Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്വര്‍ണ വില്‍പന: ബാങ്കുകള്‍ ആര്‍ബിഐ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 10:05 pm IST
inBusiness

കൊച്ചി: സ്വര്‍ണ വില്‍പനയുമായി ബന്ധപ്പെട്ട്‌ സേവനം നടത്തുന്ന ബാങ്കുകള്‍ ആര്‍ബിഐ നിരീക്ഷണത്തില്‍. സ്വര്‍ണനാണയ വില്‍പന, സ്വര്‍ണാനുബന്ധ നിക്ഷേപ-ഉത്പന്ന വിപണനം തുടങ്ങിയവ നടത്തുന്ന ദേശസാല്‍കൃത-സ്വകാര്യ-വിദേശ ബാങ്കുകളെയാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഉപഭോക്തൃ മേഖലയില്‍ നിന്നുള്ള പരാതികള്‍, വിപണിയിലുണ്ടാകുന്ന അനിയന്ത്രിതാവസ്ഥ, വില്‍പന വില ചാഞ്ചാട്ടം, നിക്ഷേപക താത്പര്യം, തുടങ്ങിയവ കണക്കിലെടുത്താണ്‌ ആര്‍ബിഐ ബാങ്കുകളെ നിരീക്ഷിക്കുന്നത്‌. രാജ്യത്തെ 30 ഓളം ബാങ്കുകളാണ്‌ നോഡല്‍ നിരീക്ഷണ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്‌.

കൂടാതെ ആക്സിസ്‌ ബാങ്ക്‌, എച്ച്ഡിഎഫ്സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌ എന്നീ സ്വകാര്യ ബാങ്കുകളുടെ സ്വര്‍ണ ഇടപാടുകളെ കുറിച്ച്‌ അന്വേഷണത്തിനും ആര്‍ബിഐ നടപടി തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ സ്വര്‍ണ വില്‍പന വര്‍ധിക്കുകയും സുരക്ഷിത നിക്ഷേപമായി ശക്തിപ്രാപിക്കുകയും ചെയ്തതോടെയാണ്‌ വിദേശത്ത്‌ നിന്ന്‌ ഇറക്കുമതി ചെയ്ത നാണയ രൂപത്തിലാക്കിയുള്ള സ്വര്‍ണ വില്‍പനയ്‌ക്ക്‌ ബാങ്കുകള്‍ക്ക്‌ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും അനുമതി നല്‍കിയത്‌. രാജ്യത്തേയ്‌ക്കുള്ള അനിയന്ത്രിത സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനും വ്യക്തമായ ഇറക്കുമതി തോത്‌ ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക്‌ സ്വര്‍ണ ലഭ്യത ഉറപ്പ്‌ വരുത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി.

എന്നാല്‍ ബാങ്കുകള്‍ വഴി വില്‍പന നടത്തുന്ന സ്വര്‍ണം ഉദ്യോഗസ്ഥരും നിക്ഷിപ്ത താത്പര്യക്കാരും പ്രത്യേക സംഘവും കൈക്കലാക്കുന്നതായും ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നില്ലെന്നും വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. സംശുദ്ധ സ്വര്‍ണ വില്‍പനയും സ്വര്‍ണ നിക്ഷേപ പദ്ധതികളും അട്ടിമറിക്കപ്പെടുന്നുവെന്ന കണ്ടെത്തലാണ്‌ ബാങ്കുകള്‍ക്ക്‌ മേല്‍ റിസര്‍വ്‌ ബാങ്ക്‌ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നതായാണ്‌ ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം സ്വര്‍ണ വിപണിയിലുണ്ടാക്കിയ സുരക്ഷിത നിക്ഷേപ പ്രഭാവം കുത്തനെയുള്ള വില തകര്‍ച്ചയിലും തകര്‍ക്കാനായിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ ധനകാര്യ വകുപ്പ്‌ ഇറക്കുമതി സ്വര്‍ണത്തിനുള്ള അടിസ്ഥാന നിരക്ക്‌ വര്‍ധിപ്പിച്ചത്‌ സ്വര്‍ണ നിക്ഷേപകരിലും വിപണിയിലും ഉയര്‍ന്ന വില നിലവാരം പിടിച്ചുനിര്‍ത്തുവാനും സഹായകമായി.

2012 ല്‍ 864 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത ഇന്ത്യയില്‍ 2013 ല്‍ 900 ടണ്‍ ഇറക്കുമതി നടക്കുമെന്നാണ്‌ ഔദ്യോഗിക വിലയിരുത്തല്‍. ആഭരണം , സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെ വില്‍പനയില്‍ വന്‍ വളര്‍ച്ചയാണ്‌ വിപണി കേന്ദ്രങ്ങളും പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയിലേക്കുള്ള ഇറക്കുമതി സ്വര്‍ണത്തിനുള്ള അടിസ്ഥാന വില ധന വകുപ്പ്‌ 10 ഗ്രാമിന്‌ 449 ഡോളര്‍ എന്നത്‌ 479 ഡോളറായാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഇറക്കുമതി ചുങ്കം മറ്റ്‌ അനുബന്ധ ചെലവുകള്‍ ചേര്‍ത്താല്‍ വില 505 ഡോളറായി വര്‍ധിക്കും. ആഗോള വിപണിയില്‍ തങ്കം ഔണ്‍സിന്‌ 430-440 ഡോളറാണ്‌ വില. ഇന്ത്യന്‍ ഇറക്കുമതി സ്വര്‍ണത്തിന്റെ നിലവിലെ വില 10 ഗ്രാമിന്‌ 27500 രൂപയായിരിക്കുമെന്നാണ്‌ വ്യാപാരികളുടെ കണക്ക്‌. സ്വര്‍ണ വിപണിയിലുണ്ടാകുന്ന വില്‍പന വില ചാഞ്ചാട്ടവും ഊഹക്കച്ചവടക്കാരുടെ ഇടപെടലുകളും യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്ന്‌ വ്യാപാര കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. അക്ഷയ തൃതീയ വില്‍പന പ്രതീക്ഷയുള്ള സ്വര്‍ണ വില്‍പന സംവിധാനത്തില്‍ ബാങ്കുകളുടെ നിരീക്ഷണം ഏറെ ചര്‍ച്ചാ വിഷയമാണ്‌. ആര്‍ബിഐ നടപടി ബാങ്കുകളിലെ സ്വര്‍ണ വില്‍പനയിലും നിക്ഷേപ പദ്ധതിയ്‌ക്കും കൂടുതല്‍ വിശ്വാസ്യതയും കരുത്തും പകരുമെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.