റെയ്ഹാന്‍ലി: സിറിയന്‍ അതിര്‍ത്തിയായ അങ്കാരയില്‍ നടന്ന ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിന് പുറകില്‍ സിറിയയാണെന്ന് തുര്‍ക്കി. 43 ലധികം പേര് കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ദമാസ്കസ് ഗ്രൂപ്പുകള്‍ക്കാണെന്നും എന്തുവില കൊടുത്തും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തുര്‍ക്കി വെളിപ്പെടുത്തി.
സ്ഫോടനത്തില്‍ പരുക്കേറ്റവരെയും പൊള്ളലേറ്റവരെയും തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്. സിറിയന്‍ അഭയാര്‍ഥികളെയും വിമതരെയും പാര്‍പ്പിച്ചിരുന്ന പ്രദേശത്താണ് തീവ്രസ്ഫോടനങ്ങളുണ്ടായത്. ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായി. ഇരട്ടസ്ഫോടനത്തില്‍ കുറഞ്ഞത് 43 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും 100ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി ബെസിര്‍ അട്ടാലെ വ്യക്തമാക്കി. പരുക്കേറ്റ നിരവധി പേരുടെ നില അതീവഗുരുതരമാണ്.
ഈ ആക്രമണത്തിന് പുറകില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും സംഘടനയെയും തിരിച്ചറിയേണ്ടതുണ്ടെന്ന് മന്ത്രി മുഅമ്മര്‍ ഗുലര്‍ ദേശീയ ടെലിവിഷനോട് പറഞ്ഞു. ഇതിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സിറിയന്‍ ഭരണകൂടവുമായും രഹസ്യാന്വേഷണ വിഭാഗവുമായും ബന്ധമുണ്ടെന്ന കാര്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോ അംഗം കൂടിയായ തുര്‍ക്കി സിറിയയില്‍ ബാഷര്‍ അല്‍ അസദ് പ്രസിഡന്റായതോടെ അവരില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. മാത്രമല്ല 2011 മുതല്‍ സിറിയയില്‍ പ്രസിഡന്റിനെതിരായ വിമതര്‍ നടത്തുന്ന പ്രക്ഷോഭത്തെ തുര്‍ക്കി പിന്തുണയ്ക്കുന്നുമുണ്ട്. സിറിയന്‍ വിമതര്‍ അങ്കാര കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ദമാസ്കസ് നിരവധി തവണ തുര്‍ക്കി മണ്ണില്‍ ആക്രമണപരമ്പര നടത്തിയതായും ആരോപണമുണ്ട്.
ശനിയാഴ്ചത്തെ ആക്രമണം നടത്തിയവര്‍ സിറിയയില്‍ നിന്നും തുര്‍ക്കിയിലെത്തിവരല്ലെന്നും അവര്‍ രാജ്യത്ത് നേരത്തെ തന്നെയുണ്ടായിരുന്നെന്നും അട്ടാലെ പറഞ്ഞു. വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനായി പ്രവിശ്യാ ഗവര്‍ണറെ റെയ്ഹാനിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഗുലര്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണം അറുപതിനായിരത്തോളം പേര് താമസിക്കുന്ന ചെറുപട്ടണമായ റെയ്ഹാനിലെ ജനജീവിതം തകര്‍ത്തു. സ്ഫോടനം നടന്നതോടെ തുര്‍ക്കിയിലെ യുവാക്കളും സിറിയന്‍ അഭയാര്‍ഥികളുമായി ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി അവസാനം പോലീസ് ആകാശത്തേക്ക് വെടിവച്ചു.
സ്ഫോടനം യാദൃശ്ചികമല്ലെന്ന് ബെര്‍ലിനില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന വിദേശകാര്യമന്ത്രി അഹമെത് ദാവുതൊഗ്ലു പറഞ്ഞു. സിറിയന്‍ പ്രശ്നപരിഹാരത്തിനായി രാജ്യാന്തര നയതന്ത്രശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ലോകം മുഴുവനും സിറിയന്‍ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കവെ ഇത് യാദൃശ്ചികമെന്ന് കരുതാനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരം ലഭിക്കാതെ ഇതൊന്നും മറഞ്ഞുപോകില്ലെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ തീര്‍ച്ചയായും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
അസദ് ഭരണത്തിന് നാമമാത്രമായ പിന്തുണ ലഭിക്കുന്നത് അമേരിക്ക, റഷ്യ തുടങ്ങിയ ഭരണകൂടങ്ങളില്‍ നിന്നാണ്. യുഎന്‍ കണക്കനുസരിച്ച് 2011 മാര്‍ച്ച് മുതല്‍ ഇതുവരെ 70,000ലധികം ആള്‍ക്കാരാണ് സിറിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തുതന്നെ റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമായി നയതന്ത്രതലത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തുര്‍ക്കി പ്രധാനമന്ത്രി റെസിപ് തായിപ് ഇര്‍ഡോഗന്‍ ഈ മാസം ആദ്യം അസദിനെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒട്ടുമിക്കതും സ്ഫോടനത്തെ തള്ളിപ്പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിയോസ് ഹോളണ്ട് കടുത്തഭാഷയില്‍ അവരെ വിമര്‍ശിച്ചപ്പോള്‍ യുഎന്‍ തലവന്‍ ബാന്‍ കി-മൂണ്‍ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുര്‍ക്കിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അതേസമയം സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെ ദേശീയ സഖ്യം ഈ സ്ഫോടനം തുര്‍ക്കിക്കും സിറിയയ്ക്കും ഇടയില്‍ വിടവുണ്ടാക്കാനാണെന്ന് ആരോപിച്ചു. സിറിയന്‍ ജനതയ്ക്ക് മികച്ച പിന്തുണ നല്കുന്ന തുര്‍ക്കിയിലെ ജനങ്ങളോടുള്ള പ്രതികാരമാണിതെന്നും സഖ്യം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: