Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റ്‌ സ്വാധീനം കൂടുന്നു; പദ്ധതികള്‍ ഫലം കണ്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:23 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത്‌ മാവോയിസ്റ്റ്‌ സ്വാധീനം അപകടകരമാംവിധം വര്‍ദ്ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിലയിരുത്തല്‍. മാവോയിസ്റ്റ്‌ സ്വാധീനമേഖലകളില്‍ വികസനപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ വീഴ്ച വന്നതായി ഇടതു തീവ്രവാദത്തേപ്പറ്റിയുള്ള മേല്‍നോട്ട സമിതിയോഗം അഭിപ്രായപ്പെട്ടു. കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ മാവോയിസ്റ്റ്‌ സ്വാധീനത്തെ കുറയ്‌ക്കാനാണ്‌ യോഗതീരുമാനം. ഇതുസംബന്ധിച്ച്‌ പദ്ധതികളുടെ രൂപരേഖയും ദല്‍ഹിയില്‍ ചേര്‍ന്ന യോഗം തയ്യാറാക്കി.

മൊബെയില്‍ ആശുപത്രികളും റസിഡന്‍ഷ്യല്‍ സ്കൂളുകളും മേഖലയില്‍ സ്ഥാപിക്കുക വഴി ഗ്രാമീണരിലെ മാവോയിസ്റ്റ്‌ അനുകൂല മനോഭാവം മാറ്റിയെടുക്കാമെന്ന വിലയിരുത്തലിലാണ്‌ സമിതി. മലേറിയ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ദ്ധിച്ചതിനാല്‍ ആശുപത്രികളുടെ സേവനം മേഖലകളില്‍ ലഭ്യമാക്കുന്നതിനെ മാവോയിസ്റ്റുകള്‍ക്ക്‌ ശക്തമായി എതിര്‍ക്കാനാവില്ലെന്ന വിലയിരുത്തലിലാണ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ മൊബെയില്‍ ആശുപത്രികള്‍ എന്ന നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കണം. ഇതിനുള്ള നിര്‍ദ്ദേശം കാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്‌ ആരോഗ്യമന്ത്രാലയത്തിന്‌ നല്‍കിയിട്ടുണ്ട്‌. ഗ്രാമീണ മേഖലകളില്‍ രണ്ടായിരം കുട്ടികള്‍ക്കു താമസിച്ചു പഠിക്കാന്‍ കഴിയുന്ന തരത്തിലുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക്‌ ഹോസ്റ്റല്‍ സൗകര്യമൊരുക്കുന്നതിന്‌ കൂടുതല്‍ ഫണ്ട്‌ അനുവദിക്കും. എന്നാല്‍ ഇത്തരം മേഖലകളിലേക്കായി യോഗ്യരായ അധ്യാപകരുടെ കുറവാണ്‌ ഗിരിവര്‍ഗ്ഗക്ഷേമമന്ത്രാലയം നേരിടുന്ന വെല്ലുവിളി.

മാവോയിസ്റ്റ്‌ സ്വാധീനം ഏറ്റവുമധികം വര്‍ദ്ധിച്ച എണ്‍പതിലധികം ജില്ലകളില്‍ അഞ്ച്‌ ഹെക്ടര്‍ വീതം വനഭൂമി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ഇതോടെ 1776 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാനാകും. 12898 ഗ്രാമങ്ങളില്‍ പോസ്റ്റ്‌ ഓഫീസുകള്‍ സ്ഥാപിക്കുകയും വിവിധ പ്രദേശങ്ങള്‍ ബന്ധപ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇതിനുപുറമേ മേഖലകളില്‍ 2200 മൊബെയില്‍ടവറുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുമായി ടെലിക്കോം മന്ത്രാലയവും രംഗത്തുണ്ട്‌. 3000 കോടി രൂപയുടെ പദ്ധതിയാണ്‌ മാവോയിസ്റ്റ്‌ ജില്ലകളില്‍ മൊബെയില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി മുടക്കുന്നത്‌. പൂര്‍ണ്ണമായും രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ്‌ ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്‌.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 200 ജില്ലകളാണ്‌ മാവോയിസ്റ്റ്‌ സ്വാധീനപ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്‌. ആന്ധ്രാപ്രദേശ്‌, പശ്ചിമബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഢ്‌, ഝാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളും മാവോയിസ്റ്റുകള്‍ സമാന്തര ഭരണവ്യവസ്ഥ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്‌. നേപ്പാളില്‍ നിന്നും മഹാരാഷ്‌ട്രയും ഗുജറാത്തും വരെ നീളുന്ന ‘ചുവപ്പന്‍ ഇടനാഴി’ക്കു വേണ്ടിയുള്ള മാവോയിസ്റ്റ്‌ ശ്രമം ഏറെ മുന്നോട്ടു പോയ ശേഷം കഴിഞ്ഞവര്‍ഷമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ നടപടികള്‍ ആരംഭിച്ചത്‌. എന്നാല്‍ വികസനം എത്തിനോക്കാത്ത രാജ്യത്തെ ഗ്രാമീണമേഖലകളില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ സംഘടിപ്പിക്കാനും സര്‍ക്കാര്‍വിരുദ്ധ വികാരം വളര്‍ത്താനും മാവോയിസ്റ്റുകള്‍ക്ക്‌ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്‌.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.