Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ സിപിഐ- സിപിഎം ഏറ്റുമുട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 10:44 pm IST
inKollam

കൊല്ലം: വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി പോലും പരിശോധിക്കാത്ത പര്‍ച്ചേസ്‌ കമ്മിറ്റി തീരുമാനം അടുത്ത കൗണ്‍സിലിന്റെ പരിഗണനക്കായി മറ്റീവ്ക്കണമെന്ന്‌ സിപിഐ പര്‍ച്ചേസ്‌ കമ്മിറ്റി തീരുമാനം നടപ്പിലാക്കണമെന്ന്‌ സിപിഎം. ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ്‌ സിപിഐ-സിപിഎം ഭിന്നത മറ നീക്കി പുറത്ത്‌ വന്നത്‌. ഒരു കോടി രൂപ ഫണ്ട്‌ ചിലവഴിക്കാനുളള പര്‍ച്ചേസ്‌ കമ്മിറ്റിയുടെ തീരൂമാനമാണ്‌ ഇന്നലെ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്ക്‌ വന്നതെങ്കിലും 562200 രൂപ ചിലവഴിച്ച്‌ കോര്‍പറേഷനിലെ ഒമ്പത്‌ സാക്ഷരതാ കേന്ദ്രങ്ങളില്‍ വനിത തൊഴില്‍ യൂണിറ്റ്‌ സ്ഥാപിക്കാനുളള തീരുമാനമാണ്‌ അഭിപ്രായ വ്യത്യാസത്തിന്‌ ഇടയാക്കിയത്‌.

സിപിഐ അംഗമായ ഹണി ബെഞ്ചമിനാണ്‌ തീരുമാനത്തെ എതിര്‍ത്ത്‌ രംഗത്തുവന്നത്‌. സാക്ഷരതാ കേന്ദ്രങ്ങളില്‍ എത്തുന്ന വനിതകള്‍ക്ക്‌ തയ്യല്‍ പരിശീലനം നല്‍കാനായി തയ്യല്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനായിരുന്നു പര്‍ച്ചേസ്‌ കമ്മിറ്റിയുടെ തീരുമാനം. വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ എല്ലാ പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സാക്ഷരതാ കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക്‌ പരിശീലനത്തിനായി തയ്യല്‍ മെഷീന്‍ സ്ഥാപിക്കാനുളള നിര്‍ദേശം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഹണി ബെഞ്ചമിന്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി പോലും ഇതുവരെ പരിശോധിക്കാത്ത പദ്ധതി പരിഗണിക്കുന്നത്‌ ഏപ്രിലിലേക്ക്‌ മറ്റീവ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തയ്യല്‍ മെഷീന്‍ വാങ്ങാനുളള തീരുമാനം മറ്റീവ്ക്കണമെന്ന്‌ യുഡിഎഫിലെ ശാന്തിനി ശുഭദേവനും പറഞ്ഞു. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഇക്കാര്യം അടുത്ത കൗണ്‍സിലിലേക്ക്‌ മറ്റീവ്ക്കാമെന്ന്‌ മേയര്‍ പ്രസന്ന ഏണസ്റ്റ്‌ പറഞ്ഞെങ്കിലും സിപിഎം അംഗങ്ങളായ റോബിന്‍, ജയന്‍ എന്നിവര്‍ ഹണിയുടെ അഭിപ്രായത്തിനെതിരെ രംഗത്ത്‌ വന്നു. നിര്‍ധനരായ വനിതകള്‍ക്ക്‌ തൊഴില്‍ പരിശീലനം നല്‍കാനുളള വനിത ഘടക പദ്ധതി മറ്റീവ്ക്കാനാകില്ലെന്നും പര്‍ച്ചേസ്‌ കമ്മിറ്റി തീരുമാനം കൗണ്‍സില്‍ അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിപിഎം-സിപിഐ തര്‍ക്കത്തില്‍ കക്ഷി ചേരാതെ യുഡിഎഫ്‌ അംഗങ്ങള്‍ മൗനം പാലിച്ചതോടെ പര്‍ച്ചേസ്‌ കമ്മിറ്റി തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചതായി മേയര്‍ പ്രസന്ന ഏണസ്റ്റ്‌ പ്രഖ്യാപിച്ചു.

മേയര്‍ വരാന്‍ വൈകുന്നതുകാരണം നിശ്ചിത സമയത്ത്‌ കൗണ്‍സില്‍ യോഗം ചേരുന്നില്ലെന്ന യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോര്‍ജ്‌ ടി.കാട്ടിലിന്റെ പരിഭവത്തോടെയായിരുന്നു ഇന്നലെ കൗണ്‍സില്‍ യോഗം തുടങ്ങിയത്‌. സംസാരിക്കാനായി കാട്ടില്‍ എണീറ്റപ്പോള്‍ തന്നെ മേയര്‍ എതിര്‍ത്തു. പര്‍ച്ചേസ്‌ കമ്മിറ്റി തീരുമാനം പരിഗണിക്കുന്നതിനായാണ്‌ കൗണ്‍സില്‍ ചേര്‍ന്നതെന്നും ചര്‍ച്ച അനുവദിക്കില്ലെന്നും മേയര്‍ പറഞ്ഞു. ഇവിടെ ചര്‍ച്ചയൊന്നും വേണ്ട, കൃത്യ സമയത്ത്‌ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും മേയര്‍ വന്നില്ല.
നിങ്ങള്‍ കൃത്യസമയത്ത്‌ വരണം, കൗണ്‍സില്‍ തുടങ്ങാന്‍ സ്ഥിരമായി വൈകുന്നത്‌ കാരണം മൂന്ന്‌ മണിക്ക്‌ യോഗം വിളിച്ചാല്‍ മൂന്നരയെന്നാണ്‌ കൗണ്‍സിലര്‍മാര്‍ കണക്കാക്കുന്നതെന്നും കാട്ടില്‍ പറഞ്ഞു. താന്‍ വൈകുന്നതിന്റെ പഴി കോര്‍പറേഷന്‍ സെക്രട്ടറിയില്‍ ചാരാനായിരുന്നു മേയറുടെ ശ്രമം. സെക്രട്ടറിയാണ്‌ സ്ഥിരമായി വൈകുന്നത്‌. സെക്രട്ടറിയും ഉദ്യോഗസ്ഥരും എത്താതെ വരാന്‍ കഴിയില്ലെന്നും മേയര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.