമിഴര്‍ നടത്തുന്ന മലമൂത്ര വിസര്‍ജ്യങ്ങള്‍ കക്കൂസില്‍ നിന്ന്‌ പൈപ്പ്‌ വഴി നഗരസഭയുടെ തുറസായ ഓടയിലേക്കാണ്‌ ഒഴുക്കി വിടുകയും ഇവിടെ നിന്ന്‌ ഇത്‌ അഷ്ടമുടിക്കായലില്‍ എത്തിച്ചേരുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രദേശത്തെ കിണര്‍ വെള്ളം മലിനപ്പെടാനും ഇത്‌ കാരണമാവുകയാണ്‌.

മാലിന്യങ്ങള്‍ തള്ളുന്നത്‌ മൂലം ഒഴുക്ക്‌ നിലച്ച ഓടകളില്‍ ഇവ മാസങ്ങളോളം കെട്ടിക്കിടന്ന്‌ ദുര്‍ഗന്ധം വമിക്കുകയും പല തരത്തിലുള്ള സാംക്രമിക രോഗങ്ങളും അജ്ഞാത രോഗങ്ങളും ഇവിടെ പടര്‍ന്ന്‌ പിടിക്കുന്നതും പതിവായിരിക്കുകയാണ്‌. ഒരു വര്‍ഷം മുമ്പ്‌ ഇവിടത്തെ ഒരു മുന്‍ കൗണ്‍സിലറുടെ സഹോദരന്റെ മകന്‍ ഇതുമൂലമുണ്ടായ മാരക രോഗം ബാധിച്ച്‌ മരണപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരായ ചില വ്യക്തികളും അവരുടെ ബന്ധുക്കളുമാണ്‌ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായി ഷെഡുകള്‍ നിര്‍മിച്ച്‌ കൊടുത്തതെന്ന്‌ പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു. ഒരു മുറിക്ക്‌ 800 രൂപ മുതല്‍ 1000 രൂപ വരെ മാസ വാടക ഇനത്തില്‍ ഈടാക്കിക്കൊണ്ട്‌ ലക്ഷങ്ങളാണ്‌ ഇക്കൂട്ടര്‍ സമ്പാദിക്കുന്നത്‌. വാടക ഇനത്തില്‍ നഗരസഭക്ക്‌ കിട്ടേണ്ട ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇക്കൂട്ടര്‍ ഇല്ലാതാക്കുന്നത്‌. ഇത്തരം അനധികൃത ആക്രിക്കടകളെയും ഷെഡുകളെയും കുറിച്ച്‌ നഗരസഭാധികൃതര്‍ക്ക്‌ ജനങ്ങള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ആക്രി കടകളിലെ പ്ലാസ്റ്റിക്‌ കുപ്പികളും കവറുകളും പഴകിയ ഇലക്ട്രിക്‌ വയറുകളും മറ്റും റോഡില്‍ പരസ്യമായി നിക്ഷേപിച്ച്‌ കത്തിച്ചപ്പോള്‍ ഇത്‌ ചോദ്യം ചെയ്ത സ്ഥലവാസികളായ ചിലരെ ആക്രികട മുതലാളിമാരും ഇവരുടെ കൂട്ടാളികളായ തമിഴന്മാരും സംഘം ചേര്‍ന്ന്‌ മര്‍ദിച്ചവശരാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ സ്ഥലവാസികള്‍ ചേര്‍ന്ന്‌ കന്റോണ്‍മെന്റ്‌ പൗരസമിതി എന്ന പേരില്‍ സംഘടന രൂപവത്ക്കരിച്ച്‌ രംഗത്തിറങ്ങിയത്‌.

കുറവന്‍പാലം പ്രദേശത്ത്‌ നിന്ന്‌ ആക്രികടകളും ഷെഡുകളും നീക്കം ചെയ്യണമെന്നും പരിസ്ഥിതി മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ എന്നിവര്‍ക്ക്‌ പൗരസമിതി ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്‌. ആക്രിക്കച്ചവടത്തിന്‌ തമിഴ്‌നാട്ടില്‍ നിന്നും ഇവിടെ എത്തിയിട്ടുള്ളവരില്‍ ഏറെ പേരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്‌. ആക്രികച്ചവടത്തിന്റെ മറവില്‍ ഇവിടം ഇവര്‍ ഒളിത്താവളമായി മാറ്റിയിരിക്കുകയാണെന്നും പരാതി ശക്തമായിട്ടുണ്ട്‌. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട്‌ ആയിരത്തോളം വരുന്ന തമിഴന്മാര്‍ പ്രദേശത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാക്കിയിരിക്കുകയാണെന്ന്‌ പൗരസമിതി ഭാരവാഹികള്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി വി അനില്‍കുമാര്‍, എ കബീര്‍, എസ്‌ മനേഷ്കുമാര്‍, അനിയന്‍ കുഞ്ഞ്‌ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.