Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വതന്ത്ര വ്യാപാരക്കരാര്‍ രാജ്യതാത്പര്യത്തിന്‌ വിരുദ്ധം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 12:31 am IST
inIndia

ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിലേ ര്‍പ്പെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യതാത്പര്യത്തിന്‌ വിരുദ്ധമാണെന്ന്‌ ബിജെപി. പാര്‍ലമെന്റിലും പ്രതിപക്ഷത്തോടും ചര്‍ച്ച നടത്താതെ കരാര്‍ ഒപ്പിടുന്നതിനായി പ്രധാനമന്ത്രി വിദേശത്തേക്കു പോയതിനെ ബിജെപി നേതാവ്‌ മുരളീമനോഹര്‍ ജോഷി അതിനിശിതമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ നേരിട്ടു ബാധിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കു കേന്ദ്രം തയ്യാറാകാത്തത്‌ പ്രതിഷേധാര്‍ഹമാണ്‌. സാമ്പത്തികവിദഗ്ധരുമായും സര്‍ക്കാര്‍ കരാറിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടില്ല. ഇന്ത്യയ്‌ക്ക്‌ യാതൊരു നേട്ടവും പുതിയ കരാര്‍ മൂലം ഉണ്ടാകുന്നില്ലെന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മുരളീമനോഹര്‍ ജോഷി വ്യക്തമാക്കി.

ബജറ്റ്‌ സെഷന്റെ രണ്ടാം പകുതിയില്‍ യൂറോപ്യന്‍യൂണിയനുമായി ഇന്ത്യ ഏര്‍പ്പെടുന്ന സ്വതന്ത്രവ്യാപാര കരാറിനെപ്പറ്റി ചര്‍ച്ച നടത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചിട്ടുണ്ട്‌. കരാറിലെ വ്യവസ്ഥകളെപ്പറ്റി കേന്ദ്രം വ്യക്തമാക്കുകയും കരാര്‍ ആഘാതപഠനം നടത്തുകയും വേണം. രാഷ്‌ട്രീയമായ സമവായമുണ്ടാകാതെ കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകരുത്‌. ഇന്ത്യയിലെ ചെറുകിട-പാല്‍-കൃഷി മേഖലകളെ കരാര്‍ ബാധിക്കരുത്‌. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും കാര്‍ഷിക സ്വയംപര്യാപ്തതയെയും തകര്‍ക്കുന്ന നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ബിജെപി ഉന്നയിച്ചു.

യൂറോപ്യന്‍ യൂണിയനിലെ കാര്‍ഷികമേഖലയിലെ ഇറക്കുമതിയുടെ 69 ശതമാനവും കാര്‍ഷികേതര മേഖലയില്‍ 65 ശതമാനവും നികുതിരഹിതമായി നിലവില്‍ ഇന്ത്യയ്‌ക്കു മുന്നില്‍ തുറന്നു കിടക്കുകയാണ്‌. ഇതിനുപകരമായി 90ശതമാനം ഇന്ത്യന്‍ മാര്‍ക്കറ്റും യൂറോപ്യന്‍യൂണിയനു തുറന്നു നല്‍കേണ്ടിവരും.

യൂറോപ്യന്‍യൂണിയനിലെ രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക്‌ അവര്‍ ലഭ്യമാക്കുന്ന സബ്സിഡികള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച യാതൊരു ഉറപ്പുകളും ഇന്ത്യക്ക്‌ ലഭിച്ചിട്ടുമില്ല. ഇത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ കാര്‍ഷിക-കൃഷിഅടിസ്ഥാന വ്യവസായങ്ങള്‍ക്ക്‌ വളരെ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ പ്രധാന ഉത്പാദനമേഖലകളായ പാല്‍, കോഴിവളര്‍ത്തല്‍, പഞ്ചസാര, ഗോതമ്പ്‌, എണ്ണകൃഷി, മത്സ്യകൃഷി എന്നിവയെ യൂറോപ്യന്‍ ഉത്പന്നങ്ങളുടെ കടന്നുകയറ്റം ഗുരുതരമായി ബാധിക്കും. യൂറോപ്യന്‍ യൂണിയന്‌ നിലവിലുള്ളതിലും ഇരട്ടിവളര്‍ച്ച സ്വതന്ത്രവ്യാപാരകരാര്‍ വഴി ലഭിക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടം തുണി, തുകല്‍ വ്യവസായത്തിലൊതുങ്ങുമെന്നും മുരളീമനോഹര്‍ജോഷി വ്യക്തമാക്കി.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.