കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുറുപ്പുചീട്ടായിരിക്കും സുനില്‍ നരയനെന്ന് ഗാംഗുലി പറഞ്ഞു. സുവര്ണവിരലുകളുള്ള ബൗളര്‍ എന്നായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള മത്സരശേഷം നരെയനെ ദാദ വിശേഷിപ്പിച്ചത്.
ബാറ്റിംഗില്‍ ഗംഭീറാണ് കൊല്‍ക്കത്തയുടെ നട്ടെല്ലെങ്കില്‍ ബൗളിംഗില്‍ നരെയനാവും കൊല്‍ക്കത്തയുടെ തുരുപ്പുചീട്ട്. കഴിഞ്ഞ വര്‍ഷവും നരെയന് തന്നെയായിരുന്നു കൊല്‍ക്കത്തയുടെ ബൗളിംഗ് കുന്തമുന. ഇത്തവണയും അതില്‍ മാറ്റമുണ്ടാവില്ലെന്നും ഗാംഗുലി പറഞ്ഞു.
ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടങ്ങാനായത് കൊല്‍ക്കത്തയ്ക്ക് ഗുണകരമാണ്. ആ വിജയാവേശം തുടരുക എന്നതാണ് പ്രധാനം. ബൗളിംഗാണ് കൊല്‍ക്കത്തയുടെ ശക്തി. ഡെയര്‍ ഡെവിള്‍സ്് നിരയില്‍ വീരേന്ദര്‍ സേവാഗിന്റെ അഭാവം പ്രകടമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: