ചെന്നൈ: രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവമുയര്‍ത്തിയ വിവാദങ്ങളുടെ അലയൊലിയടങ്ങും മുന്‍പെ സമാ നമായ മറ്റൊരു സംഭവം. തമിഴ്നാട് തീരത്ത് മത്സ്യബന്ധ ബോട്ടില്‍ വിദേശ കാപ്പിലിടിച്ച് ഒരു തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ജര്‍മന്‍ നാവികരെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. എംവി ഗ്രിയറ്റ്ജ് എന്ന ചരക്കു കപ്പലിന്റെ ക്യാപ്റ്റന്‍ ആല്‍ബ്രഷ്ട് വോള്സ്ഗാങ്ങ് (46), സെക്കന്റ് ഓഫീസര്‍ സ്റ്റീഫന്‍ ഹിങ്ക്സോത് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം നല്‍കിയെങ്കിലും തീരംവിട്ടു പോകുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്. പാസ് പോര്‍ട്ടുകള്‍ കൈമാറാനും ഇരുവരോടും കോടതി നിര്‍ദേശിച്ചു.
മാര്‍ച്ച് 16നായിരുന്നു കേസിനാസ്പദമായ സംഭവം. കാശിമേഡുവില് നിന്നുള്ള മത്സ്യബന്ധന ബോട്ടിനെ ചെന്നൈ തീരത്തു നിന്ന് 10നോട്ടിക്കല്‍ മെയില്‍ അകലെവച്ച് ആന്റിഗ്വ ബര്ബുഡയുടെ പതാകയുള്ള ചരക്കു കപ്പല്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 430ഓടെ ബോട്ട് നിര്‍ത്തിയിട്ട് തൊഴിലാളികള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തവെയാണ്അപ്രതീക്ഷിതമായി കപ്പല്‍ ഇടിച്ചത്. അപകടത്തില്‍ ആനന്ദന് എന്നയാളിനു ജീവന് നഷ്ടപ്പെട്ടു. തുടര്‍ന്ന് തടിതപ്പാന്‍ ശ്രമിച്ച കപ്പലിനെ തീരസംക്ഷണ സേനയും മെര്‍ക്കെന്റെയില്‍ മറൈന്‍ വിഭാഗവും തടഞ്ഞിട്ടു. ജലത്തിനടിയിലെ പരിശോധനയില്‍ കപ്പല്‍ എന്തെങ്കിലുമായി കൂട്ടിയിടിച്ചെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ നാവികര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ബോട്ട് അപകടത്തില്‍പ്പെട്ട സമയത്ത് എംവി ഗ്രിയറ്റ്ജ് മാത്രമേ മേഖലയിലുണ്ടായിരുന്നുള്ളുവെന്ന് മെ ര്ക്കെന്റെയില് മറൈന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ കപ്പലിന്റെ സഞ്ചാരവിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഡാറ്റാ റെക്കോഡറര് പ്രവര്‍ത്തിക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: